entertainment

പപ്പ എന്ന് വളിച്ച് അലറിക്കരഞ്ഞു, പിതാവിന്റെ മരണം ഡിംപലിനെ അറിയിച്ചു

ബിഗ് ബോസ് മലയാളം മൂന്നാം സീസണില ശക്തമായ താരങ്ങളിലൊരാളായ ഡിംപൽ ഭാലിന്റെ പിതാവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ആത്മവിശ്വാസവും ചുറുചുറുക്കും വാക്കുകളിലും പ്രവർത്തികളിലും നിറയ്ക്കുന്ന ഡിംപൽ സൈക്കോളജിസ്റ്റും മോഡലും ഫാഷൻ സ്റ്റൈലിസ്റ്റുമാണ്. ഡൽഹിയിൽ വച്ചായിരുന്നു സത്യവീർ സിങ് ഭാലിന്റെ അന്ത്യം. പനിബാധിച്ചായിരുന്നു മരണം. കൊറോണയല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇപ്പോളിതാ മരണം ഡിപംലിനെ അറയിച്ചതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ഏവരെയും കണ്ണീരണിയിക്കുന്നതാണ് വീഡിയോ. കൺഫെഷൻ റൂമിലേക്ക് ഡിംപലിനെ വിളിപ്പിച്ചതിന് ശേഷം വീട്ടിൽ നിന്നുമൊരു ഫോൺ സന്ദേശം ഉണ്ടെന്ന് അറിയിക്കുന്നു. . പപ്പ മരിച്ച് പോയി എന്ന് സഹോദരി തിങ്കൾ പറഞ്ഞപ്പോൾ ആദ്യം അതുൾക്കൊള്ളാൻ ഡിംപലിന് സാധിച്ചില്ല. ആരാണെന്ന് വീണ്ടും ചോദിച്ചപ്പോൾ പപ്പയാണെന്ന് പറഞ്ഞു. ഇതോടെ വികാരങ്ങളെ നിയന്ത്രിക്കാൻ പോലും പറ്റാതെ ഡിംപൽ പൊട്ടിക്കരഞ്ഞു. എന്റെ പപ്പാ… എന്ന് വിളിച്ചാണ് താരം അലറി കരയുന്നത്.

ജീവിതത്തിൽ കാൻസർ ഉൾപ്പടെ പലതരം പ്രതിസന്ധികളെ അതിജീവിച്ചാണ് കരിയറിൽ മുന്നോട്ടു വന്നത്. തനിക്കു താങ്ങായി നിന്ന കുടുംബത്തെക്കുറിച്ച് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഷോയ്ക്കിടെ താരം പല തവണ അച്ഛനെ കുറിച്ച് മനസ് തുറന്നിരുന്നു. പ്രശസ്ത മോഡലും നടിയുമായ തിങ്കൾ ഭാൽ ഡിംപലിന്റെ സഹോദരിയാണ്. മറ്റൊരു സഹോദരി കൂടിയുണ്ട് ഇവർക്ക്.

അച്ഛന്റെ മരണം ഡിംപലിന് താങ്ങാനാകുന്നതിനുമപ്പുറം വേദനയായിരിക്കുമെന്നാണ് താരത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഇതോടെ ബിഗ് ബോസ് ഹൗസിൽ നിന്നു താരം പിൻമാറാനുള്ള സാധ്യതയും കൂടുതലാണ്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

8 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

8 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

9 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

9 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

10 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

10 hours ago