ആരാധകരെ ആവേശത്തിലാക്കി ബിഗ്ബോസ് മലയാളം സീസണ് മൂന്ന് ആരംഭിച്ചിരിക്കുകയാണ്. മത്സരാര്‍ത്ഥികളില്‍ പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതര്‍ അല്ലാത്തവരുമുണ്ട്. ഇതില്‍ ഒരാളാണ് സൈക്കോളജിസ്റ്റും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ ഡിംപല്‍ ഭാല്‍. എന്നാല്‍ ഷോയുടെ ആദ്യ ദിനങ്ങളില്‍ തിളങ്ങി നില്‍ക്കുന്നത് ഡിംപലാണ്. വസ്ത്രധാരണതത്തിലും സ്വന്തം വ്യക്തിത്വത്തിലും തന്റെ നിലപാട് ഡിംപല്‍ വ്യക്തമാക്കി കഴിഞ്ഞു. പുതിയ എപ്പിസോഡില്‍ ബോഡി ഷെയ്മിങ്ങിനെ കുറിച്ചാണ് ഡിംപല്‍ സംസാരിച്ചത്.
മത്സരാര്‍ത്ഥികളായ നോബി, മണിക്കുകട്ടന്, അഡോണി, റംസാന് എന്നിവര്‍ക്ക് ഒപ്പം സംസാരിക്കുന്നതിനിടെയാണ് ശരീരത്തെ കുറിച്ച് കളിയാക്കുന്നവരെ മൈന്‍ഡ് ആക്കേണ്ടെന്ന് ഡിംപല്‍ പറഞ്ഞത്. നോബിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. നല്ല വണ്ണം ഉള്ളത് കൊണ്ട് എല്ലാവരും എന്നെ കളിയാക്കുമെന്ന് നോബി പറയുകയായിരുന്നു. അവരുടെ ചിന്തകള്‍ എത്ര ചെറുതാണെന്ന് വിചാരിച്ചാല്‍ മതി. ഇതിലൊക്കെയാണ് കുടുങ്ങി കിടക്കുന്നത്. വളര് വളര് എന്ന് വേണം തിരിച്ച് പറയാനെന്ന് നമ്മള് അങ്ങോട്ട് പറയണമെന്ന് നോബിയോട് ഡിംപല്‍ പറഞ്ഞു.
ഇതിനിടെ ചെറുതായിരുന്നപ്പോഴും ഇതുപോലെ ആയിരുന്നോ, കൂട്ടുകാര്‍ ഒക്കെ തടിയാ എന്ന് വിളിച്ച് കളിയാക്കാറുണ്ടോയിരുന്നോ? എന്നും ഡിംപല്‍ നോബിയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയായിരുന്നില്ല എന്നായിരുന്നു നോബിയുടെ മറുപടി.
ഇതിനിടെ ജിമ്മില്‍ പോയിരുന്ന കാലത്ത് കേള്‍ക്കേണ്ടി വന്ന കളിയാക്കലുകളെ കുറിച്ച് മണിക്കുട്ടനും തുറന്ന് സംസാരിച്ചിരുന്നു. നമ്മളൊക്കെ ജിമ്മില്‍ പോയപ്പോള്‍ എല്ലാവരും കളിയാക്കുമായിരുന്നു. ഇപ്പോള്‍ പോവാത്ത ആള്‍ക്കാരില്ല. കാറിനകത്ത് പോലും ഡംപല്‍സ് കൊണ്ട് നടക്കുകയാണ് എല്ലാവരുമെന്നും മണിക്കുട്ടന് പറഞ്ഞു.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…