entertainment

നടി ആക്രമിക്കപ്പെട്ടതിന് പ്രതിഷേധിക്കാന്‍ വിളിച്ചപ്പോള്‍ റിമയും ആഷിഖും ഒഴിഞ്ഞ് മാറി, മമ്മൂട്ടിയും ഇന്നസെന്റും പ്രതിഷേധിക്കാന്‍ മടിച്ചെന്നും രഞ്ജിത്‌

നടി ആക്രമിക്കപ്പെട്ടപ്പോൾ പ്രതിഷേധ യോഗത്തിലേക്ക് വിളിച്ചിട്ടും ആഷിഖും റിമയും വന്നില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്. യോഗത്തിലേക്ക് വിളിച്ചിട്ടും എന്തോ കാരണം പറഞ്ഞ് ഇരുവരും ഒഴിഞ്ഞെന്നും രഞ്ജിത്പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റാരോപിതൻ മാത്രമാണെന്നും,കുറ്റവാളിയെന്ന് കോടതി വിധിച്ചാൽ മനസ്സിൽ നിന്ന് വേദനയോടെ ദിലീപിനെ വെട്ടുമെന്നും,ഇപ്പോൾ അത് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിയോക് വേദിയിൽ ദിലീപിനെ കണ്ടത് അപ്രതീക്ഷിതമായാണ്. സംഘടനാ ചെയർമാൻ ആണെന്ന് അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിലും ഫിയോക്കിന്റെ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കുമായിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.

ദർബാർ ഹാൾ ഗ്രൗണ്ടിലേക്ക് ഞാനും രഞ്ജി പണിക്കരും ചേർന്ന് വിളിച്ചുവരുത്തിയതാണ് എല്ലാവരേയും. പ്രതിഷേധയോഗം നടത്താൻ മമ്മൂട്ടിയോടും ഇന്നസെന്റിനോടും പറഞ്ഞത് താനാണെന്നും, താനും രഞ്ജി പണിക്കരും ചേർന്ന് ഓരോരുത്തരെയും ക്ഷണിച്ചെന്നും രഞ്ജിത് പറഞ്ഞു .“ഈ സംഭവം നടന്നപ്പോൾ ഞാൻ അമ്മയുടെ നേതാക്കളായ മമ്മൂട്ടിയോടും ഇന്നസെൻറിനോടും പബ്ലിക്കിൻറെ മുന്നിലേക്ക് ഇറങ്ങി നിന്ന് പിന്തുണ പ്രഖ്യാപിക്കണമെന്ന് പറഞ്ഞു. ഇവരെന്നോട് ചോദിച്ചത് പ്രസ് റിലീസ് കൊടുത്താൽ പോരേ എന്നാണ്. പ്രസ് റിലീസൊക്കെ കീറി എറിഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു.

അന്ന് ഞാൻ ആദ്യം വിളിച്ചവരുടെ കൂട്ടത്തിൽപ്പെട്ടവരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നു. പക്ഷേ അവരെന്തോ ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. അതിനകത്ത് മറ്റൊരു നടിയായ പെൺകുട്ടി പറഞ്ഞത്, ഇതിൽ ഗൂഢാലോചനയുണ്ടെന്നാണ്. ഇതിൽ കൂടുതൽ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കാനൊന്നും തനിക്ക് വയ്യെന്നും രഞ്ജിത്ത് പറഞ്ഞു.

 

Karma News Network

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

13 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

23 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

54 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago