entertainment

മകൾക്ക് ചോറുകൊടുക്കുന്ന ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ താരത്തിന്റെ ആദ്യ വിവാഹം പരാജയമായതോടെ താരം കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നു. ജനുവരി 14 നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മകൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രം ദിവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറൽ ആണ്. ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. അർജുൻ, മീനാക്ഷി എന്നിവരാണ് മറ്റു മക്കൾ

ഇപ്പോളിതാ മകളുടെ ചോറൂണിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഐശ്വര്യ എന്നാണ് മകൾക്ക് താരം പേര് നൽകിയിരിക്കുന്നത്. ദിവ്യയുടെ മടിയിൽ ഇരിക്കുകയാണ് ചിത്രങ്ങളിൽ മകൾ. അച്ഛൻ അരുൺകുമാറും അരികിലുണ്ട്. ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഐശ്വര്യയുടെ ചോറൂൺ, ഞങ്ങളുടെ മകൾ ആദ്യമായി ചോറ് കഴിക്കുകയാണ്. ഈ ലോകത്തേക്ക് പിച്ചവെക്കുന്ന ഞങ്ങളുടെ മകൾക്ക് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങൾ ഉണ്ടായിരിക്കണം’ എന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി നടി കൊടുത്തിരിക്കുന്നത്. ദിവ്യ ഉണ്ണി മകളെ മടിയിൽ വെച്ചിരിക്കുമ്പോൾ ഭർത്താവ് അരുൺ ആണ് ചോറ് കൊടുക്കുന്നത്. രസകരമായ കാര്യം അച്ഛനും അമ്മയും ചോറ് തരുമ്പോൾ മകൾ ക്യാമറയിലേക്ക് നോക്കി ഇരിക്കുകയാണെന്നതാണ്.

ദിവ്യ ഉണ്ണിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘എന്റെ എല്ലാവിധ പ്രാർഥനകളും ഉണ്ടാവുമെന്ന്’ നടി ഭാമ കുറിച്ചു. വളരയെധികം മനോഹമായിട്ടുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് നടി മന്യ പറയുന്നത്. സരിത ജയസൂര്യ, പാരീസ് ലക്ഷ്മി, തുടങ്ങി നിരവധി നടിമാരും ദിവ്യ ഉണ്ണിയുടെ കുഞ്ഞുവാവയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ്. ദിവ്യയെ പോലെ മകളും സിനിമയിൽ ഉയരങ്ങൾ കീഴടക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്.

2002 ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം. വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു. 2018 ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം. മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്. എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്‌സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു.

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

21 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

54 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago