entertainment

ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമുണ്ട്, വസ്ത്രം അല്ല പ്രശ്‌നം, സ്വഭാവം ആണ് മാറേണ്ടത്- ദിയ കൃഷ്ണ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി അദ്ദേഹം മാറി. കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. ഭാര്യ സിന്ധുവും നാല് പെൺമക്കളും യൂട്യൂബ് വീഡിയോകളിലും മറ്റുമായി തിളങ്ങി നിൽക്കുകയാണ്. മൂത്ത മകൾ അഹാന അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തി. താരം നായികയായി തളങ്ങി നിൽക്കുകയാണ്.

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകളും വൈറലാണ്. നിരവധി ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കും ഉള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവും ഒത്തുള്ള വീഡിയോകൾ താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. വൺ എന്ന സിനിമയിലൂടെ അടുത്തിടെ അരങ്ങേറ്റം നടത്തിയിരുന്നു.

ഇപ്പോളിതാ തനിക്കെതിരെ മോശം പരാമർശം നടത്തിയാൾക്ക് നൽകിയ മറുപടിയാണ് വൈറലാവുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ തന്റെ മാലിദ്വീപ് യാത്രയിൽ നിന്നുമുള്ള ചിത്രങ്ങൾ ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. വെറുതെയല്ല പീഡനം കൂടുന്നത് എന്നായിരുന്നു ദിയയുടെ ചിത്രത്തിന് ലഭിച്ച കമന്റ്. എന്നാൽ കമന്റിട്ടയാൾക്ക് ദിയ കൃത്യമായി തന്നെ മറുപടിയും നൽകി.

കമന്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചു കൊണ്ട് തന്റെ സ്റ്റോറിയിലൂടെയായിരുന്നു ദിയയുടെ മറുപടി. ഇത്തരം നിലവാരം കുറഞ്ഞ ആളുകൾ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം എന്നായിരുന്നു ദിയ പറഞ്ഞത്. ഇവളുടെ മാതാപിതാക്കൾ ആരാണെന്ന് തനിക്കറിയില്ലെന്നും എന്നാൽ അവർ ഇവളെ പഠിപ്പിക്കുകയോ വിദ്യാഭ്യാസം നൽകുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം എന്നും ദിയ തന്റെ സ്റ്റോറിയിൽ കുറിക്കുന്നുണ്ട്. പിന്നാലെ ദിയയെ അഭിനന്ദിച്ച്‌ ധാരാളം പേരെത്തി. തനിക്ക് ലഭിച്ചൊരു പ്രതികരണവും ദിയ പങ്കുവച്ചിട്ടുണ്ട്. നമുക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമുണ്ട്. കുട്ടികളെ വരെ പീഡിപ്പിക്കുന്നത് വസ്ത്രം നോക്കിയിട്ട് ആണോ? വസ്ത്രം അല്ല പ്രശ്‌നം. ഇതുപോലെയുള്ള സ്വഭാവം ആണ് മാറേണ്ടത്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

3 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

4 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

5 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago