topnews

സൂപ്പര്‍മാന്റെ സംവിധായകന്‍ റിചാര്‍ഡ് ഡോണര്‍ അന്തരിച്ചു

ആഗോളതലത്തില്‍ പ്രശസ്തമായ സൂപ്പര്‍മാന്റെ സംവിധായകന്‍ റിചാര്‍ഡ് ഡോണര്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യകാല സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. റിചാര്‍ഡ് ഡോണറിന്റെ ഭാര്യയും നിര്‍മാതാവുമായ ലോറെന്‍ ഷ്യൂലര്‍ ആണ് മരണവാര്‍ത്ത അറിയിച്ചത്. സൂപ്പര്‍മാന്‍ അടക്കം നിരവധി സിനിമകള്‍ സംവിധാനം ചെയ്ത് കുട്ടി പ്രേക്ഷകരെയുള്‍പെടെ കൈയ്യിലെടുത്ത സംവിധായകനാണ് റിചാര്‍ഡ് ഡോണര്‍

1960കളില്‍ ടെലിവിഷന്‍ ഷോകളിലൂടെയാണ് റിചാര്‍ഡ് ഡോണര്‍ സംവിധാന രംഗത്ത് കാലെടുത്തുവെച്ചത്. 1961ല്‍ എക്സ്- 15 എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്. 1976ല്‍ പുറത്തിറങ്ങിയ ദ ഒമെന്‍ എന്ന സിനിമയിലൂടെ റിചാര്‍ഡ് ഡോണര്‍ പ്രശസ്തനായി. 1978ല്‍ പുറത്തിറങ്ങിയ സൂപെര്‍മാന്‍ എന്ന സിനിമ റിചാര്‍ഡ് ഡോണറെ ആഗോളതലത്തിലും പ്രശസ്തനാക്കി.

അകാദമി ഓഫ് സയന്‍സ് ഫിക്ഷന്‍ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ റിചാര്‍ഡ് ഡോണറിനെ തേടിയെത്തി. റിചാര്‍ഡ് ഡോണറിന്റെ മരണത്തില്‍ സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് അനുശോചനമറിയിച്ചു. ‘മിടുക്കനായ അധ്യാപകന്‍, മോടിവേറ്റര്‍, എല്ലാവര്‍ക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകന്‍ എന്നിങ്ങനെയൊക്കെയായ റിചാര്‍ഡ് ഡോണര്‍ പോയി എന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല’- സംവിധായകന്‍ സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് അനുസ്മരിച്ചു.

Karma News Editorial

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

2 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

3 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

4 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

4 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

5 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

5 hours ago