entertainment

മുകേഷിന് പണത്തോട് ആർത്തിയുണ്ട്, തുറന്നുപറഞ്ഞ് സംവിധായകൻ

മുകേഷിന്റെയും മേതിൽ ദേവികയുടെയും വിവാഹമോചനം സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. പ്രശസ്ത നാടക നടനും, നാടകസം‌വിധായകനും ആയ ഒ.മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേര് മുകേഷ് ബാബു എന്നായിരുന്നു. മുകേഷിന്റെ അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടിയും ഒരിക്കൽ കേരളസംസ്ഥാന നാടകനടിക്കുളള അവാർഡും നേടിയിട്ടുളളവരുമാണ്. കേരള സംഗീതനാടക അക്കാദമി ചെയർമാനായിരുന്നു ഇപ്പോൾ അദ്ദേഹം കേരള നിയമസഭയിലെ ഒരു അംഗമാണ്. കൊല്ലം നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിയ്ക്കുന്നത്.

ഇപ്പോഴിതാ, വിവാദങ്ങൾക്കിടയിൽ നിൽക്കുന്ന നടൻ മുകേഷിനെ മിമിക്‌സ് പരേഡിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ ഉണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് തുളസീദാസ്. വാക്കുകൾ, കൗതുക വാർത്തകൾ” എന്ന സിനിമയുടെ വിജയത്തിന് ശേഷം മിമിക്‌സ് പരേഡിന് വേണ്ടി ഞാൻ മുകേഷിനെ സമീപിച്ചു. സിനിമയുടെ കഥ ഞാനും കലൂർ ഡെന്നീസും പ്ലാൻ ചെയ്ത സമയത്ത് മുകേഷിന്‌റെ അടുത്താണ് പോയത്. മുകേഷ് സരിതയ്‌ക്കൊപ്പം ഏറണാകുളത്ത് ഉണ്ടായിരുന്നു. കൗതുക വാർത്തകൾ ഷേണായീസിൽ അമ്പത് ദിവസം കഴിഞ്ഞ സമയമാണ്. അന്ന് എന്നെ കണ്ട ഉടനെ മുകേഷ് പറഞ്ഞു, തുളസി, കൗതുക വാർത്തകളുടെ പ്രതിഫലം അല്ലട്ടോ, പ്രതിഫലം ഒകെ മാറിയെന്ന്.

ഞാനത് ചോദിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി. പുതിയ പ്രോജക്ടിന് വേണ്ടി സംസാരിക്കാനല്ലെ വന്നത്. പ്രൊഡ്യൂസറ് ആരാണെന്നുളളത് ഞാൻ മുകേഷിനോട് പറഞ്ഞു. മിമിക്രി താരങ്ങളെ വെച്ചുളള കഥയും കോമഡിയുമാണ്. തുടർന്ന്‌ അഡ്വാൻസ് വാങ്ങിക്കാം, പക്ഷേ ഈ സമയത്ത് സിദ്ധിഖ് ലാലിന്‌റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് മുകേഷ് പറഞ്ഞു. അത് തുടങ്ങിയാൽ ചിലപ്പോ ഞാൻ പോവും. പിന്നെ സത്യൻ അന്തിക്കാടിന്‌റെയും സിനിമ പറഞ്ഞിട്ടുണ്ട് എന്നും മുകേഷ് അറിയിച്ചു.

ഇതൊക്കെ കൗതുക വാർത്ത കണ്ട ശേഷമുളള റിയാക്ഷനാണ്. എനിക്കത് അങ്ങോട്ട് സഹിച്ചില്ല. അത് ഒരു എത്തിക്‌സിന് നിരക്കാത്ത സംഭാഷണമല്ലെ. എന്‌റെ നിർമ്മാതാവിന്‌റെ കൈയ്യിൽ നിന്ന് പൈസ വാങ്ങിയിട്ട് ആ സിനിമയ്ക്ക് വിളിച്ചാൽ പോവുമെന്ന്. ഞാൻ അന്ന് മുകേഷിന്‌റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് പറഞ്ഞു. സരിത നിൽക്കുന്നത് പോലും ഓർത്തില്ല. കലൂർ ഡെന്നീസും വഴക്ക് പറഞ്ഞു. മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നു. നിർമ്മാതാവ് എന്നോട് പറഞ്ഞപ്പോഴും മുകേഷ് വേണ്ടെന്ന് ഞാൻ പറഞ്ഞു. പിന്നെ സിദ്ദിഖ്, ജഗദീഷ് തുടങ്ങിയവരാണ് നായകന്മാരായത്. ആ സിനിമ സൂപ്പർഹിറ്റാവുകയും നൂറ് ദിവസം ഓടുകയും ചെയ്തു . നൂറാം ദിവസ ആഘോഷത്തിന് മുകേഷിനെ വിളിച്ചെങ്കിലും സരിതയാണ് വന്നത്

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

2 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

3 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

3 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

4 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

4 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

5 hours ago