entertainment

ദിലീപേട്ടൻ എന്ന് വിളിക്കാത്ത ആരെയും ഇയാള് സെറ്റിൽ ജോലി ചെയ്യാൻ അനുവദിക്കില്ല, സംവിധായിക

നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നേരിടുന്ന ദിലീപിനെതിരെ സംവിധായക കുഞ്ഞില മാസില്ലാമണി. കേരളത്തിൽ ഇങ്ങനെ ഉള്ള സംഭവം ആദ്യമായി ആണോ നടക്കുന്നത്? അതായത്, പ്രതികാരം ചെയ്യാൻ ആയി ബലാൽസംഗം ചെയ്യാനുള്ള കൊട്ടേഷൻ കൊടുക്കുക – അത് കാമറയിൽ പകർത്തുക – അത് വെച്ച് ഭീഷണിപ്പെടുത്തി തുടർന്ന് ഉപദ്രവിക്കുക. ആ സംഘം ആദ്യമായി ആണോ ഇങ്ങനെ ഉള്ള ഒരു കൊട്ടേഷൻ എടുക്കുന്നതെന്ന് കുഞ്ഞില സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പ് വായിക്കാം

അടിപൊളി. ഇനി അവസാനം ഭാര്യയുടെ ക്രൈം മറച്ച് വയ്ക്കാൻ രക്തസാക്ഷി ആയി ജയിലിൽ കിടന്ന ധീര ഭർത്താവ് ആയി ദിലീപ് അങ്ങോട്ട് അവതരിക്കും. അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് പറയുന്ന ഒരു ലോഡ് സിനിമകളും വരും. എനിക്ക് അറിയാൻ ആഗ്രഹം ഉള്ള ഒരു കാര്യമുണ്ട്. ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമേ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടിട്ടുള്ളൂ എന്നാണോ? സ്ത്രീകൾ അല്ലാത്ത ആളുകളും ഉണ്ടാവുമല്ലോ ലിസ്റ്റില്. അറസ്റ്റിൽ ആവുന്നതിന് മുമ്പ് വരെ ഇയാള് ഇത്തരത്തിൽ വേറെ ആരെയും ഉപദ്രവിച്ചിട്ടില്ല? സിനിമാ ലോകത്ത് ഇയാളെ പേടിച്ച് ജീവിക്കുന്ന വേറെ ഒരാളും ഇല്ല? ഇയാള് കൊ ന്ന് കളയും എന്ന് വരെ ആളുകൾക്ക് പേടി ഉണ്ടാവുന്നത് എങ്ങനെയാണ്? ഇത് സത്യമാണോ എന്നറിയില്ല, കേട്ടറിവ് മാത്രമേ ഉള്ളൂ, ഇയാളെ ദിലീപേട്ടൻ എന്ന് വിളിക്കാത്ത ആരെയും ഇയാള് സെറ്റിൽ ജോലി ചെയ്യാൻ അനുവദിക്കില്ല. അങ്ങനെ വിളിച്ചില്ലെങ്കിൽ അതിനുള്ള ശിക്ഷ കൊടുക്കും – എന്തൊക്കെയാണ് ഇയാളുടെ ശിക്ഷാ രീതികൾ എന്ന് അറിയണം എന്നുണ്ട് എനിക്ക്. രണ്ടെണ്ണം മാത്രമാണല്ലോ പുറത്ത് വന്നിരിക്കുന്നത് റേപ്, ജോലി നിഷേധിക്കൽ.

കേരളത്തിൽ ഇങ്ങനെ ഉള്ള സംഭവം ആദ്യമായി ആണോ നടക്കുന്നത്? അതായത്, പ്രതികാരം ചെയ്യാൻ ആയി ബലാ ൽസംഗം ചെയ്യാനുള്ള കൊട്ടേഷൻ കൊടുക്കുക – അത് കാമറയിൽ പകർത്തുക – അത് വെച്ച് ഭീഷണിപ്പെടുത്തി തുടർന്ന് ഉപദ്രവിക്കുക. ആ സംഘം ആദ്യമായി ആണോ ഇങ്ങനെ ഉള്ള ഒരു കൊട്ടേഷൻ എടുക്കുന്നത്? ദിലീപിന് വേണ്ടി ഇത് തന്നെ മുമ്പും ചെയ്തിരിക്കാൻ സാധ്യത ഇല്ലേ? വേറെ എന്തൊക്കെ കൊട്ടേഷൻ ആണ് ദിലീപ് കൊടുക്കാറുള്ളത്?

അയാള് കുറ്റാരോപിതൻ മാത്രമാണ് ഇതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്ന് എന്നോട് പറയാതിരുന്നാൽ നന്നായിരുന്നു. എനിക്ക് ബുദ്ധി ഉള്ളത് കൊണ്ടും, ചിന്തിക്കാൻ അറിയാവുന്നത് കൊണ്ടും ഇപ്പോള് പബ്ലിക് domain ഇല് ഉള്ള വിവരങ്ങൾ വെച്ച് തന്നെ, ദിലീപ് ഈ പ്രവൃത്തി ചെയ്തു എന്ന് ഞാൻ വിശ്വസിക്കുക അല്ല ചെയ്യുന്നത്. ഈ പ്രവൃത്തി ചെയ്തു എന്ന് എനിക്ക് അറിയാം. I KNOW. And a LOT of people with intelligence and the ability to think, KNOW. രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്. സൂര്യൻ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുക അല്ല ചെയ്യുന്നത്. സൂര്യൻ ഉണ്ട് എന്ന് എനിക്ക് അറിയാം.

Karma News Network

Recent Posts

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

8 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

10 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

40 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

47 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

1 hour ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago