kerala

കാലാവധി കഴിഞ്ഞ ചിന്തയെ യുവജന കമ്മീഷനില്‍ തുടരാന്‍ അനുവദിക്കരുത്; ഗവര്‍ണര്‍ക്ക്‌ പരാതി

തിരുവനന്തപുരം. കാലാവധിയും ഗ്രേസ് പിരീഡും പിന്നിട്ടിട്ടും ചിന്ത ജെറോമിന് യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തു തുടരാന്‍ സർക്കാർ അനുവദിക്കുന്നതി നെതിരെ ഗവര്‍ണര്‍ക്ക്‌ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് പരാതി നല്‍കിയിരിക്കുന്നത്. കാലാവധി കഴിഞ്ഞിട്ടും ചിന്തയെ പോസ്റ്റില്‍ തുടരാന്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ മൗനാനുവാദമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

അന്‍പതിനായിരം രൂപയായിരുന്ന യുവജന കമ്മീഷന്‍ ചെയര്‍പെഴ്സണിന്റെ മാസ വേതനം ചിന്ത നല്‍കിയ അപേക്ഷയെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപയാക്കുകയും അതിനു മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തത് വന്‍വിവാദമായിരുന്നു. ഇതോടെ ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ രൂപയ്ക്ക് സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ധനധൂര്‍ത്തായാണ് ഇത്തരം സര്‍ക്കാര്‍ നടപടികള്‍ വിലയിരുത്തിയത്.

ഇപ്പോള്‍ കാലാവധി കഴിഞ്ഞിട്ടും ഗ്രേസ് പിന്നിട്ടിട്ടും പുതിയ നിയമനം നടത്താതെ സര്‍ക്കാര്‍ ചിന്തയെ സഹായിക്കുകയാണ് എന്ന ആക്ഷേപമാണ് ഉണ്ടായിരിക്കുന്നത്. പുതിയ അധ്യക്ഷന്‍ വരുന്നത് വരെയോ അല്ലെങ്കില്‍ ഗ്രേസ് പിരീഡായ ആറുമാസം വരെയോ ചിന്തയ്ക്ക് നിയമപരമായി തുടരാം. പുതിയ അധ്യക്ഷനെ നിയമിക്കുന്നത് സര്‍ക്കാര്‍ ആറുമാസം നീട്ടിക്കൊണ്ട് പോയാല്‍ ഓരോ മാസവും ഓരോ ലക്ഷം രൂപ ചിന്തയ്ക്ക് വേതനം കൈപ്പറ്റാം എന്നതാണ് നിലവിലെ സ്ഥിതി. ഇപ്പോള്‍ ചിന്തയെ തുടരാന്‍ അനുവദിക്കുന്നതിന് പിന്നിലും ഇതേ ഉദാര സമീപനം തന്നെയാണ് എന്ന ആക്ഷേപമാണ് ഉണ്ടായിരിക്കുന്നത്.

‘ ചിന്താ ജെറോമിന്റെ നിയമനം ആദ്യം നടന്നത് 2016 ഒക്ടോബറിലാണ്. 3 വർഷമാണ് നിയമന കാലാവധി. ആക്റ്റ് അനുസരിച്ച് 2 തവണയാണ് ഒരാൾക്ക് ഈ തസ്തികയിൽ നിയമനം നേടാനുള്ള അവകാശം. എന്നാൽ ചിന്താ ജെറോമിന് നിയമനം ലഭിച്ചിട്ടു 6 കൊല്ലം കഴിഞ്ഞു. പക്ഷെ പദവി വിട്ടൊഴിയാൻ ചിന്ത തയ്യാറാകുന്നില്ല’ പരാതിയില്‍ വിഷ്ണു സുനില്‍ പന്തളം പറഞ്ഞിരിക്കുന്നു. അധികാര ദുർവിനിയോഗം നടത്തുകയും പദവി ദുരുപയോഗം ചെയ്ത് നീണ്ട കാലം നക്ഷത്ര ഹോട്ടലിൽ താമസിക്കുകയും വിവിധ വിഷയങ്ങളിൽ യുവജനങ്ങൾക്ക് അപമാനകരമായി വിവാദങ്ങളിൽ ചന്ത ഇതിനകം ഏർപ്പെടുകയും ചെയ്തുകഴിഞ്ഞു.

കാലാവധി 6 വർഷം കൊണ്ട് അവസാനിച്ചിട്ടും ഗ്രേസ് പിരീഡ് കൂട്ടി ശമ്പളം വാങ്ങിയെടുക്കുവാൻ മാത്രം പദവിയിൽ തുടരുകയാണ്. ചിന്താ ജെറോമിനെ യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് വിഷ്ണുസുനില്‍ ഗവര്‍ണര്‍ക്ക്‌ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചിന്ത ജെറോം താമസിച്ച ആഡംബര റിസോര്‍ട്ടായ കൊല്ലത്തെ ഡിഫോര്‍ട്ടിന്നെതിരെ പരാതി നൽകിയിരുന്ന വിഷ്ണു സുനില്‍ പന്തളത്തിനു കഴിഞ്ഞ ദിവസം വധ ഭീഷണി ഉണ്ടായിരുന്നു. ആഡംബര ഹോട്ടലിന്റെ പേരിലാണ് വധഭീഷണി ഉണ്ടായത്. മറ്റുള്ളവർക്കതിരെ കുപ്രചരണം നടത്തി സ്വന്തം ജീവൻ അപകടത്തിലാക്കുന്നു വെന്നുള്ള ഭീഷണി സന്ദേശവും, വാട്ട്സാപ്പ് കോൾ വഴി വധ ഭീഷണിയുമാണ്‌ അഡ്വ. വിഷ്ണു സുനിൽ പന്തളത്തിനു നേര്‍ക്ക് ഉണ്ടായത്. ഭീഷണിയെ തുടർന്ന് വിഷ്ണു സുനിൽ ഡി.ജിപി ക്ക് പരാതി നൽകിയിരുന്നു. ഈ ഭീഷണി നിലനില്‍ക്കുമ്പോഴാണ് കാലാവധി കഴിഞ്ഞിട്ടും ചിന്ത യുവജന കമ്മീഷൻ ചെയർപേഴ്സൺ സ്ഥാനത്തു തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി വിഷ്ണു സുനിൽ ഗവര്‍ണര്‍ക്ക്‌ പരാതി നല്‍കിയിട്ടുള്ളത്.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

6 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

19 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

25 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

56 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago