entertainment

പൊതുവെ ചബ്ബിയായിരുന്ന താന്‍ ഭക്ഷണത്തിനൊന്നും അങ്ങനെ നിയന്ത്രണമൊന്നും വെച്ചിരുന്നില്ല, ഡിംപിള്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് ഡിംപിള്‍ റോസ്. താരം ചെറുപ്പം മുതലേ അഭിനയ രംഗത്തുണ്ട്. വിവാഹത്തോടെ നടി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. യൂട്യൂബ് ചാനലില്‍ വീഡിയോകളുമായി താരം സജീവമാണ്. അടുത്തിടെ ഗര്‍ഭിണി ആയതിനെ കുറിച്ചും പ്രസവ സമയത്തെ ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് ഡിംപിള്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ നടിയുടെ മറ്റൊരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. പ്രസവശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പറഞ്ഞുള്ള വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ശരീരഭാരം നിയന്ത്രിച്ചതിനെക്കുറിച്ചും തന്റെ ന്യൂട്രീഷ്യനെക്കുറിച്ചുമെല്ലാം ഡിംപിള്‍ തുറന്ന് പറയുന്നു.

ഭക്ഷണം കഴിച്ചാണ് താന്‍ ഡയറ്റെടുത്തത്. 15 ദിവസത്തെ പ്ലാനായിരുന്നു ഇത്. പൊതുവെ ചബ്ബിയായിരുന്ന താന്‍ ഭക്ഷണത്തിനൊന്നും അങ്ങനെ നിയന്ത്രണമൊന്നും വെച്ചിരുന്നില്ല. ഡയറ്റെടുക്കാനും വര്‍ക്കൗട്ട് ചെയ്യാനുമൊക്കെ തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ അത് നിര്‍ത്തുന്ന അവസ്ഥയായിരുന്നു മുന്‍പത്തേത്. പ്രസവ ശേഷം അങ്ങനെയായിരുന്നില്ല. ഇതാദ്യമായാണ് ഒരു ട്രെയിനറുടെ സഹായത്തോടെ ഡയറ്റ് പ്ലാന്‍ ചെയ്യാന്‍ തീരുമാനിച്ചത്. കഴിക്കുന്ന ഭക്ഷണത്തിന്റെ ഫോട്ടോ ട്രെയിനര്‍ക്ക് അയച്ച് കൊടുക്കണം. വീഡിയോ കോളിലൂടെ വര്‍ക്കൗട്ട് ചെയ്യുന്നതും കാണിച്ച് കൊടുക്കാനുണ്ടായിരുന്നു. ഭക്ഷണകാര്യത്തെക്കുറിച്ച് മാത്രമല്ല ഉറക്കവും ഏറെ പ്രധാനപ്പെട്ട ഘടകമാണ്.

പ്രസവ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും ഡിംപിള്‍ എത്തിയിരുന്നു.മകനാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. അവന്‍ ഉറങ്ങുന്ന സമയത്താണ് താനും ഉറങ്ങുന്നത്. പകല്‍ മുഴുവനും ഉറങ്ങി രാത്രി മുഴുവനും ഉണര്‍ന്നിരിക്കുന്ന പ്രകൃതമാണ് അവന്റേത്. അതിനാല്‍ താനും അതനുസരിച്ചാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ഓണ്‍ലൈനിലൂടെ മകന് വേണ്ട സാധനങ്ങള്‍ മേടിക്കുന്നതാണ് മറ്റൊരു ഹോബിയെന്നും ഡിംപിള്‍ പറഞ്ഞിരുന്നു. പ്രീമെച്വര്‍ ബേബിയായതിനാല്‍ എക്സ്ട്രാ കെയര്‍ കൊടുത്താണ് അവനെ നോക്കുന്നത്. അധികം വൈകാതെ തന്നെ മകനെ നിങ്ങളെ കാണിക്കുമെന്നും താരം പറഞ്ഞിരുന്നു.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

26 seconds ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

8 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

36 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

37 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago