national

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിമാന കന്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ 18 മുതല്‍ വിമാനക്കന്പനികള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പൂര്‍ണതോതില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. ആഭ്യന്തര സര്‍വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്.

കൊവിഡ് കാലത്ത് രണ്ടുമാസം നിര്‍ത്തിവെച്ച സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം മെയ് 25ന് പുനഃരാരംഭിച്ചപ്പോള്‍ ശേഷിയുടെ 33 ശതമാനത്തോളം മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ പരിധിയാണ് ക്രമേണ വര്‍ധിപ്പിച്ചുകൊണ്ടുവന്നത്.

കൊവിഡിന് മുന്‍പുണ്ടായിരുന്നതിന്റെ 85 ശതമാനം ശേഷിയിലാണ് സെപ്റ്റംബര്‍ 18 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്നത്. ഒക്ടോബര്‍ ഒന്പതിന് ഇന്‍ഡ്യന്‍ വിമാനക്കന്പനികള്‍ 2,340 ആഭ്യന്തര സര്‍വീസുകളാണു നടത്തിയത്. ഇതു കൊവിഡിനു മുന്‍പുള്ള ശേഷിയുടെ 71.5 ശതമാനമാണെന്നു വാര്‍ത്താ ഏജന്‍സി പി ടി ഐ റിപോര്‍ട്ട് ചെയ്തു.

നിലവിലെ കൊവിഡ് സാഹചര്യം അവലോകനം ചെയ്തും വിമാന യാത്രയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണം കൂടിയതും കണക്കിലെടുത്താണു തീരുമാനമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ തീരുമാനം ഒക്ടോബര്‍ 18 മുതല്‍ നിലവില്‍ വരും. അതേസമയം യാത്രക്കാരും ജീവനക്കാരും കൊവിഡ് നിയന്ത്രണ പെരുമാറ്റവും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചു.

Karma News Network

Recent Posts

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

2 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

35 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

37 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

58 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago