entertainment

അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ഉള്ള ധൈര്യം ഉണ്ടോ എന്ന് ഒമര്‍ ലുലു, മറുപടിയുമായി ദിയ സന

ബിഗ് ബോസ് മലയാളം ഒന്നാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ദിയ സന. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്. ദിയ സന പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ വൈറലായി മാറാറുമുണ്ട്. ഏറ്റവും പുതിയതായി സംവിധായകന്‍ ഒമര്‍ ലുലുവിന്റെ വെല്ലുവിളി സ്വീകരിച്ച് കൊണ്ടുള്ള മറുപടി നല്‍കി കൊണ്ടാണ് ദിയ എത്തിയിരിക്കുന്നത്. പുതിയ ചിത്രത്തില്‍ തന്റെ സിനിമയില്‍ അസിസ്റ്റന്റായി നില്‍ക്കാമോ എന്നായിരുന്നു ഒമര്‍ ലുലു ചോദിച്ചത്. സംവിധായകന്റെ ചോദ്യത്തിന് കൃത്യമായി മറുപറി ദിയ നല്‍കുകയും ചെയ്തു.

‘ദിയ സന, അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ഉള്ള ധൈര്യം ഉണ്ടോ?’ എന്നാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് ക്യാപ്ഷനായി കുറിച്ചത്. ദിയയെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സംവിധായകന്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ‘എനിക്ക് ധൈര്യമുണ്ട്’ എന്ന് കമന്റ് നല്‍കി കൊണ്ട് ദിയ സനയും എത്തിയിരുന്നു. പിന്നാലെ ദിയ സനയും ഈ വെല്ലുവിളിയെ കുറിച്ച് എഴുതി മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്.

‘ഞാന്‍ കൂടെ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആകാന്‍ റെഡിയാണ് സര്‍ ഒമര്‍ ലുലു. പ്രിയപ്പെട്ട സൗഹൃദങ്ങള്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് ആരുടെ കൂടെയും വര്‍ക്ക് ചെയ്യാന്‍ സാധിക്കും.. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സിനിമയിലേക്ക് പല മേഖലകളിലും കഴിവ് ഉണ്ടെന്ന് ആദ്യം മനസിലാക്കി സിനിമയിലേക്ക് സമീപിച്ചൂടെ എന്ന് ചോദിക്കുന്നത് സച്ചിയേട്ടനാണ്.. പക്ഷെ അന്ന് സാമൂഹിക പ്രവര്‍ത്തനത്തിലേക്കായിരുന്നു കൂടുതല്‍ ശ്രദ്ധ..

ഇന്ന് ഒമര്‍ ലുലു സുഹൃത്തും അതിലുപരി എന്നെ മനസിലാക്കുന്ന നല്ല സൗഹൃദങ്ങളെ എന്നും ചേര്‍ത്തു നിര്‍ത്തുന്ന ഒരു മനുഷ്യനും കൂടിയാണ്. വിയോജിപ്പുള്ളിടത് വിയോജിപ്പ് പറഞ്ഞും സപ്പോര്‍ട്ട് ചെയ്യേണ്ടിടത് സപ്പോര്‍ട്ട് ചെയ്തും തന്നെയാണ് മുന്നോട്ട് പോകുന്നത്.. ചൊറി, ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകള്‍ പ്ലീസ് സ്റ്റെപ് ബാക്ക്..’ എന്നുമാണ് ദിയ സന പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. നെഗറ്റീവുകളെ അവഗണിക്കുകയാണ് വേണ്ടത് എന്ന് പറഞ്ഞ് ഒമര്‍ ലുലു ദിയയുടെ പോസ്റ്റിന് താഴെയും കമന്റുമായി വന്നു. ഈ സ്പിരിറ്റ് ആണ് ഇങ്ങളെ കൂടെ കൂട്ടാക്കുന്നത് കൂട്ടുകാരാ.. എന്ന് ദിയ മറുപടി പറയുകയും ചെയ്തു.

Karma News Network

Recent Posts

ഇന്ത്യയിലാധ്യമായി ലീ​ഗൽ റിപ്പോർട്ടിങ് തുടങ്ങിയതും കോടതിനടപടികൾ റിപ്പോർട്ട്‌ ചെയ്തു തുടങ്ങിയതും അഡ്വ. കെ പി ദണ്ഡപാണി സാറായിരുന്നു- അഡ്വ. വിമല ബിനു

സുപ്രീം കോടതിയിൽ ഇന്ന് നടന്ന ഫുൾ കോർട്ട് റഫറൻസിനിടെ 4 സീനിയർ അഭിഭാഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. മലയാളിയായ സീനിയർ അഡ്വക്കറ്റ്…

4 mins ago

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു, എംഎം ഹസന് വിമർശനം

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺ‌ഗ്രസ് നേതാവ്…

19 mins ago

വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി, നവനീതിന്റെ കവിളില്‍ സ്‌നേഹ ചുംബനം നല്‍കി മാളവിക

മാളവികയുടെ വിവാഹ ആഘോഷത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് മാളവികയും നവനീതും തമ്മിലുള്ള വിവാഹം നടന്നത്.…

33 mins ago

വിഷ്ണുപ്രിയയുടെ കൊലപാതകം, വെള്ളിയാഴ്ച വിധി പറയും

‌കണ്ണൂർ: കേരളത്തെ നടുക്കിയ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതിക്കുള്ള ശിക്ഷാവിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്)…

45 mins ago

മഴ തുടരുന്നു, മതിൽ തകർന്ന് വീണ് ഒരു കുട്ടിയുൾപ്പടെ ഏഴ് മരണം

ഹൈദരാബാദ് : ഹൈദരാബാദില്‍ മഴയ്ക്ക് ശമനമില്ല. ചൊവ്വാഴ്ചയുണ്ടായ കനത്തമഴയില്‍, നിര്‍മാണം നടന്നുകൊണ്ടിരുന്ന അപ്പാര്‍ട്ട്മെന്റിന്റെ മതില്‍ തകര്‍ന്നുവീണ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍…

1 hour ago

കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം

മാതൃഭൂമി ന്യൂസ്‌ ക്യാമറാമാൻ എ വി മുകേഷ് (34) കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ബുധനാഴ്ച രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച്…

1 hour ago