entertainment

പട്ടികള്‍ കുരയ്ക്കട്ടെ സാര്‍ഥവാഹകസംഘം മുന്നോട്ട്, വിമര്‍ശകര്‍ക്കുള്ള രഞ്ജിത്തിന്റെ മറുപടി

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത്. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഉള്ളവര്‍, സത്യസന്ധതയോടെ വിമര്‍ശിക്കുന്നവര്‍ എന്നിങ്ങനെ രണ്ട് തരം വിമര്‍ശകര്‍ ഉണ്ടെന്നും അതിരു കടന്ന രീതിയിലേക്ക് വിമര്‍ശനങ്ങള്‍ പോകുമ്പോള്‍ കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞു തന്ന ”പട്ടികള്‍ കുരയ്ക്കട്ടെ സാര്‍ഥവാഹകസംഘം മുന്നോട്ട്” എന്ന പ്രയോഗമാണ് മനസിലേക്ക് വരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

രഞ്ജിത്ത് നിര്‍മിച്ച ‘അയ്യപ്പനും കോശിയും’, ‘നായാട്ട്’ എന്നീ ചിത്രങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രഞ്ജിത്ത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിത്ത് മറുപടി പറഞ്ഞത്.

‘വിമര്‍ശകര്‍ രണ്ട് തരമാണ്. ഒന്ന് വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഉള്ളവര്‍. മറ്റൊന്ന് സത്യസന്ധതയോടെ വിമര്‍ശിക്കുന്നവര്‍. ഇത് നമുക്ക് പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ പൊതുവെ ഞാന്‍ ചെയ്യുന്നത് ഈ വിമര്‍ശനങ്ങളെ മാറ്റി നിര്‍ത്തുക എന്നതാണ്. എല്ലാ കാര്യത്തിലും വിമര്‍ശനങ്ങള്‍ നടക്കും,’ രഞ്ജിത്ത് പറഞ്ഞു.

‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ എന്നോട് ചോദിച്ചു, ശെരി എന്ന് പറയുകയും ചെയ്തു. വിമര്‍ശനങ്ങള്‍ക്കൊക്കെ ഒരു മറുപടിയേയുള്ളു. അതിരു കടന്ന രീതിയിലേക്ക് വിമര്‍ശനങ്ങള്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞു തന്നെ ഒരു പ്രയോഗമാണ് ഓര്‍മ വരിക. ”പട്ടികള്‍ കുരയ്ക്കട്ടെ സാര്‍ഥവാഹകസംഘം മുന്നോട്ട്,’ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

21 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

31 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

3 hours ago