entertainment

കമ്മീഷ്ണര്‍ കണ്ട് കൈയ്യടിച്ചവര്‍ സുരേഷ് ഗോപിയെ ചാണകസംഘിയാക്കി; വൈറലായി സംവിധായകന്റെ കുറിപ്പ്‌

സുരേഷ് ഗോപിയെന്നാല്‍ ഒരു കാലത്ത് മലയാളിക്ക് എല്ലാമെല്ലാമായിരുന്നു. എന്നാല്‍ ഇന്നങ്ങനെയല്ല. ബിജെപി അനുഭാവം പ്രകടിപ്പിച്ചത് മുതല്‍ അദ്ദേഹത്തിന് നേരെ അധിക്ഷേപങ്ങള്‍ വന്നു കൊണ്ടേയിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപിയെ സംഘിയെന്ന് വിളിക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ ജോസ് തോമസ് രംഗത്തെത്തിയിരിക്കുകയാണ്.

കമ്മിഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവര്‍ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളില്‍ സുരേഷിനെ അധിക്ഷേപിച്ചു. പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേള്‍ക്കേണ്ടിവന്നത്. അടുത്തകാലത്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് തന്റെ എംപി ഫണ്ട് കഴിഞ്ഞു ഇനി സിനിമയില്‍ നിന്നും പണം മാറ്റിവെക്കണമെന്നാണ്. ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ മനുഷ്യരായാണ് കാണേണ്ടതെന്നും ജോസ് തോമസ് കൂട്ടിച്ചേര്‍ത്തു.

ജോസ് തോമസിന്റെ വാക്കുകൾ:

‘ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ന്യൂസ് സിനിമയുടെ സെറ്റിൽ വച്ചാണ് സുരേഷ് ഗോപിയെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് സുരേഷ് ഗോപിയെ അറിയില്ല. എന്നാൽ ആ സെറ്റിൽ അദ്ദേഹം കടന്നുവരുന്നത്, എന്നെ ജോസപ്പാ എന്നു വിളിച്ചുകൊണ്ടാണ്. ആ സിനിമയോടെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി മാറി. ഞാൻ ചെയ്ത സുന്ദര പുരുഷനിൽ അദ്ദേഹം മുഴുനീള കോമഡി വേഷമാണ് ചെയ്തത്. എന്ന് എല്ലാവർക്കും ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നു. അദ്ദേഹത്തിന് കോമഡി വഴങ്ങുമോ എന്ന് പലരും ചോദിച്ചു. ഞാനും അതൊരു ചാലഞ്ച് ആയി എടുത്തു. പക്ഷേ ആ ചിത്രം ഭംഗിയായി മുന്നോട്ടുപോയി, വിജയിക്കുകയും ചെയ്തു.

ഇടക്കാലത്ത് സുരേഷിന് സിനിമകൾ കുറഞ്ഞുവന്നു. അദ്ദേഹം നിർമ്മാതാക്കളിൽ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് എന്ന രീതിയിൽ പ്രചരണങ്ങളുണ്ടായി. എന്നിട്ടും നിരവധിപേർ പണം കൊടുക്കാനുണ്ടായിരുന്നു. കരഞ്ഞു പറയുമ്പോൾ അദ്ദേഹത്തിന്റെ മനസലിഞ്ഞുപോകും.
കർശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവർത്തനങ്ങളാണ് സുരേഷ് ചെയ്യുന്നത്. എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. ഇതൊരു പുകഴ്ത്തലല്ല. ഒരുപാട് പേർ എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമയിലും രാഷ്‌ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താൻ അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും എവിടെയും കൊട്ടിപ്പാടി നടന്നിട്ടില്ല. അതാണ് വ്യക്തിത്വം.

അദ്ദേഹം ഒരു രാഷ്‌ട്രീയ പാർട്ടിയിൽ ചേർന്നപ്പോൾ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേൾക്കേണ്ടിവന്നത്. കമ്മിഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവർ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളിൽ സുരേഷിനെ അധിക്ഷേപിച്ചു. ഞാൻ വിശ്വസിക്കുന്ന രാഷ്‌ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവർ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. അടുത്തകാലത്ത് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. എന്റെ എംപി ഫണ്ടെല്ലാം തീർന്നു. ഇനിവരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ‌്ക്കണം.’ നമ്മൾ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ മനുഷ്യരായി കാണുക. അവർ ഏത് മതത്തിലോ പാർട്ടിയിലോ വിശ്വസിക്കട്ടെ. അതിന് അവരെ മോശക്കാരായി കാണരുത്.’

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…

4 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

36 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

53 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago