entertainment

കോടികൾ വിലവരുന്ന ബെൻസ് സ്വന്തമാക്കി ദിൽഷ?

ബിഗ്ഗ്‌ ബോസ് സീസൺ ഫോറിലെ വിജയിയായ ദിൽഷ പ്രസന്നന്റെ പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഷോയുടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ദിൽഷ അറിയപ്പെടുന്ന ഒരു നർത്തകിയും അഭിനേത്രിയുമാണ്. ബി​ഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ.

ബെൻസിൻറെ എസ്എൽസി എഎംജി കാറിനൊപ്പമുള്ള വീഡിയോയാണ് ദിൽഷ പങ്കുവച്ചത്. ദിൽഷ പുതിയ കാർ വാങ്ങിയെന്ന തരത്തിലാണ് ആരാധകർ കമൻറ് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം, ചില വിമർശനങ്ങളും ദിൽഷയ്ക്ക് എതിരെ ഉയരുന്നുണ്ട്. അമ്പത് ലക്ഷം പലർക്കും നൽകും എന്നു പറഞ്ഞിരുന്നല്ലോ, എവിടെ അതെന്നാണ് ചിലരുടെ കമ്മന്റ്.

ഏതായാലും വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്. നിരവധി പേരാണ് കമ്മെന്റുകളും ആയി എത്തിയത്.മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥി ആയിരുന്നു ദിൽഷ. അന്നേ ദിൽഷയ്ക്ക് ആരാധകരെ ഏറെയാണ്.ഒരുപാട് നാളുകൾക്ക് ശേഷമാണ് ദിൽഷ വീണ്ടും ടെലിവിഷനിലേക്ക് എത്തുന്നത്.

എന്നാൽ ഡോ. റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണ് ദിൽഷ വിജയിച്ചതെന്നും താരം ഒന്നാം സ്ഥാനത്ത് എത്താൻ അർഹയല്ല എന്ന പ്രചാരണങ്ങളും നടന്നിരുന്നു. തനിക്കെതിരെ ഉയർന്ന ഇത്തരം ആരോപണങ്ങളിൽ ദിൽഷ മൗനം പാലിച്ചുവെങ്കിലും പിന്നീട് പ്രതികരണവുമായി ദിൽഷ എത്തിയിരുന്നു. ഒരു വീഡിയോയിലൂടെയാണ് ദിൽഷയുടെ പ്രതികരണം. ഇതിൽ താനും ബ്ലെസിയും ഡോക്ടറും തമ്മിലുള്ള എല്ലാ സൗഹൃദവും അവസാനിച്ചു എന്നും ദിൽഷ പറഞ്ഞിരുന്നു.

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

7 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

33 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

56 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

1 hour ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

1 hour ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago