entertainment

പ്രണയത്തിനും മുന്‍പ് ആദ്യമായി മിണ്ടിയ നിമിഷം, അഞ്ച് വര്‍ഷം മുമ്പുള്ള ഓര്‍മ്മയുമായി ദിയ

മലയാളികള്‍ക്ക് സുപരിചിതയാണ് നടന്‍ കൃഷ്ണകുമാറിന്റെ മക്കള്‍ എല്ലാവരും തന്നെ. എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബ് വീഡിയോകളിലൂടെയും ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയുമൊക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് ദിയ കൃഷ്ണയും. സോഷ്യല്‍ മീഡിയകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ദിയ. ബിഗ് സ്‌ക്രീനിലും താരപുത്രി മുഖം കാണിച്ചു.

അടുത്തിടെയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തുമായി താന്‍ പ്രണയത്തില്‍ ആണെന്ന് വെളിപ്പെടുത്തി ദിയ രംഗത്തെത്തിയത്. എന്റെ പ്രിയസുഹൃത്ത് തന്റെ പ്രണയിനി കൂടിയാണ് എന്ന് കിച്ചു എന്ന് വിളിക്കുന്ന വൈഷ്ണവ് പറയുമ്പോള്‍ അതെ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരനുമായി ഞാന്‍ പ്രണയത്തിലാണ് എന്നായിരുന്നു ദിയ പ്രതികരിച്ചത്. ഇപ്പോള്‍ തന്റെ പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസ നേര്‍ന്ന് ദിയ പങ്കുവെച്ച വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.

ഒരു ചിത്രത്തിനൊപ്പമാണ് ദിയ കുറിപ്പ് പങ്കുവെച്ചത്.*6ഞങ്ങള്‍ ആദ്യമായി സംസാരിച്ച ദിവസമായിരുന്നു ഇത്. എനിക്ക് യഥാര്‍ത്ഥത്തില്‍ തീയതി ഓര്‍മ്മയില്ല, എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് 2016 -ല്‍ ഞാന്‍ മാര്‍ ഇവാനിയോസ് കോളേജില്‍ ക്ലാസ്സില്‍ ചേര്‍ന്ന ദിവസം ഞങ്ങളുടെ കോളേജ് സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിനുള്ളിലൂടെ നടക്കാന്‍ കൊണ്ടുപോയപ്പോള്‍ എടുത്ത ചിത്രമാണിത്. അവന്‍ സുഹൃത്തിനൊപ്പം ക്ലിക്ക് ചെയ്ത ഒരു സെല്‍ഫി ആയിരുന്നു ഇത് . ആ സമയം എനിക്ക് അവന്റെ പേര് അറിയില്ല, അവനും എന്റെ പേര് അറിയില്ല. പക്ഷേ എങ്ങനെയോ എനിക്ക് ഈ ചിത്രം ലഭിച്ചു. രസകരമായ സംഗതി ആ ക്യാമറയിലൂടെ അവന്‍ യഥാര്‍ത്ഥത്തില്‍ എന്നെയാണ് നോക്കുന്നത് എന്നാണ്.

ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെ മാസ്സ് കമ്മ്യൂണിക്കേഷനില്‍ നിന്ന് (കിച്ചുവിന്റെ ക്ലാസ്) ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് എനിക്ക് മാറേണ്ടതായി വന്നു . എങ്കിലും നിങ്ങള്‍ അഖിലും വൈദര്‍ശും എനിക്ക് കോളേജില്‍ വീണ്ടും നല്ല ദിവസങ്ങള്‍ സമ്മാനിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ നീ എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടി. നീ ഇപ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളില്‍ ഒരാളായി മാറിയിരിക്കുന്നു. നിന്റെ പിറന്നാള്‍ നാളെ ആണെന്ന് എനിക്കറിയാം, പക്ഷേ മറ്റാരും വിഷ് ചെയ്യുന്നതിനുമുമ്പ് ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കണം എന്നുണ്ട്. അതാണ് ഇത് അപ്ലോഡ് ചെയ്തത്. നിനക്കും സച്ചുവിനും ജന്മദിനാശംസകള്‍. നമുക്ക് ഒരുമിച്ച് 100 ജന്മദിനങ്ങള്‍ കൂടി ആഘോഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

3 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

4 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

5 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago