കോന്നി:കോന്നിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒപി പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ദിവസം തന്നെ മറ്റൊരു വ്യത്യസ്ത മുഹൂര്‍ത്തത്തിനു് ആശുപത്രിയും ജീവനക്കാരും ചികിത്സയ്ക്ക് എത്തിയ രോഗികളും സാക്ഷികളായി.ആശുപത്രിയില്‍ അടുത്തടുത്ത മുറികളില്‍ ഇരുന്ന രോഗികളെ പരിശോധിച്ചത് സഹോദരിമാരായ ഡോക്ടര്‍മാരാണ്.ചിറ്റാര്‍ കൂടത്തിനാല്‍ കെവി തോമസിന്റെയും സാറാമ്മ തോമസിന്റെയും മക്കളായ ഡോ.സോണി തോമസ്,ഡോ.ഷേര്‍ലി തോമസ് എന്നീ സഹോദരിമാരാണ് ഇവര്‍.ഇരുര്‍ക്കും ജോലി ലഭിച്ചത് ഒരുമിച്ചാണ്,ഒന്നിച്ച് തന്നെ മേഡിക്കല്‍ കോളജില്‍ ജോലിക്ക് പ്രവേശിക്കാനും ഇരുവര്‍ക്കും സാധിച്ചു.ഈ സന്തോഷത്തിലാണ് ഡോക്ടര്‍ സഹോദരിമാര്‍.
കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 2013 ബാച്ചിലാണ് സോണി തോമസ് പഠിച്ചത്.ഇളയ സഹോദരി ഷേര്‍ലി തോമസ് അടൂര്‍ മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജിലെ 2014 ബാച്ചിലുമാണ് പഠിച്ചത്.ഇതിനിടെ ഇരുവരും പിജി കോഴ്സിനായുള്ള തയ്യാറെടുപ്പിലായിരുന്നു.എന്നാല്‍ ഇതേസമയം ചിറ്റാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരായി ഇരുവരും സേവനം ആരംഭിച്ചു.ഈ സമയം കോന്നി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് ഓണ്‍ലൈനായി ഉരുവരും അപേക്ഷ നല്കി.ഇരുവര്‍ക്കും ഒരുമിച്ച് ഇവിടെ നിയമനം ലഭിക്കുകയായിരുന്നു.ഡോക്ടര്‍ സഹോദരിമാര്‍ രാവിലെ 9ന് ഹാജര്‍ റജിസ്റ്ററില്‍ ഒപ്പിട്ട് ജോലി ആരംഭിച്ചു.ഒരു മണിക്ക് ജോലി അവസാനിപ്പിച്ചു.ഒപി സമയം കഴിഞ്ഞ് ഇരുവരും സൂപ്രണ്ട് ഓഫിസിലെത്തി ഒപ്പിട്ട ശേഷം വീട്ടിലേക്കു മടങ്ങി.സഹോദരിമാരാണെങ്കിലും ആശുപത്രിയിലെത്തിയാല്‍ ഇവര്‍ ഡോക്ടര്‍ എന്നാണ് പരസ്പരം സംബോധന ചെയ്യുന്നത്.മൂത്ത സഹോദരി ഡോ.ജോളി തോമസ് വിദേശത്താണ്.പത്തനംതിട്ട ജനറല്‍ ആശുപത്രി,ചിറ്റാര്‍,സീതത്തോട് ആശുപത്രികളിലും ജോളി ജോലി ചെയ്തിരുന്നു.
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…