entertainment

ബിഗ് ബോസിലെ ആ റാണി ഡിംബല്‍ തന്നെ,പ്രതിബന്ധങ്ങളെ തകര്‍ത്ത് ഫീനിക്‌സ് പക്ഷിയെ പോലെ പറക്കുന്നു

ബിഗ്ബോസിൻ്റെ നാലാം ദിവസം ഡിംപൽ തൻ്റേതാക്കി മാറ്റിയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയുടെ കമൻ്റുകൾ. ബിഗ്ബോസ് അവതരിപ്പിച്ച ആദ്യ ടാസ്കുകളിൽ ഓരോ മത്സരാർത്ഥികളും തങ്ങളുടെ ജീവിതത്തിൽ കണ്ണുകളെ ഈറനണിയിച്ച അനുഭവങ്ങൾ തുറന്ന് പറയുകയാണ് ബിഗ്ബോസ് നൽകിയിട്ടുള്ള ടാസ്കിൻ്റെ ഭാഗമായി നടക്കുന്ന ഈ സെഷൻ ഇപ്പോൾ മത്സരാർത്ഥികളുടെയും പ്രേക്ഷകരുടെയും പ്രിയപ്പെട്ട സംഗതികളിലൊന്നായി മാറിക്കഴിഞ്ഞു.

ബിഗ്ബോസ് ഡിംപലിന് നൽകിയ ടോപ്പിക്കുകൾ രണ്ടെണ്ണമായിരുന്നു. ഒന്ന് ആത്മസുഹൃത്തായിരുന്നു. തൻ്റെ അത്രമേൽ പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കളായ മാസായെ പറ്റിയും ജൂലിയറ്റിനെ പറ്റിയുമായിരുന്നു ഡിംപൽ പറഞ്ഞത്. ഈ തുറന്നുപറച്ചിൽ വളരെ ഹൃദയഭേദകമായിരുന്നു. കേട്ടിരുന്ന ഓരോരുത്തരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു ഡിംപലിൻ്റെ ജീവിതകഥ. മറ്റൊരു ടോപ്പിക് ഫീനിക്സ് പക്ഷിയായിരുന്നു.

ജീവിതത്തിൽ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് പറന്ന സംഭവങ്ങൾ പറയേണ്ടി വന്ന ഡിംപൽ പറഞ്ഞത് തൻ്റെ നടുവിനുണ്ടായ പ്രശ്നങ്ങളെ പറ്റിയാണ് പറഞ്ഞത്. ഫീനിക്സ് പക്ഷി എന്ന ടോപ്പിക്കിൽ ഡിംപൽ പറഞ്ഞ സംഭവ കഥയും കണ്ണുകളെ ഈറൻ അണിയിക്കുന്നതായിരുന്നു. അതിൻ്റെ സംക്ഷിപ്തരൂപം ഇങ്ങനെയായിരുന്നു

‘പന്ത്രണ്ടാം വയസ്സിൽ തനിക്ക് നടുവിനുണ്ടായ അസുഖാവസ്ഥയെ കുറിച്ചാണ് ഡിംപൽ ഇത്തവണ തുറന്ന് പറയുന്നത്. സ്കൂൾ കാലയളവിൽ തന്നെ ഒരുപാട് പേർ അവഗണിച്ചിട്ടുണ്ടെന്ന് ഡിംപൽ പറയുന്നു. ചില അവസരങ്ങളിൽ മുതിർന്നവർക്ക് ബുദ്ധിയുണ്ടാകില്ലെന്നും അങ്ങനെ ചെയ്യാൻ പാടില്ലെന്നും പറഞ്ഞുകൊണ്ട് സ്പോർട്സ് ഡേയിൽ നടന്ന സംഭവത്തെ കുറിച്ച് ഡിംപൽ മനസ് തുറക്കുന്നു

നടുവിനുണ്ടായ അസുഖാവസ്ഥയെ കുറിച്ചാണ് ഡിംപൽ പറയുന്നത്. അസുഖാവസ്ഥയിൽ നിന്ന് മുക്തി നേടിയത് പ്രാർത്ഥന കൊണ്ടാണെന്ന് ഡിംപൽ ഭാൽ പറയുന്നു. നടുവിന് നട്ടെല്ലിന് ഉണ്ടായ ക്ഷയാവസ്ഥയ്ക്ക് സർജറി വേണ്ടി വരുമെന്ന് വിദഗ്ധർ പറഞ്ഞു. സർജറി കഴിഞ്ഞാൽ പാരലലൈസ്ഡാകുമെന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞിരുന്നത്. പക്ഷേ തൻ്റെ വാശിയിൽ സർജറി നടത്തി. പക്ഷേ അതിനുശേഷം ഒന്നും സംഭവിച്ചില്ല. കുനിയരുതെന്നും ഭാരമെടുക്കരുതെന്നും സ്പോർട്സിൽ പങ്കെടുക്കരുതെന്നും ഒക്കെയായിരുന്നു ഡോക്ടർമാർ പങ്കുവെച്ച നിർദ്ദേശം. പക്ഷേ തൻ്റെ വിൽപവർ കൊണ്ട് തൻ്റെ ആഗ്രഹം സാധിച്ചെടുത്ത കാര്യം പറഞ്ഞ് ഏവരുടെയും കണ്ണു നിറയ്ക്കുകയും കൈയ്യടി നേടുകയുമായിരുന്നു ഡിംപൽ.

നിങ്ങൾ കാണുന്നതല്ല ഈ താനെന്നും ആരും ആരെയും കളിയാക്കരുതെന്നും ആരും കരയരുതെന്നും ജഡ്ജ് ചെയ്യരുതെന്നും ഡിംപൽ ഭാൽ ഓർമ്മിപ്പിച്ചു. നമുക്ക് നേർക്ക് വരുന്ന വേദനകളല്ല പ്രതിസന്ധികൾ എന്നും ആ വേദനകൾക്ക് നമ്മൾ പ്രതിസന്ധിയായി മാറണമെന്നും ഡിംപൽ ഭാൽ പ്രേക്ഷകരോട് പറഞ്ഞു. ജീവിതത്തിന് നമ്മളെ തളർത്താൻ പറ്റില്ല നമ്മള് വേണം ജീവിതത്തെ തളർത്താനെന്നും ഡിംപൽ ഇതിൻ്റെ ഭാഗമായി പറഞ്ഞു.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

5 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

10 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

12 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

38 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

53 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago