entertainment

ബന്ധങ്ങൾ ഒരു ബാധ്യതയോ ഭാരമോ ആകരുത്, മക്കളെ ഒന്നിനും നിർബന്ധിക്കാറില്ല- ദിവ്യ ഉണ്ണി

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ്.ഇപ്പോഴിതാ അരുണുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ദിവ്യ എത്തിയിരിക്കുന്നത്. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അരുൺ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം.

കൊച്ചിയിൽ നിന്നും അമേരിക്ക. ദിവ്യ ഒരുപാട് മാറിയോ എന്ന ചോദ്യത്തിന് ദിവ്യ പ്രതികരിച്ചത് ഇങ്ങനെ ആണ്. ഒരുപാട് മാറാൻ എന്നെ ഞാൻ അനുവദിച്ചിട്ടില്ല. ഡ്രസിങ് സ്റ്റൈലിൽ പോലും ഞാൻ മാറ്റം വരുത്താൻ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യൻ വേഷങ്ങൾ ആണ് ധരിക്കാറ് പതിവ്. സാരിയോ ചുരിദാറോ ആണ് തന്റെ വേഷം എന്നും ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ ദിവ്യ പറയുന്നു. തന്റെ ഡാൻസ് സ്‌കൂളിൽ യൂണിഫോം തന്നെ ചുരിദാർ ആണെന്നും നടി പറയുന്നു.

മക്കളെ താൻ ഒരു കാര്യത്തിലും നിര്ബന്ധിക്കാറില്ല എന്ന് പറയുകയാണ് നടി. അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്തു സംസാരിക്കാറില്ല. അവരുടെ അഭിരുചികൾക്ക് അനുസരിച്ചു കൊണ്ട് പോകും എന്ന് മാത്രം. ഇടക്ക് മക്കളും ഒത്തു യാത്രകൾ പോകാറുണ്ട്. മീനാക്ഷിക്ക് ഡാൻസിൽ താത്പര്യം ഉണ്ട്. അതുകൊണ്ട് അത് പഠിപ്പിക്കുന്നുണ്ട്. അവരുടെ കാര്യങ്ങൾ ചെയ്തു കൊടുക്കാൻ തനിക്ക് ഒരുപാട് ഇഷ്ടം ആണെന്നും ദിവ്യ അഭിമുഖത്തിൽ പറഞ്ഞു.

എന്റെ ജീവിതത്തിൽ നല്ലത് സംഭവിക്കുമ്പോൾ കടന്നു വരുന്ന ചില മുഖങ്ങൾ ഉണ്ട്. അച്ഛൻ, അമ്മ, അരുൺ കുട്ടികൾ അങ്ങനെ. ബന്ധങ്ങൾ മനോഹരമാകുന്നത് ബാധ്യത ആകാതെ ഇരിക്കുമ്പോളാണ്. ബന്ധങ്ങൾ നമുക്ക് ഒരു ബാധ്യതയോ ഭാരമോ ആകരുത്. അങ്ങനെയുള്ള ബന്ധങ്ങൾ എനിക്കില്ല എന്നും ദിവ്യ പറയുന്നു. സിനിമ മേഖലയിൽ ഉള്ളവരുമായി റെഗുലർ ആയി ഒരു കോണ്ടാക്ട് വയ്ക്കുന്ന ആളല്ല താനെന്നും, നല്ല അവസരങ്ങൾ വന്നാൽ ഉറപ്പായും സിനിമയിലേക്ക് ഉണ്ടാകുമെന്നും ദിവ്യ പറഞ്ഞു

പണ്ടുമുതൽക്ക്‌ ഞാൻ വിമർശനങ്ങളെ നോക്കാത്ത ആളാണ്. ആളുകൾക്ക് മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാനും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാനും ആണ് താത്പര്യം. എന്നാൽ ഇത് ചെയ്യുന്നവരുടെ ജീവിതത്തിൽ ആണ് ഇത് സംഭവിക്കുന്നത് എങ്കിലോ അത്ര രസം ആയിരിക്കില്ല. സോഷ്യൽ മീഡിയ തെറ്റാണ് എന്ന ചിന്ത എനിക്കില്ല. അച്ഛൻ ഉണ്ടാക്കിയ വിടവ് നികത്താൻനാകാത്ത വിടവ് തന്നെയാണ് എന്നും ദിവ്യ പറയുന്നു.

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിൽ താമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. 2020 ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ഇളയ മകൾ ഐശ്വര്യയുടെ ചിത്രങ്ങളും വിശേഷങ്ങളും കുട്ടികുറുമ്പുകളുമൊക്കെ ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട് ദിവ്യ ഉണ്ണി

Karma News Network

Recent Posts

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

45 mins ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

1 hour ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

1 hour ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

1 hour ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

1 hour ago