topnews

സന്ദീപ് വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ തലവേദന, ഭാര്യയെ കൊടുവാളുമായി വെട്ടാനോടിച്ചു, മദ്യപിച്ച് സ്‌കൂളിലും ചെന്നിട്ടുണ്ട്

കൊല്ലം: കൊട്ടാരക്കരയിൽ യുവഡോക്ടർ വന്ദനയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി
സന്ദീപ് വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ തലവേദന ആയിരുന്ന അയാൾ. എയ്ഡഡ് സ്കൂൾ അദ്ധ്യാപകനായ സന്ദീപ് ശമ്പളം കിട്ടിയാൽ ഒരാഴ്ച ലീവിലായിരിക്കും. ഈ ദിവസങ്ങളിൽ കൂട്ടുകാരുമായി ചേർന്ന് മദ്യപിച്ച് കൂത്താടി​ പ്രശ്നങ്ങളുണ്ടാക്കുകയാണ് പതിവ്.

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കലും പതിവായിരുന്നു. പ്രതിക്ക് വാഹനങ്ങളോട് വല്ലാത്ത ഭ്രമമായിരുന്നു. ഇയാൾ ഇടയ്ക്കിടെ സെക്കൻഡ് ഹാൻഡ് കാറുകൾ മാറ്റിവാങ്ങുമായിരുന്നു. വെളിയം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ അദ്ധ്യാപക ദമ്പതികളായ ഗോപിനാഥൻ പിള്ളയുടെയും സരസമ്മയുടെയും രണ്ട് മക്കളിൽ ഇളയയാളാണ് സന്ദീപ്. മുമ്പ് ബന്ധുക്കൾ സന്ദീപിനെ ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ചിട്ടുണ്ടെങ്കിലും ഇയാൾ അവിടെനിന്നും കടന്നുകളഞ്ഞു.

പ്രതിയുടെ ജ്യേഷ്ഠൻ ജി. സജിത് കുമാർ ഹയർ സെക്കൻഡറി അദ്ധ്യാപകനാണ്. തലവൂരിൽ ടി.ടി.സിക്ക് ഒന്നിച്ച് പഠിച്ച കൊട്ടിയം മൈലക്കാട് സ്വദേശിനിയായ സംഗീതയാണ് ഭാര്യ. നാലുവർഷം മുമ്പൊരു രാത്രിയിൽ സന്ദീപ് കൊടുവാളുമായി സംഗീതയെ വെട്ടാൻ ഓടിച്ചു. പിന്നാലെ രണ്ട് ആൺമക്കളുമായി സംഗീത സ്വന്തം വീട്ടിലേക്ക് മടങ്ങി. 2021 ഡിസംബറിൽ നെടുമ്പന യു.പി.എസിൽ താത്ക്കാലികമാ സന്ദീപിന് ജോലി ലഭിച്ചു. കൊവിഡായതിനാൽ ഓൺലൈൻ ക്ലാസ് നടക്കുന്ന സമയമായിരുന്നു. തനിക്ക് ഓൺലൈനായി പഠിപ്പിക്കാൻ അറിയില്ലെന്ന് പറഞ്ഞ് വിട്ടുനിന്നു.

എന്നാൽ കഴിഞ്ഞ അദ്ധ്യയന വർഷം സ്കൂളുകൾ തുറന്ന ശേഷമുള്ള ആദ്യദിനങ്ങളിൽ സന്ദീപ് മദ്യപിച്ചാണ് എത്തിയത്. ഹെഡ്മാസ്റ്റർ വിലക്കിയതോടെ മാന്യനായാണ് എത്തിയിരുന്നതെന്നും അദ്ധ്യാപകർ പറയുന്നു. കുട്ടികളെ കലോത്സവത്തിന് തയ്യാറാക്കുന്നതിലൊക്കെ മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ പ്രൊട്ടക്ഷൻ നിയമനത്തിന്റെ കാലാവധി അവസാനിച്ച് മടങ്ങുകയായിരുന്നു. പ്രതിയുടെ അമ്മയെ നാല് ദിവസം മുമ്പ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതോടെ വീട്ടിലിരുന്ന് സന്ദീപ് കൂടുതൽ മദ്യപി​ച്ചു. അതോടെ, മാനസികനില തെറ്റിയ അവസ്ഥയിലായി.

Karma News Network

Recent Posts

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

17 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

45 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

60 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago