kerala

അതിനിടെ ഏഴ് വര്‍ഷം മിണ്ടാതിരുന്ന അച്ഛന്റെ ഫോണ്‍ കോള്‍, മനുഷ്യനെ അടുപ്പിക്കുന്ന മഹാമാരി, ഡോക്ടര്‍ പറയുന്നു

കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം സാമൂഹിക അകലം പാലിക്കലാണ്. ആ അകലം ഇപ്പോള്‍ പലരെയും അടുപ്പിച്ചിരിക്കുകയാണ്. വന്‍ ഭീതി വിതയ്ക്കുന്നെങ്കിലും മനുഷ്യനെ അടുപ്പിച്ച ഒന്നായി മാറിയിരിക്കുകയാണ് കോവിഡ് എന്ന് മഹാമാരി. ഇത്തരത്തില്‍ കോവിഡ് കാലത്തെ അനുഭവം പങ്കുവെയ്ക്കുകയാണ് ഒരു ഡോക്ടര്‍. കോവിഡ് ചികിത്സയ്ക്കായി കാസര്‍കോട്ട് എത്തിയ ടീമില്‍ അംഗമായിരുന്ന ഡോക്ടറാണ്, ഏഴു വര്‍ഷം വിളിക്കാതിരുന്ന അച്ഛന്‍ തന്നെ വിളിച്ചതായി ഉള്‍പ്പെടെയുള്ള അനുഭവ കഥ വെളിപ്പെടുത്തിയിരിക്കുന്നത്. ചെന്നൈ സ്വദേശിയായ നരേഷ് എന്ന ഡോക്ടര്‍ പങ്കുവെച്ച അനുഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാര്‍ ആണ് ഫേസ്ബുക്കിലുടെ പങ്കുവെച്ചിരിക്ക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഏഴ് വര്‍ഷം മിണ്ടാതിരുന്ന അച്ഛന്‍ ഇന്നലെ എന്നെ വിളിച്ചിരുന്നു….

നരേഷ് ഡോക്ടറുടെ സ്വദേശം ചെന്നൈയിലാണ്. കാസറഗോഡ് നിന്നും തിരികെ വരുന്നതിന്റെ തലേ ദിവസം രാത്രി ഞങ്ങള്‍ പതിവ് പോലെ ഹോട്ടലിലെ ഗ്രാന്‍ഡെയര്‍ ഹാളില്‍ ഒത്തു കൂടി. ഇന്ന് പാട്ടും അന്താക്ഷരിയുമൊന്നുമില്ലെന്ന് ഞാന്‍ പ്രഖ്യാപിച്ചു. എല്ലാവരും പ്രസംഗിക്കണം. കാസറഗോഡ് മിഷനെ കുറിച്ച് പോസിറ്റീവ് ആയ രണ്ട് കാര്യങ്ങള്‍, നെഗറ്റീവ് ആയ രണ്ട് കാര്യങ്ങള്‍ പിന്നെ മനസ്സില്‍ തട്ടിയ ഒരു സംഭവം.. ഇത്രയും വേണം.. അങ്ങനെ ആ പ്രസംഗ പര്‍വ്വം തുടങ്ങി… എല്ലാവരും തമാശകള്‍ ആയി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനിടയില്‍ ആണ് നരേഷ് ഡോക്ടര്‍, എല്ലാവരുടെയും ഹൃദയത്തില്‍ കൊളുത്തി വലിച്ച, അച്ഛന്റെ ഫോണ്‍ വിളിയെ കുറിച്ച് പറഞ്ഞത്. തമിഴ് കലര്‍ന്ന മലയാളത്തില്‍ അതിങ്ങനെ ആണ് നരേഷ് ഡോക്ടര്‍ തുടങ്ങിയത്.

സര്‍.. ഞാന്‍ ജീവിതത്തില്‍ ഒരു പരാജിതന്‍ ആയിട്ടാണ് എനിക്ക് തോന്നുന്നത്. എം ബി ബി എസ് കഴിഞ്ഞ് ഇപ്പൊ കുറെ കാലം ആയി. ആദ്യം ഞാന്‍ അഹമ്മദാബാദിലെ ബി ജെ മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോപീഡിക്‌സില്‍ പോസ്റ്റ് ഗ്രാഡുവേഷന്‍ ചെയാന്‍ ചേര്‍ന്നു.. അവിടത്തെ ജോലി ഭാരവും പീഡനവും സഹിക്കാന്‍ ആവാതെ നിര്‍ത്തി പോന്നു.. എല്ലാവരും കുറ്റപ്പെടുത്തി. പിന്നെ എനിക്കും തോന്നി അതു വേണ്ടായിരുന്നുവെന്ന്. എത്ര കഷ്ടപെട്ടിട്ടാണ് അവിടെ ഓര്‍ത്തോക്ക് സീറ്റ് ലഭിച്ചത് എന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നും. പക്ഷെ ഞാന്‍ അങ്ങനെ ആണ്.. ഒരു ഫെയിലിയര്‍.. പിന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക്‌സിന് ചേര്‍ന്നു.. കുട്ടികളുടെ കരച്ചില്‍ ഒന്നും കെട്ടു നില്കാനാവില്ലെന്ന് മനസിലായപ്പോ അതും വിട്ടു.. അതു കഴിഞ്ഞിട്ടാണ് ഇപ്പൊ അനസ്‌തേഷ്യക്ക് ചേര്‍ന്നത്. സത്യത്തില്‍ ഇതും എനിക്ക് ചേരുന്നില്ലായിരുന്നു. അധ്യാപകരുമായി സ്ഥിരമായി അടി ഇടുമായിരുന്നു. എങ്ങനെ ഒക്കെയോ പാസ്സായി. ഇപ്പൊ സീനിയര്‍ റസിഡന്‍സി ചെയ്തു കൊണ്ടിരിക്കുന്നതിനിടക്കാണ് കാസറഗോഡ് പോകണമെന്ന് ഡിപ്പാര്‍ട്ടമെന്റ് മേധാവി പറഞ്ഞത്. ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് എന്നെ കുറെ നാള്‍ ഓടിക്കാനാണെന്ന് ഒറ്റ നോട്ടത്തില്‍ നിന്ന് തന്നെ തോന്നി. ഏതായാലും രണ്ടും കല്പിച്ചു ഇറങ്ങി. കാസറഗോഡ് പോയാല്‍ തിരിച്ചു വരാന്‍ പറ്റില്ലെന്ന് പലരും പറഞ്ഞു.. യാത്ര തുടങ്ങിയപ്പോഴാണ് അത്ഭുതങ്ങള്‍ തുടങ്ങിയത്. ജീവിതത്തില്‍ മിണ്ടാന്‍ മടിച്ചിരുന്നവര്‍, കണ്ടിട്ടും മിണ്ടിയിട്ടില്ലാത്തവര്‍, പിണങ്ങി ഇരുന്നവര്‍ ഒക്കെ വിളിച്ചു തുടങ്ങുന്നു. ഫേസ് ബുക്കില്‍ proud of you എന്ന് എല്ലാവരും എഴുതുന്നു. ഞാന്‍ ഞാന്‍ തന്നെയാണോ എന്ന് എനിക്ക് സംശയം തോന്നി തുടങ്ങിയിരിക്കുന്നു. ജീവിതത്തിനു അര്‍ത്ഥം ഉണ്ടെന്നൊക്ക എനിക്കും തോന്നി തുടങ്ങിയിരിക്കുന്നു സര്‍.

ഇതിനിടയില്‍ ആണ് അച്ഛന്‍ വിളിച്ചത്. ഏഴു വര്‍ഷമായി അച്ഛന്‍ മിണ്ടാറില്ല.. ഞാനും മിണ്ടാറില്ല. വീട്ടില്‍ എത്തിയാല്‍ മുഖം കൊടുക്കാതെ, മിണ്ടാതെ, ഒരു നോട്ടം പോലും നോക്കാതെ, വീടിനുള്ളില്‍ തന്നെ മതിലുകള്‍ കെട്ടി ഇരിക്കുമായിരുന്നു ഞങ്ങള്‍.. ഞാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഒന്നും അച്ഛന് ഇഷ്ടപെടുമായിരുന്നില്ല.. എനിക്ക് തന്നെ ഇഷ്ടപെടാത്ത തീരുമാനങ്ങള്‍ എങ്ങനെ അച്ഛന് ഇഷ്ടപെടും.. സര്‍.. ഞാന്‍ അങ്ങനെ ഒരു ഫെയിലിയര്‍ ആയിരുന്നു.

പക്ഷെ ഇന്നലെ അച്ഛന്‍ വിളിച്ചിരുന്നു.. ഇന്നലെ.. ഞാന്‍ ഇവിടെ കാസറഗോഡ് കൊറോണ ബാധിച്ചവരെ ചികില്‍ത്സിക്കുന്ന ടീമില്‍ ഉണ്ടെന്ന് അച്ഛന്റെ കൂട്ടുകാര്‍ ആരോ പറഞ്ഞറിഞ്ഞിട്ട് വിളിച്ചതാണ്. ചിലമ്പച്ചതെങ്കിലും സ്‌നേഹം നിറഞ്ഞ ശബ്ദത്തില്‍ അച്ഛന്‍ ചോദിച്ചു..

നിനക്ക് സുഖം തന്നെയല്ലേ.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

2 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

3 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

4 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

4 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

5 hours ago