entertainment

കാണാതിരിക്കാനാവുന്നില്ലെന്ന് റോബിന്‍, മിസ് ചെയ്യുന്നുവെന്ന് ദില്‍ഷ, ഇത് പ്രണയം തന്നെയെന്ന് ആരാധകര്‍

ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്താണ് മുന്നേറുന്നത്. ഫൈനലില്‍ ഉണ്ടാകുമെന്ന് കരുതിയ പലരും പാതിവഴിയില്‍ പുറത്തായി. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികള്‍ വീട്ടില്‍ നിലനില്‍ക്കുമ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ മറ്റൊരു സംഭവവും അരങ്ങേറുകയാണ്. മത്സരാര്‍ത്ഥികളായ റോബിനും ദില്‍ഷയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നത്.

ശിക്ഷയുടെ ഭാഗമായി റോബിനെ ഒറ്റയ്ക്ക് സീക്രട്ട് റൂമില്‍ പൂട്ടിയിട്ടിരുന്നു. അവിടെ വലിയ ഒറ്റപ്പെട്ടലാണ് റോബിന്‍ അനുഭവിക്കുന്നത്. എന്നാല്‍ ദില്‍ഷയെ കാണാനായിരുന്നു അപ്പോഴും റോബിന്‍ ആഗ്രഹിച്ചത്. ‘എനിക്കൊരു സഹായം ചെയ്യാമോ. ഒരൊറ്റ പ്രാവശ്യം എനിക്ക് ദില്‍ഷയെ ഒന്ന് കാണിച്ച് തരാമോ. വല്ലാതെ മിസ്സ് ചെയ്യുന്നു. ഒറ്റ പ്രാവശ്യം ഒന്ന് കണ്ടാല്‍ മതി. ഇത്രയും ദിവസം ഒരു വീട്ടില്‍ ഒരുമിച്ച് കഴിഞ്ഞതല്ലേ. മറ്റാരെയും വേണ്ട, ദില്‍ഷയെ മാത്രം ഒന്ന് കണ്ടാല്‍ മതി. പറ്റുമെങ്കില്‍ ഒറ്റ പ്രാവശ്യം കാണിച്ചു തരാമോ. അപേക്ഷയാണ്’ എന്നാണ് റോബിന്‍ ബിഗ്ഗ് ബോസിനോട് ആവശ്യപ്പെട്ടത്.

ദില്‍ഷയ്ക്കും ഏകദേശം സമാനമായ അവസ്ഥ തന്നെയാണ് വീടിനുള്ളിലുള്ളത്. എപ്പോഴും റോബിനെ കാണാന്‍ സാധിക്കാത്തതിലുള്ള സങ്കടെ പറഞ്ഞാണ് ദില്‍ഷ നടക്കുന്നത്. എത്രയും വേഗം വീട്ടിലേക്ക് തിരിച്ച് വരണം എന്നും എനിക്ക് നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും ദില്‍ഷ പറയുകയാണ്. ദില്‍ഷയുടെ വാക്കുകളില്‍ വല്ലാത്ത നിരാശയും സങ്കടവും കാണാന്‍ കഴിയും. ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും ഇരിക്കുന്നിടത്തുവെച്ചാണ് ദില്‍ഷ ഡോക്ടറെ കാണാന്‍ സാധിക്കാത്തതിലുള്ള സങ്കടം പറയുന്നത്. ഇത് വളരെ വ്യക്തമായി പ്രേക്ഷകരും ശ്രദ്ധിച്ചു. റോബിന് ദില്‍ഷയോട് പ്രണയമാണെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരിക്കും എന്നാണ് ദില്‍ഷ പറഞ്ഞിരുന്നത്.

Karma News Network

Recent Posts

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

11 mins ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

47 mins ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

1 hour ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

2 hours ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

3 hours ago