entertainment

ഒളിച്ചോടിയാണോ കല്യാണം കഴിച്ചതെന്ന് കാണുന്നവരെല്ലാം ചോദിക്കുമായിരുന്നു, മാതാപിതാക്കളെക്കുറിച്ച് ഡിംപിൾ റോസ്

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ഡിംപിൾ റോസ്. ഇപ്പോൾ നടി അഭിനയ രംഗത്ത് സജീവമല്ല. സോഷ്യൽ മീഡിയയിലും യൂട്യൂബിലുമൊക്കെയായി സജീവമാണ് നടി. ഡിംപിൾ റോസ് പങ്കിടുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ആൻസൺ ഫ്രാൻസിസാണ് ഭർത്താവ്. ഇപ്പോഴിത തന്റെ മാതാപിതാക്കളുടെ മുപ്പത്തിയേഴാം വിവാഹ വാർഷികം ആഘോഷമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഡിംപിൾ.

മാതാപിതാക്കൾ വിവാഹത്തെക്കുറിച്ച് പറയുന്നതിങ്ങനെ, ഞങ്ങൾ വളരെ ചെറുപ്പത്തിൽ വിവാഹിതരായവരാണ്. വിവാഹം ചെയ്യുമ്പോൾ എനിക്ക് പതിനെട്ട് വയസും ഡിംപിളിന്റെ പപ്പയ്ക്ക് 21 വയസുമായിരുന്നു പ്രായം. അന്ന് ഞങ്ങളെ കാണുന്നവരെല്ലാം ചോദിക്കുമായിരുന്നു ഒളിച്ചോടി വിവാഹം ചെയ്തതാണോയെന്ന്. പക്ഷെ സത്യം അതല്ല. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഒരുപാട് സാഹസങ്ങൾ ചെയ്തിട്ടുണ്ട്. ഒരിക്കൽ ടുവീലറിൽ‌ എടുത്ത് വീട്ടിൽ പറയാതെ ഞങ്ങൾ രണ്ടുപേരും കൊയമ്പത്തൂർ പോയിരുന്നു. അന്നത്തെ ഒരു ആവേശത്തിൽ ചെയ്തതാണ്. അന്ന് അധികം വണ്ടികളൊന്നും റോഡിലില്ലാതിരുന്ന കാലഘട്ടമാണ്.

വിവാഹത്തിന് ഉടുത്ത സാരി മാറി ഒരു വെളുത്ത ​ഗൗൺ ധരിച്ച് മാലാഖയെപ്പോലെയാണ് അന്ന് ഡിംപിളിന്റെ അമ്മ വന്നത്. പെട്ടന്ന് എനിക്ക് ആളെ മനസിലായില്ല’ ഡിംപിളിന്റെ പപ്പ വിവാഹ​ ദിവസത്തെ ഓർമകൾ പൊടിതട്ടിയെടുത്ത് പറഞ്ഞു.

‘മമ്മിയും ഡാഡിയും വളരെ വിരളമായി വഴക്ക് കൂടുന്നവരാണ് ഇവർ ഒരു റൊമാന്റിക്ക് കപ്പിളാണ്. ഇവരുടെ ടോം ആന്റ് ജെറി കഥകൾ നിരവധിയുണ്ട്. ഇരുവരും ബിസിനസുമായി ബന്ധപ്പെട്ട് മാത്രമെ വഴക്ക് കൂടാറുള്ളു. മാത്രമല്ല മമ്മിയും ഡാഡിയും വഴക്ക് കൂടുമ്പോൾ‌ അതിൽ നമ്മൾ ഇടപെടാൻ പോയാൽ അവസാനം നമ്മൾ‌ പെട്ട് പോകും. അവർ അവസാനം ഒന്നിക്കുകയും നമ്മൾ‌ പുറത്താകുകയും ചെയ്യും

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

1 hour ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago