സംവിധായകനും തിരക്കഥാകൃത്തുമായ ആന്റണി ഈസ്റ്റ്മാന് അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് മരണം. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ആണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ മരണ വിവരം പങ്കുവച്ചത്. നിശ്ചല ഛായാഗ്രാഹകനായി സിനിമാജീവിതം തുടങ്ങിയ ആന്റണി ഈസ്റ്റ്മാന് പിന്നീട് സംവിധാനം, നിര്‍മ്മാണം, തിരക്കഥ, കഥ തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങി.
അമ്പട ഞാനേ, വര്‍ണ്ണത്തേര്, ഐസ്ക്രീം തുടങ്ങി ആറ് സിനിമകള്‍ സംവിധാനം ചെയ്ത അദേഹം ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, തസ്കര വീരന് തുടങ്ങി 9 സിനിമകള്‍ക്ക് കഥ എഴുതി. മൃദുലയുടെ തിരക്കഥ ഒരുക്കിയതും അദ്ദേഹമാണ്. പിജി വിശ്വംഭരന്റെ പാര്‍വതീ പരിണയം എന്ന സിനിമ നിര്‍മ്മിച്ചതും ആന്റണി ഈസ്റ്റ്മാന് ആണ്.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന് ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…