കൊല്ലം:കോവിഡും ലോക്ക്ഡൗണും ഒക്കെ ആയതോടെ സിനിമ മേഖലയും സ്തംഭിച്ച് ഇരിക്കുകയാണ്.ഇതിനിടെ ഒരു സംവിധായകന് തന്റെ ചിത്രത്തിന് പാക്ക് അപ്പ് പറഞ്ഞ് ഉപജീവനത്തിനായി മീന്‍ കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണ്.പ്രതാപ് പോത്തന് മുഖ്യ കഥാപാത്രമായ ചിത്രത്തിന് പാക്ക് അപ്പ് പറഞ്ഞാണ് സംവിധായകന് മീന്‍ കച്ചവടത്തിനിറങ്ങിയത്.കാഫിര്‍ എന്ന സിനിമയുടെ സംവിധായകന് വിനോദ് കരിക്കോട് ആണ്,അതിജീവനത്തിനായി കരിക്കോട് ജംക്ഷനില്‍ മീന്‍ കട തുടങ്ങിയിരിക്കുന്നത്.ചിത്രത്തിന്റെ രചനയും വിനോദ് തന്നെയാണ്.
ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ മിക്സിങ് ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് ലോക്ഡൗണ്‍ ആരംഭിച്ചത്.ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം റിലീസ് ചെയ്യാം എന്നുള്ള സ്വപ്നവും അവസാനിച്ചു.വിനോദ് മാധ്യമപ്രവര്‍ത്തകനാണ്.കുട്ടിക്കാലം മുതല്‍ ഉള്ള ആഗ്രഹമാണ് സിനിമ സംവിധാനം.കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെ അവധി എടുത്താണ് സിനിമ ആരംഭിച്ചത്.
ചിത്രം മുടങ്ങിയതോടെ അതിജീവനം വെല്ലുവിളിയായി മാറി.തുടര്‍ന്ന് ഓണ്‍ലൈന്‍ മീഡിയയില്‍ റിപ്പോര്‍ട്ടിംഗിന് കൂടിയെങ്കിലും ജീവിക്കാന്‍ അത് പോരായിരുന്നു.ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷ്യസുരക്ഷ വകുപ്പ് പഴകിയ മത്സ്യം പിടികൂടുന്നതിനും സാക്ഷിയായതോടെ നല്ല മത്സ്യം നല്‍കാമെന്ന് അദ്ദേഹം തീരുമാനിച്ചു.ഇതോടെ ഉപജീവനത്തിനായി മീന്‍ കട തുടങ്ങാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.ഇതിനിടയില്‍ മറ്റൊരു മീന്‍ വിപണന ബന്ധം കൂടിയുണ്ട്.ആക്ഷന്‍ ഹീറോ ബിജു’വില്‍ കോബ്ര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമ്പലപ്പുഴ രാജേഷ്,വിനോദിന്റെ സിനിമയില്‍ ബാബുക്ക എന്ന മത്സ്യവ്യാപാരിയെ അവതരിപ്പിക്കുന്നുണ്ട്.കോവിഡ് മൂലം വരുമാനം ഇല്ലാതായ കോബ്ര രാജേഷ് ആലപ്പുഴയില്‍ ഉണക്കമീന്‍ വില്പനയിലൂടെ അതിജീവന പാത കണ്ടെത്തിയിരുന്നു.
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…