entertainment

സാരിയോ ചുരിദാറോ ആണ് ഇഷ്ടം, ഡ്രസ്സിം​ഗിൽ മാറ്റം വരുത്താൻ താൽപ്പര്യമില്ല- ദിവ്യ ഉണ്ണി

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ്.ഇപ്പോഴിതാ അരുണുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ദിവ്യ എത്തിയിരിക്കുന്നത്. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അരുൺ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം.

20 വർഷത്തിലേറെയായി അമേരിക്കയിൽ ആണെങ്കിലും ദിവ്യയുടെ വസ്ത്ര രീതികളിൽ ഒന്നും അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഇതുവരെ വന്നിട്ടില്ല. ഇപ്പോഴിതാ, ഇപ്പോളിതാ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. ഡ്രസ്സിങ്ങ് സ്റ്റൈലിൽ പോലും മാറ്റം വരുത്താൻ താൻ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യൻ വസ്ത്രങ്ങളാണ് ഇപ്പോഴും കൂടുതലും ധരിക്കാറ്. സാരിയോ ചുരിദാറോ ആയിരിക്കും വേഷം

അതേസമയം, തന്റെ അമ്മയുടെ ഭക്ഷണവും വിനായക പാലടയുമെല്ലാം മിസ്സ് ചെയ്യാറുണ്ട്. ഡാൻസുമായി ബന്ധപ്പെട്ടു നിൽക്കുന്നതു കൊണ്ടു തന്നെ എപ്പോഴും നാടുമായി ഒരു കണക്ഷൻ ഉണ്ട്. ഡാൻസ് സ്‌കൂളിൽ ചുരിദാറേ പാടുള്ളൂ എന്നൊരു നിയമം താനായിട്ട് കൊണ്ടു വന്നിട്ടുണ്ട്. അത് താൻ തന്നെ തെറ്റിച്ചാൽ ശരിയാകില്ല

അമേരിക്കയിൽ അമ്പലങ്ങളുണ്ട്. താൻ മിക്കപ്പോഴും ആ അമ്പലങ്ങളുടെ പരിസരങ്ങളിൽ എവിടെയെങ്കിലും ഉണ്ടാവുമെന്നും ദിവ്യ അഭിമുഖത്തിൽ പറഞ്ഞു. സിനിമയിൽ നിന്ന് ബോധപൂർവ്വം മാറി നിൽക്കുന്നതല്ല. ഓർമിക്കപ്പെടുന്ന കഥാപാത്രത്തിലൂടെയാവണം തിരിച്ചു വരവ് എന്ന ആഗ്രഹമുണ്ട്. സ്‌ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. മനസ്സിൽ തട്ടുന്ന കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

1 hour ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago