മലയാളികൾക്കിടയിൽ സോഷ്യൽ മീഡിയകളിലൂടെ ഏറ്റവും വൈറലായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടനും ഭാര്യയും നാല് പെൺമക്കളും യൂട്യൂബ് ചാനലിലൂടെ തിളങ്ങി നിൽരക്കുകയാണ്. ഇടയ്ക്ക് കൃഷ്ണകുമാറിന്റെ മക്കൾക്ക് എതിരെ അധിക്ഷേപങ്ങളും ഉയർന്നിരുന്നു. കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. വൺ എന്ന സിനിമയിലൂടെ അടുത്തിടെ അരങ്ങേറ്റം നടത്തിയിരുന്നു. ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ വിഷ്ണുവുമായി ബ്രേക്കപ്പായെന്നും ദിയ പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ ബ്രേക്കപ്പിനെക്കുറിച്ചും ന്യൂ ഇയർ തീരുമാനത്തെക്കുറിച്ചും പറയുകയാണ് താര പുത്രി. സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ അമ്മ നല്ല സ്ട്രിക്ട് ആയിരുന്നു. ഇപ്പോൾ അത്ര സ്ട്രിക്ട് അല്ല, എങ്കിലും ചില കാര്യങ്ങളിൽ അമ്മയെ പേടിയുണ്ട്. അമ്മയെക്കളും പേടി തനിക്ക് അച്ഛനെ ആണ്.
ദൈവത്തിലും, ഗോസ്റ്റിലും വിശ്വാസം ഉണ്ട്. ന്യൂ ഇയർ റെസല്യൂഷൻ ഇത്തവണ ജിം ആണ്. യൂട്യുബിനെക്കാളും തനിക്ക് ഏറെ ഇഷ്ടം ഇൻസ്റ്റാഗ്രാം ആണെന്നും, ഞാൻ എന്താണ് എന്ന് മനസിലാക്കി തന്നത് ഇൻസ്റ്റ ആണ്. വരുമാനം വച്ച് നോക്കുമ്പോൾ യൂ ട്യൂബാണ്. 2023 ൽ ചെയ്ത ഏറ്റവും നല്ല കാര്യം എന്താണ് എന്ന് ചോദിച്ചാൽ എക്സ് ബോയ് ഫ്രണ്ടുമായി ബ്രേക്കപ്പ് ആയതാണ്. അത് ഞാൻ എവിടെയും പറയും. എന്തെന്നാൽ ഇപ്പോൾ, എന്നെ ആളുകൾ കാണുമ്പൊൾ ഞാൻ നല്ല ഗ്ളോയിങ് ആയിട്ടുണ്ട് എന്ന് പറയാറുണ്ട്. ഞാൻ പുള്ളിക്കാരനെ മാത്രം മോശം പറയുന്നില്ല, എന്റെ ഭാഗത്തു തെറ്റുകൾ ഉണ്ടായിട്ടുണ്ട്. പിന്നെ ചില കാര്യങ്ങൾ കണ്ടപ്പോൾ ഞാൻ പുള്ളിക്കാരനെ പിടിച്ചുനിർത്താൻ പാടില്ലായിരുന്നു. അന്നേ പൊക്കോ എന്ന് പറഞ്ഞു വിട്ടാൽ മതിയായിരുന്നു.
ഞാൻ കുറെ അഡ്ജസ്റ്റ് ചെയ്തു പിടിച്ചു നിർത്താൻ ശ്രമിച്ചു, പക്ഷെ അത് വേണ്ടിയിരുന്നില്ല അന്നേ എല്ലാം നിർത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്റെ ഭാഗത്ത് ഉണ്ടായ ഏറ്റവും വലിയ തെറ്റ് അതായിരുന്നു. സിംഗിളായി ഇപ്പോൾ തുടരുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. കാരണം ഞാൻ അത്രയും ആൺകുട്ടികളെ പഠിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇനി ഏതൊക്കെ സാധനങ്ങൾ അടുത്ത് വന്നാലും എനിക്ക് അറിയാം ഇവർ എങ്ങനെ ഉള്ളതാണ് എന്ന്
ജീവിതത്തിൽ ഒറ്റക്ക് ആയിരിക്കുന്നത് ഇഷ്ടം അല്ല. അതുകൊണ്ടുതന്നെ സോളോട്രിപ്പ് തനിക്ക് പറ്റുന്നതല്ല. ട്രാൻസ്ജെൻഡർ ഫ്രെണ്ട്സുമായി എന്തുകൊണ്ട് ഒരു സൗഹൃദം ആയിക്കൂടാ എന്നും ചോദ്യങ്ങൾക്ക് മറുപടിയായി ദിയ പറയുന്നു. കാരണം പെൺകുട്ടികളെയും ആൺകുട്ടികളെയും പോലെ ഉള്ള ആളുകൾ ആണ് അവരും. കാഞ്ചന മൂവിയിൽ നിന്നുമാണ് അവരുടെ അനുഗ്രഹം വാങ്ങുന്ന സിസ്റ്റം താൻ മനസിലാക്കിയത്
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…
സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം.…