topnews

അനുമതിയില്ലാതെ ഫണ്ട് വകമാറ്റി; ഡിജിപിക്കെതിരെ വിമര്‍ശനവുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം. പോലീസിലെ ഫണ്ട് വിനിയോഗത്തില്‍ ഗുരുതര ക്രമക്കേടും ധൂര്‍ത്തും കണ്ടെത്തി ആഭ്യന്തര വകുപ്പ്. സര്‍ക്കാര്‍ അനുമതിയില്ലാതെ നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് ലക്ഷങ്ങള്‍ ചെലവക്കിയതാണ് വിവാഗമായിരിക്കുന്നത്. വഴിവിട്ട ധനവിനിയോഗത്തിന്റെ ഉത്തരവാദിത്വം ഡിജിപിക്കാണെന്ന് സര്‍ക്കാര്‍ പറയുന്നു. സംസ്ഥാന പോലീസ് ആക്കാദമിയിലെ പച്ചക്കറി തോട്ടത്തിന്റെ മതിലിന്റെ ഉയരം വര്‍ദ്ധിപ്പിക്കുവാന്‍ 24 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ നാല് ലക്ഷം രൂപ ബാങ്കിവന്നു.

ഈ പണവും മെസ്സ് ഹാള്‍ നവീകരിച്ചപ്പോള്‍ ബാങ്കിയായ നാല് ലക്ഷം രൂപയും ഉപയോഗിച്ച് പോലീസ് അക്കാദമിയില്‍ ആംഫി തീയേറ്റര്‍ നിര്‍മ്മിക്കുവാന്‍ ഡിജിപി സ്വമേധയാ അനുമതി നല്‍കി. തുടര്‍ന്ന് ബാങ്കി വന്ന ഒരു ലക്ഷം രൂപ വെഹിക്കിള്‍ ഷെഡ്ഡിന്റെ നവീകരണത്തിനും ചെലവഴിച്ചു ഇത് സര്‍ക്കാര്‍ അറിഞ്ഞില്ല. പിന്നീട് ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടെ ഡിജിപി സര്‍ക്കാരിന് കത്ത് നല്‍കി. ഇതിന് ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടി കത്തിലാണ് ഡിജിപിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്.

പല തവണ പോലീസിന്റെ ഭാഗത്ത് നിന്നും ചട്ടലംഘനം നടന്നതായി സര്‍ക്കാര്‍ വ്യക്താമാക്കുന്നു. എല്ലാ പദ്ധതിക്കും സര്‍ക്കിരില്‍ നിന്നും അനുമതി നേടണമെന്നാണ് ചട്ടം. അതിന് അനുവദിക്കുന്ന പണം ആ പദ്ധതിക്ക് വേണ്ടി മാത്രം ഉള്ളതാണ് വകമാറ്റി ചെലവാക്കുവാന്‍ പിടില്ല. അങ്ങനെ ബാങ്കിവന്നാല്‍ റവന്യൂ വകുപ്പില്‍ പണം തിരികെ അടയ്ക്കണം.

Karma News Network

Recent Posts

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

30 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

44 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago