entertainment

രണ്ടാഴ്ചകൊണ്ട് നോർമലാകും, മിഥുന് വലിയ രീതിയിൽ രോഗം ബാധിച്ചിട്ടില്ല, ഡോക്ടർ

നവമാദ്ധ്യമങ്ങളിൽ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുൻ രമേശ്. ടെലിവിഷൻ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടാൻ മിഥുന് കഴിഞ്ഞിട്ടുണ്ട്. രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയിൽ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോനും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. ബ്ലോ​ഗറായി തിളങ്ങുന്ന താരത്തിനും സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്.

കഴിഞ്ഞ ദിവസമാണ് മിഥുനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖത്തിന് താൽക്കാലികമായി കോടൽ ഉണ്ടാക്കുന്ന ബെൽസ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റായ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ‘വിജയകരമായി അങ്ങനെ ആശുപത്രിയിൽ കയറിയെന്നാണ് മിഥുൻ പറഞ്ഞത്.

ഇപ്പോഴിത മിഥുന്റെ അസുഖത്തെ കുറിച്ച് ഡോ.രാജേഷ് കുമാർ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ഒന്ന് നെറ്റിയുടെ ഭാഗം. കണ്ണിന്റെ ഭാഗങ്ങൾ. കവിളിന്റെ ഭാഗങ്ങൾ. നമ്മുടെ ചുണ്ടിന്റെ ഭാഗങ്ങൾ. താടിയുടെ ഭാഗങ്ങൾ. എന്നിങ്ങനെ അഞ്ച് ഭാഗത്തേക്കാണ് സപ്ലൈ. ഈ ഫേഷ്യൽ നേർവിൽ വരുന്ന നീർക്കെട്ട് ഏത് നേർവിനെയാണോ കമ്പ്രെസ്സ് ചെയ്യുന്നത് ആ ഭാഗത്ത് ബുദ്ധിമുട്ടുകൾ വരാം.’

‘ഒരു കടുത്ത നീർക്കെട്ട് ആണെങ്കിൽ അത് മുഖത്തിന്റെ പകുതി ഭാഗം തന്നെ ബുദ്ധിമുട്ടിച്ചേക്കാം. അങ്ങനെ ആകുമ്പോൾ മുഖത്തിന്റെ ഒരു ഭാഗം താഴേക്ക് തൂങ്ങി നിൽക്കുന്ന അവസ്ഥയിലേക്ക് എത്താം. കണ്ണിന്റെ ഭാഗത്തേക്കുള്ള നാഡിയെയാണ് ബാധിക്കപ്പെട്ടത് എങ്കിൽ കണ്ണ് അടയ്ക്കാനൊക്കെയാകും ബുദ്ധിമുട്ട് വരിക.’

‘നാവിന്റെ ഭാഗത്തേക്ക് ആണെങ്കിൽ നമുക്ക് രുചി അറിയാനുള്ള ബുദ്ധിമുട്ട് വരാം. ചിരിക്കാനും ചലിപ്പിക്കാനും ബുദ്ധിമുട്ട് വരാം. പ്രത്യേകിച്ചും ഒരു ലക്ഷണവും കാണിക്കാതെയാകും ഈ രോഗം വരുന്നത്. ഒരു ദിവസം ചെറിയ ഒരു മരവിപ്പ് ആയിട്ടാകാം ഇത് കടന്നുവരുന്നത്. അന്ന് നമ്മൾ അത് ശ്രദ്ധിച്ചുവെന്ന് വരില്ല.’

‘എന്നാൽ ഒരു ഉറക്കം കഴിഞ്ഞ് നമ്മൾ ഉണരുന്ന സമയത്ത് നോക്കുമ്പോൾ നമുക്ക് മുഖം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വരും. ഒരു ദിവസം നമ്മൾ എണീക്കുമ്പോൾ ഈ അവസ്ഥ കണ്ടാൽ നമ്മൾ ആദ്യം കരുതും സ്ട്രോക്ക് ആകുമെന്ന്. എന്നാൽ സ്ട്രോക്ക് ഉണ്ടാകുന്ന ഒരാളുടെ മുഖത്തല്ല ശരീരം മുഴുവനും ആ ബുദ്ധിമുട്ടുകൾ ഉണ്ടാകും.’

‘സാധരണ ഗതിയിൽ ഫേഷ്യൽ പാൾസി വരുമ്പോൾ ഞാൻ പറഞ്ഞ ഈ ലക്ഷണങ്ങളാകും കണ്ടുവരുന്നത്. എന്നാൽ കുറച്ച് സെൻസിറ്റീവായ ആളുകളിൽ മുഖത്തും ചെവിയുടെ പിറകിലും വേദനയും ഫീൽ ചെയ്തേക്കാം. രാത്രി ഉറങ്ങുന്ന സമയം ആ കണ്ണ് മാത്രം തുറന്നിരിക്കുമ്പോൾ കണ്ണിൽ എന്തെങ്കിലും കടന്നാൽ കണ്ണിൽ അൾസർ രൂപപെട്ടേക്കാം.’ ‘മിഥുൻ രമേശിന്റെ വീഡിയോയിൽ നിന്നും മനസിലാകുന്നത് അദ്ദേഹത്തെ വലിയ രീതിയിൽ രോഗം ബാധിച്ചിട്ടില്ല എന്നതാണ്. അതുകൊണ്ടുതന്നെ രണ്ടാഴ്ച കൊണ്ടൊക്കെ അദ്ദേഹം നോർമലായി വരും. തിരിച്ച് വരുമ്പോൾ അവരെ കംഫർട്ട് ആക്കുക. റെസ്റ്റ്, ഉറക്കം, എന്നിവ അത്യാവശ്യമാണ്.

Karma News Network

Recent Posts

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

5 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

25 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

40 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

49 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

1 hour ago