entertainment

ദുരന്തങ്ങളെയും മഹാമാരികൾ പകർത്തുന്ന വൈറസ്സുകളേയും വിഷം തുപ്പുന്ന വർഗ്ഗീയ കോമരങ്ങളേയും കേരളം അതിജീവിക്കും- എംഎ നിഷാദ്

കോവിഡെന്ന മഹാമാരിയിലൂടെ കടന്നുപോകുമ്പോഴാണ് കേരളത്തിലേക്ക് പേമാരിയും ഉരുൾപ്പൊട്ടലും വിമാനാപകടവുമെല്ലാം എത്തുന്നത്. ഇടുക്കി മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ ദുരന്തം സൃഷ്ടിച്ച ആഘാതത്തിന് തൊട്ട് പിന്നാലെയാണ് കരിപ്പൂർ വിമാന അപകടം സംഭവിക്കുന്നത്. നിരവധിപ്പേർക്കാണ് രണ്ട് അപകടങ്ങളിലും കൂടി ജീവിതം നഷ്ടമാകുന്നത്.

ഈ അപകട സാഹചര്യങ്ങളിലൊക്കെയും കൊവിഡ് എന്ന മഹാമാരിയെ മറന്നാണ് ഒരു പറ്റം മനുഷ്യർ സഹായത്തിനായി ഈ ഇടങ്ങളിൽ എത്തിയത്.
കോരിച്ചൊരിയുന്ന പേമാരിയിലും, മഹാവ്യാധിയുടെ ആശങ്കയിലും സഹജീവികൾക്ക് വേണ്ടി ജീവൻ പണയം വച്ച്‌ രക്ഷാപ്രവർത്തനത്തിറങ്ങിയവരെ അഭിനന്ദിച്ച്‌ സംവിധായകൻ എം.എ. നിഷാദ്. കേരളം അതിജീവിക്കുന്ന ജനതയാണ്. എല്ലാത്തരം പ്രകൃതി ദുരന്തങ്ങളേയും മഹാമാരികൾ പകർത്തുന്ന വൈറസ്സുകളേയും വിഷം തുപ്പുന്ന വർഗ്ഗീയ കോമരങ്ങളേയും കേരളം അതിജീവിക്കുമെന്നും അദ്ദേഹം പറയുന്നു

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

മരവിപ്പ്. വല്ലാത്തൊരു ദിനമായിരുന്നു ഇന്നലെ. കറുത്ത ദിനം. വല്ലാത്തൊരു മരവിപ്പ്. എഴുതാൻ കഴിയുന്നില്ല. ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ടവർ രാജമലയിലും. കരിപ്പൂരും. അതിനിടയിൽ, നാം കണ്ടു മനുഷ്യരെ. കോരിച്ചൊരിയുന്ന പേമാരിയിലും, മഹാവ്യാധിയുടെ ആശങ്കയിലും. രണ്ടിനേയും അവഗണിച്ച്‌ സഹജീവികൾക്ക് വേണ്ടി. അവർ. മനുഷ്യർ. മലപ്പുറത്തും രാജമലയിലുമുളളവർ നൽകുന്നത്, ഒരു മഹത്തായ സന്ദേശമാണ്.

മനുഷ്യത്വത്തിന്റെ സന്ദേശം. കേരളം, അതി ജീവിക്കുന്ന ജനതയാണ്. എല്ലാതരം,പ്രകൃതി ദുരന്തങ്ങളേയും. മഹാമാരികൾ,പകർത്തുന്ന വൈറസ്സുകളേയും..വിഷം തുപ്പുന്ന വർഗ്ഗീയ കോമരങ്ങളേയും. കേരളത്തിന്റെ മക്കൾ അതിജീവിക്കും. രണ്ട് ദുരന്തങ്ങളിലും, ജീവൻ നഷ്ടപ്പെട്ട. സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ

പ്രിയ പൈലറ്റ് വസന്ത് സാഠേ, ജൂനിയർ പൈലറ്റ് അഖിലേഷ് കുമാർ. കണ്ണീരോടെ വിട ഇതെഴുതുമ്ബോളും, ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ആ നാട്ടിലെ ജനങ്ങൾ. ആശുപത്രിയിൽ, രക്തം നൽകാൻ വരി വരിയായി നിൽക്കുകയാണ് അവർ. മനുഷ്യർ. നമുക്കവരെ ആവേശത്തോടെ വിളിക്കാം. അവർ. മലപ്പുറത്തെ സഹോദരങ്ങൾ.

Karma News Network

Recent Posts

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് നിരോധനം. മന്ത്രി സജി…

2 hours ago

കനത്തമഴ, കൊച്ചി ന​ഗരം വെള്ളത്തിൽ, വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി, റോഡുകളിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ…

3 hours ago

ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…

3 hours ago

ഷാരൂഖ് ഖാൻ ആശുപത്രിയിൽ, ആശങ്കയിൽ ആരാധകർ

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…

4 hours ago

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…

4 hours ago

യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…

5 hours ago