topnews

സൈനികന്റെ മൃതദേഹം നാട്ടിലെത്തിയത് ജീർണിച്ച അവസ്ഥയിൽ, അനാദരവ് കാട്ടിയെന്ന പരാതിയുമായി കുടുംബം

രാജസ്ഥാനിൽ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ച സൈനികൻ പൂവാർ സ്വദേശി ഡി. സാമുവേലിൻറെ മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ. തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ച അവസ്ഥയിൽ എത്തിയതോടെയാണ് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ്‍മോർട്ടം നടത്തിയ ശേഷം ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

കഴിഞ്ഞ 18നാണ് 59 കാരനായ സാമൂവൽ പൂവാറിലെ വീട്ടിൽ നിന്ന് അവധിക്ക് ശേഷം തിരിച്ച പോയത്. രാജസ്ഥാനിലെ വാൾമീറിൽ ബിഎസ് എഫ് ബറ്റാലിയനിയിലായിരുന്നു ജോലി. കഴിഞ്ഞ 24 ന് ഹൃദയസ്തംഭനംമൂലം സാമുവൽ മരിച്ചതായി വീട്ടിൽ ഫോൺ വിളിയെത്തി. 26 ന് രാത്രി 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചു. പെട്ടി പുറത്തെടുത്തപ്പോഴേ ദുർ​ഗന്ധം അനുഭവപ്പെട്ടെന്ന് ബന്ധുക്കൾ പറയുന്നു. നേരെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെട്ടിതുറന്നപ്പോൾ വളരെ ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മൃതദേഹമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

മൃതദേഹത്തിൽ യൂണിഫോമിലുള്ള പാൻറ്സ് മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം തിരിച്ചറിയുന്നതിനായി ‍ഡിഎൻഎ സാമ്പിൾ പരിശോനക്ക് അയച്ചു. സംഭവത്തിൽ ബന്ധുകൾ പൂവ്വാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോന ഫലം വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

Karma News Network

Recent Posts

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

23 mins ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

52 mins ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

2 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

2 hours ago

സെറ്റിലെ ബലാൽസംഗം, പ്രതിയെ രക്ഷിച്ചത് സി.പി.എം നേതാവ്, തന്നെ മോശക്കാരിയാക്കി, യുവതി വെളിപ്പെടുത്തുന്നു

ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…

2 hours ago

ഋഷി സുനകിനെ പാക്കി എന്ന് വിളിച്ചു, പാക്കി അപമാനം, പൊറുക്കില്ലെന്നും ഋഷി

ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…

3 hours ago