entertainment

തിരിച്ചടികള്‍ നന്നായിട്ട് കിട്ടി അനുഭവസ്ഥര്‍ ആയിട്ടുള്ള മനുഷ്യരുണ്ട് ഇവിടെ, അക്കൂട്ടത്തില്‍ ഇന്ന് ഞാനും, ദിയ സന പറയുന്നു

ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് മലയാളം മത്സരാര്‍ത്ഥിയുമായ ദിയ സന മലയാളികള്‍ക്ക് സുപരിചിതയാണ്. സമകാലിക വിഷയങ്ങളില്‍ പ്രതികരിച്ച് പലപ്പോഴും ദിയ സന രംഗത്ത് എത്താറുണ്ട്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. ഇപ്പോള്‍ ഫേസ്ബുക്കില്‍ ദിയ സന പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ചര്‍ച്ചയാകുന്നത്. ഇന്ന് വെച്ച് അംഗീകാരങ്ങള്‍ക്ക് വേണ്ടിയിട്ട് ഞാനൊരിക്കലും ജീവിതത്തില്‍ ചാരിറ്റി പോലുള്ള കാര്യങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ കാണിച്ചു കൊടുത്തു കൈയ്യടി വാങ്ങി സിമ്പതി ക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് ദിയ സന ഫേസ്ബുക്കില്‍ കുറിച്ചു.

ദിയ സനയുടെ കുറിപ്പ്, ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ക് കിട്ടുന്ന അംഗീകാരങ്ങള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാനാണ് ഗുരുക്കന്മാരും വീട്ടുകാരും പറഞ്ഞു തന്നിട്ടുള്ളത്. അര്‍ഹതപ്പെട്ടത് അല്ല എന്ന് തോന്നുന്ന ഒന്നും ഞാന്‍ സ്വീകരിക്കാറില്ല. അംഗീകാരങ്ങള്‍ ഓരോരുത്തരും മനസ്സറിഞ്ഞു തരുന്നതാണ്. അതിനെ വളരെ പ്രിയപ്പെട്ടതായി തന്നെയാണ് കാണുന്നത്. ഇന്ന് വെച്ച് അംഗീകാരങ്ങള്‍ ക്ക് വേണ്ടിയിട്ട് ഞാനൊരിക്കലും ജീവിതത്തില്‍ ചാരിറ്റി പോലുള്ള കാര്യങ്ങള്‍ പൊതുജനങ്ങളുടെ മുന്നില്‍ കാണിച്ചു കൊടുത്തു കൈയ്യടി വാങ്ങി സിമ്പതി ക്രിയേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുമില്ല.

അതുകൊണ്ടുതന്നെ പലരും ചോദ്യങ്ങള്‍ ഉന്നയിക്കും നിങ്ങള്‍ എന്ത് ചെയ്തു നിങ്ങള്‍ എന്താണ് സാമൂഹ്യപ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നൊക്കെ. നമ്മള്‍ ചെയ്യുന്ന നന്മ നമ്മളും നമ്മള്‍ നന്മ ചെയ്തു കൊടുക്കുന്ന ആ വ്യക്തിയും മാത്രം അറിഞ്ഞാല്‍ മതി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഈ കാലഘട്ടത്തില്‍ നന്‍മ ചെയ്യുന്നതും വലിയ അപരാധമായി എനിക്ക് തിരിച്ചടി കിട്ടിയിട്ടുണ്ട്. സ്വന്തം ജീവിതത്തിലെ പ്രതിസന്ധിയെ മറന്നു മറ്റുള്ളവരെ സഹായിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന എന്നെപ്പോലുള്ള ഒരുപാട് മനുഷ്യര്‍ ഈ ലോകത്തുണ്ട്.

തിരിച്ചടികള്‍ നന്നായിട്ട് കിട്ടി അനുഭവസ്ഥര്‍ ആയിട്ടുള്ള മനുഷ്യരുണ്ട് ഇവിടെ. അക്കൂട്ടത്തില്‍ ഇന്ന് ഞാനും. എന്നാലും എന്നെ പഠിപ്പിച്ചത് എന്നെ വളര്‍ത്തിയതും ആയിട്ടുള്ള എന്റെ സ്‌പേസില്‍ നിന്ന് കൊണ്ട് തന്നെ ജീവിതത്തില്‍ മുന്നോട്ടു നീങ്ങാന്‍ തന്നെയാണ് എന്റെ തീരുമാനം. ഈ അവാര്‍ഡ് എനിക്ക് നല്‍കിയ സ്‌നേഹമുള്ള മനുഷ്യര്‍ക്ക് നന്ദി

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

18 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

26 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

40 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

55 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

2 hours ago