crime

എസ് വി പ്രദീപിനെ കൊലപ്പെടുത്തിയത് തന്നെ; തെളിവുകളുമായി സംവിധായകന്‍ സനല്‍ കുമാര്‍

എസ്.വി. പ്രദീപിന്റ് മരണം കൊലപാതകം തന്നെയെന്ന് ആവര്‍ത്തിച്ച് സുഹൃത്തും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍. പ്രദീപിന്റെത് ആസൂത്രിതമായ ഒരു കൊലപാതകമാണെന്നുള്ളതിന് കൊലപാതകം നടന്ന ഉടന്‍ ശരീരം കണ്ട ആളുകളുടെ ദൃക്സാക്ഷി വിവരണം മാത്രം മതിയെന്ന് സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിങ്ങനെ: ആരാണ് എന്തിനാണ് കൊന്നതെന്ന് മാത്രം അറിഞ്ഞാല്‍ മതി.

1. ടിപ്പര്‍ ലോറി ഇടിച്ചു എന്നാണ് പോലീസ് ഭാഷ്യം. പക്ഷെ പ്രദീപിന്റെ സ്‌കൂട്ടറില്‍ എവിടെയും ടിപ്പര്‍ ലോറി ഇടിച്ചതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ല.

2. പ്രദീപിന്റെ ശരീരം സ്‌കൂട്ടറില്‍ ഇരിക്കുന്ന നിലയില്‍ റോഡില്‍ കിടക്കുകയായിരുന്നു എന്നും തലയിലൂടെ മാത്രം ലോറി കയറിയിറങ്ങിയ നിലയിലായിരുന്നു എന്നുമാണ് ദൃക്സാക്ഷ്യം. ടിപ്പര്‍ ഇടിക്കുകയായിരുന്നു എങ്കില്‍ അങ്ങനെ സാധ്യമല്ല.

3. സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാല്‍ പ്രദീപിന്റെ മുന്നില്‍ പോയിരുന്ന ഒരു ബൈക്ക് സ്ലോ ആകുന്നതും ലോറി മുന്നോട്ട് പാഞ്ഞു പോയ ശേഷവും അവിടെ ഒരല്പം നില്‍ക്കുന്നതും കാണാന്‍ കഴിയും. മാത്രമല്ല മറ്റു രണ്ട് ബൈക്കുകളും അവിടേക്ക് വന്ന് ചേരുന്നതും കാണാം.

4. കൃത്യം നടന്ന സ്ഥലത്തേ റോഡ് ഫയര്‍ ഫോഴ്‌സ് കഴുകി വൃത്തിയാക്കി എന്ന് പറയുന്നു. തെളിവ് നശിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിനായിരുന്നു അത്?

5. പ്രദീപിന്റെ ബോഡി അണ്‍ ഐഡന്റിഫൈഡ് എന്നാണ് രേഖയില്‍ ഉള്‍പ്പെടുത്തി മോര്‍ച്ചറിയില്‍ മാറ്റിയതെന്ന് കേള്‍ക്കുന്നു. മരണവാര്‍ത്ത അറിഞ്ഞ ചില സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളേജില്‍ പോയിരുന്നു. അവന്റെ പോക്കറ്റില്‍ ഐഡി കാര്‍ഡ് ഉണ്ടായിരുന്നു എന്നിട്ടും അങ്ങനെ ചെയ്‌തെങ്കില്‍ അതെന്തിനായിരിക്കണം?

6.പ്രദീപ് കഴിഞ്ഞ മൂന്നുമാസത്തിനിടെ പുറത്തു വിട്ട വാര്‍ത്തകള്‍ ഈ കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്ന് നോക്കേണ്ടതില്ലേ?

പ്രദീപിന്റെ കൊലപാതകികളെ കണ്ടുപിടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ ആവശ്യവുമായി ഒറ്റയ്ക്ക് ആരിറങ്ങി തിരിച്ചാലും അപകടമാണ്. പ്രദീപിന്റെ അമ്മയും ഭാര്യയും ശക്തമായി മുന്നോട്ട് പോകും എന്ന് പറയുന്നു. അവരെ ഒറ്റയ്ക്കാക്കരുത്. ദയവുചെയ്ത് സോഷ്യല്‍ മീഡിയയിലെങ്കിലും ഓരോരുത്തരും ശബ്ദമുയര്‍ത്തണം.

Karma News Network

Recent Posts

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

2 mins ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

17 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല: ഓർത്തോപീഡിക്സ് വിഭാഗം മേധാവി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓർത്തോപീഡിക്സ് വിഭാഗം മേധാവി…

39 mins ago

തലസ്ഥാനത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന്‍ (82 വയസ് ) ആണ്…

42 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്ത് 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ വലയും

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…

1 hour ago

ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്, എൻഎസ് -25 വിക്ഷേപണം ഇന്ന്

വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…

1 hour ago