entertainment

സിനിമ ഒരിക്കലും എനിക്ക് പാഷന്‍ ആയിരുന്നില്ല, പഠിച്ച് ജോലി വാങ്ങുക എന്നതായിരുന്നു മനസില്‍, വിശേഷങ്ങള്‍ പങ്കുവെച്ച് ഡയാന

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഡയാന ഹമീദ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് താരം. ആങ്കറിങ്ങിലൂടെ എത്തിയ ശേഷമാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. അഭിനയ മോഹം ഇല്ലായിരുന്നു എങ്കിലും ഇപ്പോള്‍ സിനിമയാണ് തന്റെ പാഷന്‍ എന്നാണ് നടി പറയുന്നത്. സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കുന്ന പാപ്പന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ഡയാന അഭിനയിക്കുന്നത്. ഇപ്പോള്‍ പുതിയ സിനിമയെ കുറിച്ചും അഭിനയത്തില്‍ തുടരാന്‍ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് ഡയാന.

ഡയാനയുടെ വാക്കുകള്‍ ഇങ്ങനെ, സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് ഒരുപാട് പേര്‍ ശ്രദ്ധിക്കുന്നത്. ഞാനെന്ന വ്യക്തിയെയും കലാകാരിയെയും അടയാളപ്പെടുത്തിയ പരിപാടി അതാണെന്ന് പറയാം. മുന്‍പ് സ്‌കൂളിലും കോളേജിലുമൊക്കെ പഠിപ്പിച്ചിരുന്ന സമയത്ത് കലാമത്സരങ്ങളിലൊക്കെ ആക്ടീവായിരുന്നു എങ്കിലും പിന്നീട് അതില്‍ നിന്നെല്ലാം ഒരു ഇടവേള സ്വാഭാവികമായും വരുമല്ലോ. ഇപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് വീണ്ടും അത്തരം മത്സരങ്ങളൊക്കെ ചെയ്ത് തുടങ്ങിയത്. നല്ലൊരു പ്ലാറ്റ്‌ഫോമാണ് അവിടം.

നമ്മുടെ പല കഴിവുകളും തിരിച്ച് പിടിക്കാന്‍ പറ്റി. ഓരോ ടാസ്‌ക് തരുമ്പോഴും ഇതൊക്കെ എന്നെ കൊണ്ട് പറ്റുമെന്ന് തിരിച്ചറിഞ്ഞത് ഇവിടയെത്തിയപ്പോഴാണ്. കുറച്ച് നാള്‍ മുന്‍പ് വരെ ആങ്കറിങ് ആയിരുന്നു പാഷന്‍. ഇപ്പോള്‍ അത് മാറി. അഭിനയത്തിനാണ് കൂടുതല്‍ ശ്രദ്ധ. നല്ല സിനിമകളുടെ ഭാഗമാകാനും നല്ല റോളുകള്‍ തിരഞ്ഞെടുക്കാനും പറ്റണം. അതിന് വേണ്ടി വര്‍ക്ക് ചെയ്യണം. മറ്റുള്ള താരങ്ങളെ കണ്ട് പഠിക്കണം. അങ്ങനെ ഒരുപാട് താല്‍പര്യങ്ങള്‍ ഇപ്പോഴുണ്ട്. മുന്‍പ് സിനിമയെ ഇത്രയധികം സ്‌നേഹിച്ചിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. സത്യത്തില്‍ ഞാനിപ്പോഴാണ് അതൊക്കെ തിരിച്ചറിഞ്ഞത്.

കഥയും കഥാപാത്രവും നോക്കുന്നതിന് മുന്നേ ശ്രദ്ധിക്കുക ടീമിനെയാണ്. നല്ലൊരു ടീമിന്റെ കൂടെ അഭിനയിക്കണം. അത് വലിയൊരു എക്‌സ്പീരിയന്‍സാണ്. നമ്മുടെ കരിയറില്‍ പോലും അത് മാറ്റം കൊണ്ട് വരും. ജോഷി സാറിനെ പോലുള്ള സംവിധായകന്റെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് ഏതൊരു ആര്‍ട്ടിസ്റ്റിന്റെയും സ്വപ്‌നമായിരിക്കും. പാപ്പനിലൂടെ ആ ഭാഗ്യം എനിക്കും കിട്ടി. പ്രൊഫഷണലായിട്ടുള്ള ടീം വരുമ്‌ബോള്‍ തുടക്കക്കാരെ സംബന്ധിച്ച് ഒരുപാട് പഠിക്കാന്‍ പറ്റും. ടീമിനാണ് ഞാന്‍ പ്രധാന്യം കൊടുക്കുന്നത്. കഥയും ബാക്കി കാര്യങ്ങളൊക്കെ രണ്ടാമത്തെ ഘടകമാണ്.

സിനിമയില്‍ അഭിനയം പോലെ തന്നെ കോസ്റ്റിയൂം ഡിസൈനിങും ഇഷ്ടമാണ്. ആ രംഗത്ത് എനിക്ക് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് കരുതുന്നു. സിനിമ ഒരിക്കലും എനിക്ക് പാഷന്‍ ആയിരുന്നില്ല. അഭിനയിക്കാന്‍ പോലും കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞില്ലെന്ന് പറയുന്നതാകും ശരി. ചെറുപ്പം മുതലേ ക്യാമറ പേടിയോ സ്‌റ്റേജ് ഫിയറോ ഇല്ലായിരുന്നു. എന്നിട്ടും ആ മോഹം എന്തുകൊണ്ടോ തോന്നിയിട്ടില്ല. ചിന്തിച്ചിട്ടുമില്ല. അന്ന് പഠിച്ച് ജോലി വാങ്ങുക എന്നതായിരുന്നു മനസില്‍. പിന്നീട് കോളേജില്‍ എത്തിയപ്പോള്‍ അക്കാഡമി അവാര്‍ഡ് ഒക്കെ ശ്രദ്ധിക്കുമായിരുന്നു. അത് കോസ്റ്റിയൂം ശ്രദ്ധിക്കാനായിരുന്നു.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

15 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

47 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago