social issues

ടാറ്റു വിഷയത്തില്‍ സ്ത്രീകളെ അധിക്ഷേപിച്ച് കമന്റുകള്‍, മറുപടിയുമായി ദിയ സന

ടാറ്റു ആര്‍ട്ടിസ്റ്റായ സുജീഷിനെതിരെ നിരവധി പേരാണ് പീഡന പരാതിയുമായി രംഗത്തെത്തിയത്. ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. ടാറ്റു ചെയ്യുന്നതിനിടെ ശാരീരികമായി ദുരുപയോഗം ചെയ്തു എന്നായിരുന്നു പലരുടെയും പരാതി. ഇതിന് പിന്നാലെ പലരും തങ്ങളുടെ അഭിപ്രായവുമായി രംഗത്തെത്തി. ഇപ്പോള്‍ ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമായി ദിയ സനയും സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

സുജീഷിനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്ന സ്ത്രീകള്‍ക്ക് എതിരെ പലരും രംഗത്തെത്തി. പ്രെവറ്റ് ഇടങ്ങളില്‍ ടാറ്റൂ അടിച്ച സ്ത്രീകളോടൊക്കെ തുറന്ന് വച്ചിട്ടല്ലേ, അടിച്ചപ്പോ കുഴപ്പമില്ലല്ലോ, സുഖമെടുത്തിട്ട് ഇരിക്കുകയല്ലേ തുടങ്ങിയ കമന്റുകള്‍ എത്തിയിരുന്നു. ഇതിനുള്ള മറുപടി എന്നോണമാണ് ദിയ സനയുടെ കുറിപ്പ്.

ദിയ സന ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്, ഇത്രയും സ്ത്രീകളെ ടാറ്റൂ അആടിസ്റ്റ് ആയ ഒരാള്‍ പീഡിപ്പിക്കുകയായിരുന്നു എന്ന വാര്‍ത്ത കേട്ടപ്പോ മുതല്‍ ഒരുപാട് ആളുകള്‍ എന്നെ വിളിച്ച് സംസാരിച്ചു… പുതിയ ഓരോ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഞെട്ടളൂടെയാണ് കേട്ടിരിക്കുന്നത്… സുജീഷിനെ അറസ്റ്റ് ചെയ്തു…. ഇവിടെ പ്രൈവറ്റ് ഇടങ്ങളില്‍ ടാറ്റൂ അടിച്ച സ്ത്രീകളോടൊക്കെ തുറന്ന് വച്ചിട്ടല്ലേ, അടിച്ചപ്പോ കുഴപ്പമില്ലല്ലോ, സുഖമെടുത്തിട്ട് ഇരിക്കുകയല്ലേ, ഇതിലൊക്കെ വലിയ പ്രയോഗങ്ങള്‍ നടത്തി സ്ത്രീയെ അപമാനിക്കുന്ന വലിയ മാഫിയ കൂട്ടങ്ങളെ ഈ രണ്ടു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിച്ചു.. എന്തൊരു മല വാണ കുറ്റികളാണോ ഇതൊക്കെ… ലിംഗം കൊണ്ട് മാത്രമേ ഈ വിഷയത്തില്‍ ശ്രദ്ധിക്കുന്നു എന്നാണ്..

ഇവിടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ നടന്ന ഇത്രയും വലിയ അബ്യൂസിങ്ങിനെ എങ്ങനെ ഇങ്ങനൊക്കെ പറയാന്‍ തോന്നുന്നു എന്നുള്ളതാണ്.. ലോകത്തിലെ പുരുഷന്മാരെ മുഴുവന്‍ അവരാതിക്കുന്നെ എന്നും പറഞ്ഞു ഇവിടെ വന്ന് മെഴുകാന്‍ നില്‍ക്കരുത്… എന്റെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്.. ‘Step up’ ടാറ്റൂ സ്റ്റഡിയോ തിരുവനന്തപുരം ആണ് ഞാന്‍ ടാറ്റൂ ചെയ്തത്. മജി ആണ് എനിക്ക് ടാറ്റൂ ചെയ്തത്.. എനിക്ക് വളരെ കംഫേര്‍ട്ടബിള്‍ ആയ രീതിയില്‍ ടാറ്റൂ ചെയ്യണ്ട രീതിയില്‍ തന്നെയാണ് ടാറ്റൂ ചെയ്തിട്ടുള്ളത്… എന്റെ അഭിപ്രായം ഇവിടെ പറയണമെന്ന് തോന്നി

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago