topnews

ഭിന്നശേഷിക്കാരനായ അധ്യാപകനെ മർദിച്ച് വിദ്യാർത്ഥി, സംഭവം മഹാരാജാസ് കോളേജിൽ

കൊച്ചി : മഹാരാജാസ് കോളേജിലെ അറബിക് വിഭാഗത്തിലെ ഭിന്നശേഷിക്കാരനായ അധ്യാപകനെ വിദ്യാർത്ഥി മർദിച്ചതായി പരാതി. അറബിക് വിഭാഗം അസി. പ്രൊഫസർ ഡോ. കെ.എം. നിസാമുദ്ദീനെ അറബിക്‌ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദ്‌ റാഷിദ്‌ മർദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.

അറബിക് ഡിപ്പാർട്ട്മെൻറിൽ എത്തിയ മുഹമ്മദ് റാഷിദ് അധ്യാപകനോട് വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. സംസാരിക്കാൻ താത്‌പര്യമില്ലെന്നു പറഞ്ഞ്‌ പ്രിൻസിപ്പൽ റൂമിലേക്ക് പോയ അധ്യാപകനെ കോണിപ്പടിക്കു സമീപം വെച്ച് മുഹമ്മദ്‌ റാഷിദ്‌ വഴിയിൽ തടഞ്ഞു.

പിന്നാലെ ആയുധംകൊണ്ട് അധ്യാപകന്റെ പിറകിൽ രണ്ടുതവണ ഇടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്തിടെ ടൂറിസം ക്ലബ്ബ്‌ അംഗങ്ങളെ വിനോദ യാത്രയ്ക്കിടെ ഒരു സംഘം വിദ്യാർഥികൾ ട്രെയിനിൽ കയറി ആക്രമിച്ചിരുന്നു. തുടർന്ന് കോളേജിൽ നടന്ന വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് നടപടി എടുക്കാൻ അധ്യാപകൻ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.

അധ്യാപകൻ നേരെ ആക്രമണം ഉണ്ടാകാൻ കാരണമായത്. അധ്യാപകന്റെ പരാതിയിൽ സെൻട്രൽ പോലീസ് കേസെടുത്തു. പരിക്കേറ്റ അധ്യാപകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേൾവിപരിമിതിയുള്ള അധ്യാപകനാണ്‌ നിസാമുദ്ദീൻ. ആക്രമണത്തിൽ എ.കെ.ജി.സി.ടി. പ്രതിഷേധിച്ചു.
സംഭവത്തിൽ വിദ്യാർഥിസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന്‌ എസ്‌.എഫ്‌.ഐ. ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. ഫ്രറ്റേണിറ്റി പ്രവർത്തകനാണ് അധ്യാപകനെ മർദിച്ചത്.

karma News Network

Recent Posts

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

4 mins ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

36 mins ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

1 hour ago

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

2 hours ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

2 hours ago

കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കിട്ട് എട്ടിന്റെ പണി, അരിയും സബ്സിഡിയും നിർത്തലാക്കി സർക്കാർ, അടച്ചുപൂട്ടേണ്ട അവസ്ഥ

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് എട്ടിന്റെ പണി, സബിസിഡിയ്ക്ക് പിന്നാലെ സബ്‌സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കി…

2 hours ago