topnews

നാണയം വിഴുങ്ങി ശ്വാസത്തിനായി പിടഞ്ഞ കുരുന്നിന് രക്ഷകനായി ഹോമിയോ ഡോക്ടര്‍

ഈരാറ്റുപേട്ട: നാണയം കുട്ടികളുടെ അരികിലോ അവര്‍ക്ക് കൈ എത്തുന്നിടത്തോ ഒന്നും വയ്ക്കരുത്.കാരണം ചിലപ്പോള്‍ അത് കുട്ടികളുടെ ജീവന്‍ വരെ അപഹരിച്ചേക്കാം.അടുത്തിടെ കേരളത്തെ തന്നെ ഞെട്ടിച്ചതാണ് നാണയം വിഴുങ്ങി ആലുവയില്‍ മൂന്ന് വയസുകാരന്‍ മരിച്ചത്.കുട്ടികള്‍ എന്തെന്ന് അറിയാതെയാവും ഇതെടുത്ത് വിഴുങ്ങുന്നത് എന്നാല്‍ പിന്നീട് തൊണ്ടയില്‍ കുടുങ്ങി മരണവും സംഭവിക്കും.ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി മരിക്കാനിടയായത് ആശുപത്രികളുടെ കെടുകാര്യസ്ഥതയാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നതാണ്.ഇപ്പോള്‍ നാണയം തൊണ്ടയില്‍ കുടുങ്ങി ശ്വാസത്തിനായി പിടഞ്ഞ ഒരു വയസ്സുകാരിക്ക് രക്ഷകനായിരിക്കുകയാണ് ഹോമിയോ ഡോക്ടര്‍.

തിങ്കളാഴ്ച വൈകുന്നേരം കോട്ടയം കുരിക്കല്‍ നഗറിന് സമീപമാണ് സംഭവം.നാണയം വിഴുങ്ങിയ ഒരു വയസ്സുകാരി നിര്‍ത്തിയിട്ടിരുന്ന കാറിലാണ് ശ്വാസത്തിനായി പിടഞ്ഞത്.ഈ സമയം രക്ഷകനായത് അതുവഴി എത്തിയ ഹോമിയ ഡോക്ടറാണ്.ഡോ. സോജന്‍ വില്ലന്താനമാണ് ആ വഴി എത്തിയത്.വാഹനം പാര്‍ക്ക് ചെയ്ത ശേഷം തന്റെ ഹോമിയോ ക്ലിനിക്കിലേക്ക് നടന്ന് പോകുന്ന വഴിയാണ് ഡോക്ടര്‍ മറ്റൊരു കാറില്‍ ശ്വാസം കിട്ടാതെ വിഷമിക്കുന്ന കുട്ടിയെ കാണാനിടയായത്.തുടര്‍ന്ന് ഓടിയെത്തിയ ഡോക്ടര്‍ കുട്ടിയെ തലകീഴായി പിടിച്ച് പുറത്തു തട്ടി നാണയം പുറത്ത് എടുക്കുകയായിരുന്നു.

Karma News Network

Recent Posts

ലോറിയിടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്, 15-കാരൻ ഡ്രൈവർ സീറ്റിൽ , പിതാവും പിടിയിൽ

പുണെ : സ്‌കൂൾ വിദ്യാർത്ഥി ഓടിച്ച ടാങ്കര്‍ ലോറിയിടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. പുണെ എന്‍.ഐ.ബി.എമ്മിന് സമീപമുള്ള ഹൗസിങ് സൊസൈറ്റിക്ക്…

14 mins ago

നാടൻ ബോംബ് പൊട്ടിത്തെറിച്ചു, സംഭവം ചാവക്കാട്, അറസ്റ്റ്

തൃശൂർ : നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ ആണ് സംഭവം വെള്ള തുണിയിൽ പൊതിഞ്ഞ വസ്തുവാണ് പൊട്ടിത്തെറിച്ചത്. ജനങ്ങൾ…

39 mins ago

നടി ഐശ്വര്യ രാജീവ് വിവാഹിതയായി, വരൻ അർജുൻ

സീരിയൽ താരം ഐശ്വര്യ രാജീവ് വിവാഹിതയായി. അർജുൻ ആണ് വരൻ. വിവാഹത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സിനിമ സീരിയൽ മേഖലയിൽ നിന്നുള്ള…

1 hour ago

സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധം, തിരുത്തി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി…

1 hour ago

കാപ്പിൽ പൊഴിമുഖത്ത് കുളിക്കാനിറങ്ങി, രണ്ടു പേർ മുങ്ങി മരിച്ചു

പരവൂർ : ഇടവ കാപ്പിൽ പൊഴിമുഖത്ത് കടലിൽ കുളിക്കാനിറങ്ങിയ ചാത്തന്നൂർ സ്വദേശികളായ രണ്ടു പേർ മരിച്ചു. ചാത്തന്നൂർ ശീമാട്ടി സ്വദേശി…

2 hours ago

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…

2 hours ago