entertainment

ജൂലിയറ്റിനെ കുറിച്ച് പറയാന്‍ നിനക്ക് എന്ത് യോഗ്യത ആണുളളത്, മിഷേലിനോട് ഡിംപല്‍

ബിഗ്‌ബോസില്‍ പ്രേക്ഷകര്‍ക്ക് അത്ര പരിചയമില്ലാത്ത മുഖമായിരുന്നു ഡിംപല്‍ ഭാലിന്റേത്. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയ മത്സരാര്‍ത്ഥിയായി മാറിയിരിക്കുകയാണ് ഡിംപല്‍. അത്മസുഹൃത്തായ ജൂലിയറ്റിനെ കുറിച്ച് ഡിംപലിന്റെ തുറന്നു പറച്ചിലുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരുന്നു. ഈ സമയമാണ് ഡിംപലും തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ ഇത് ഡിംപല്‍ മെനഞ്ഞുണ്ടാക്കി പറഞ്ഞ കഥയാണെന്ന് ആരോപിച്ചിരിക്കുകയാണ് വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മിഷേല്‍. മിഷേല്‍ ആദ്യം ഇക്കാര്യം പറഞ്ഞത് ഫിറോസ് ഖാനോടും സജ്‌നയോടുമാണ്.

ഇതിന് പിന്നാലെ ഡിംപലിനോട് സംസാരിക്കുന്നതിനിടെ മിഷേല്‍ ഇക്കാര്യം നേരിട്ട് ചോദിക്കുകയും ചെയ്തു. ഫിറോസ് നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് ഡിംപലിനെ വിളിച്ചുവരുത്തി മിഷേല്‍ സംസാരിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ ടാറ്റുകുത്തിയും യൂണീഫോം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും താന്‍ കണ്ടുവെന്ന് ഡിംപലിനോട് മിഷേല്‍ പറഞ്ഞു. ഇതിന് ശേഷമാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പുളള യൂണിഫോം എങ്ങനെ ഇപ്പോഴും കറക്ടായി ചേരുന്നു എന്ന് മിഷേല്‍ ഡിംപലിനോട് ചോദിച്ചു. ഇത് കേട്ടതും ഡിംപല്‍ പൊട്ടി കരയുകയായിരുന്നു.

ഇമോഷന്‍ വെച്ച് കളിക്കരുതെന്നും ജൂലിയറ്റിനെ കുറിച്ച് പറയാന്‍ നിനക്ക് എന്ത് യോഗ്യത ആണുളളതെന്നും ഡിംപല്‍ മിഷേലിനോട് ചോദിച്ചു. ജൂലിയറ്റിനെ കുറിച്ച് സംസാരിച്ച് തന്നെ വേദനിപ്പിക്കരുതെന്നും അവള്‍ എന്റെ മോള്‍ ആണെന്നും പറഞ്ഞ് ഡിംപല്‍ കരച്ചില്‍ തുടര്‍ന്നു. ഇതോടെ പല മത്സരാര്‍ത്ഥികളും ഡിംപലിനെ പിന്തുണച്ചു. മിഷേലിനോട് ഈ പെരുമാറ്റത്തിന് വിശദീകരണം തേടി കിടിലം ഫിറോസ് അടക്കമുള്ളവര്‍ എത്തി. പുറത്തുനിന്ന് കണ്ടിട്ട് വന്ന കഥ എങ്ങനെ അകത്ത് വന്ന് പറയാമെന്ന് കിടിലം ഫിറോസ് ചോദിച്ചു. എന്ത് തന്നെയാണെങ്കിലും വ്യക്തി വികാരങ്ങളെ കുറിച്ച് കളിക്കല്ലെന്ന് മജീസിയയും പറഞ്ഞു.

Karma News Network

Recent Posts

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൌഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ…

2 mins ago

ബിഗ് ബോസ് സീസൺ 6 കിരീടം ജിന്‍റോയ്ക്ക്, രണ്ടാം സ്ഥാനം അർജുന്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ടൈറ്റില്‍ വിജയിയായി ജിന്‍റോ. 50 ലക്ഷം രൂപയാണ് ജിന്‍റോയ്ക്ക് ലഭിക്കുന്നത്. അർജുനാണ് രണ്ടാം…

36 mins ago

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

8 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

9 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

9 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

10 hours ago