കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഫോണ് കോൾ വന്നതിനെക്കുറിച്ച് സംവിധായകൻ അലി അക്ബറെന്ന രാമസിംഹൻ അബൂബക്കർ. സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെയാണ് സന്തോഷം പങ്കിട്ടത്. ദൈവത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ദൈവം പ്രത്യക്ഷപ്പെടാറുള്ളത് പോലെ സാക്ഷാൽ സുരേഷ് ഗോപി തന്നെ വിളിച്ചെന്നാണ് രാമസിംഹൻ പറയുന്നത്
കുറിപ്പിങ്ങനെ
ജീവിതത്തിലാദ്യമായി ഇന്നെനിക്ക് ഒരു കേന്ദ്രമന്ത്രിയുടെ വിളിവന്നു… ചിലപ്പോൾ ദൈവത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ദൈവം പ്രത്യക്ഷപ്പെടാറുള്ളത് പോലെ സാക്ഷാൽ സുരേഷ് ഗോപി തന്നെ… പ്രകാശമായ്…നന്മയായി… നന്ദി പ്രിയ മന്ത്രി
അതേ സമയം താൻ തൃശൂരിലൊതുങ്ങില്ലെന്നും കേരളത്തിന്റെ എംപിയായി പ്രവർത്തിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെറും വാക്കല്ലെന്നും പറഞ്ഞതിൽ ഊന്നി മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു. വലിയ സംസ്ഥാനമായതിനാൽ തമിഴ്നാട്ടിലേക്കും തന്റെ ശ്രദ്ധയുണ്ടാവും. അഭിമാനത്തോടെ തലയുയർത്തിപ്പിടിക്കുന്ന തരത്തിൽ പ്രവർത്തനത്തിന്റെ തിളക്കം മെച്ചപ്പെടുത്തിക്കൊണ്ട് അവസാനം വരെ മുന്നോട്ട് പോകും’’– സുരേഷ് ഗോപി വിശദീകരിച്ചു.
തൃശൂരിൽ വമ്പിച്ച വിജയം നേടിയ സുരേഷ് ഗോപി കേരളത്തിൽനിന്നുള്ള ആദ്യ ബിജെപി എംപിയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ തോറ്റ സുരേഷ് ഗോപിക്ക് കഠിനാധ്വാനത്തിനൊടുവിലാണ് 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ആധികാരിക ജയം നേടാനായത്. മൂന്നാം എൻഡിഎ സർക്കാരിൽ കേന്ദ്രമന്ത്രിയുമായി.
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല് ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…