entertainment

പേഴ്‌സണല്‍ ഫോണ്‍ ആവശ്യപ്പെട്ടിട്ടും ദിലീപ് നല്‍കിയില്ല, പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍

ദിലീപിന്റെ വീട്ടില്‍ ഏഴ് മണിക്കൂര്‍ നീണ്ട റെയ്ഡ് ആണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്നലെ നടത്തിയത്. ഉച്ചയോടെ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ എത്തിയ ക്രൈം ബ്രാഞ്ച് സംഘം രാത്രി ഏഴ് മണിയോടെയാണ് മടങ്ങിയത്. ദലീപിന്റെ പേഴ്‌സണല്‍ ഫോണും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. പേഴ്‌സണല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇത് നല്‍കാന്‍ ദിലീപ് തയ്യാറായില്ല. തുടര്‍ന്ന് അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എഴുതി നല്‍കിയതിനു ശേഷമാണ് ദിലീപ് മൊബൈല്‍ കൈമാറിയത്. മൂന്നു മൊബൈല്‍ ഫോണുകള്‍, രണ്ട് ഐപാഡ്, ഒരു ഹാര്‍ഡ് ഡിസ്‌ക്ക്, ഒരു പെന്‍ഡ്രൈവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന വിവരങ്ങള്‍ ഇന്ന് കോടതിയെ അറിയിക്കും.

വാര്‍ഡ് മെമ്പര്‍ കെ ജയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്. റെയിഡ് നടക്കുമ്പോള്‍ കാവ്യയും കുട്ടികളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദിലീപ് പിന്നീട് എത്തുകയായിരുന്നുവെന്നും ജയകുമാര്‍ പറഞ്ഞു.

ജയകുമാറിന്റെ പ്രതികരണം- 11 മണിയോടെ ദിലീപിന്റെ വീട്ടില്‍ എത്തി. അപ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. ശേഷം ഞാന്‍ മുനിസിപ്പാലിറ്റിയില്‍ ഒരു യോഗത്തിനായി പോയെങ്കിലും 1 മണിക്ക് വീണ്ടും വരണമെന്നാവശ്യപ്പെട്ട് എസ്പി വിളിച്ചുവരുത്തുകയായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. മൂന്നോ നാലോ മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക്, ഐപാഡ് ഉള്‍പ്പെടെ സംഘം പിടിച്ചെടുത്തു.

പിന്നീട് ദിലീപില്‍ നിന്നും പേഴ്സണല്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. പിന്നീട് സ്പെഷ്യല്‍ റിക്വസിഷന്‍ കൊടുത്ത് ഫോണ്‍ വാങ്ങിക്കുകയായിരുന്നു. മറ്റ് രേഖകളൊന്നും പിടിച്ചെടുത്തില്ല. ഒരു ക്യാരിബാഗിലേക്കുള്ള സാധനങ്ങള്‍ മാത്രമാണ് പിടിച്ചെടുത്തത്. കാവ്യയും കുട്ടികളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദിലീപ് പിന്നീട് എത്തുകയായിരുന്നു. സഹോദരന്‍ അനൂപ് അവിടെയെത്തിയെന്നാണ് പറയപ്പെടുന്നത്. ഞാന്‍ കണ്ടിട്ടില്ല. തിരച്ചില്‍ എന്നതിനപ്പുറത്തേക്ക് ഓരോരുത്തരേയും ചോദ്യം ചെയ്തിരുന്നില്ല.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

30 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

40 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

59 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

1 hour ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago