കൊച്ചി. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് കെഎസ്ആര്‍ടിസിയെ ഓർമ്മപ്പെടുത്തി ഹൈക്കോടതി. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനൂകൂല്യവിതരണത്തിന് രണ്ടുവര്‍ഷത്തെ സാവാകാശം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വിരമിച്ച ജീവനക്കാര്‍ക്കുള്ള പെന്ഷന് ആനുകൂല്യങ്ങള്‍ 4 മാസത്തിനകം നല്‍കണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണ മെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജികള്‍ പരിഗണിക്കുന്ന തിനിടെയാണ് കോടതി ഇങ്ങനെ പറഞ്ഞത്. കുറച്ചെങ്കിലും ആനുകൂല്യം നല്‍കിയിട്ട് സാവാകാശം തേടൂ. വേണമെങ്കില്‍ ആറുമാസം സാവകാശം അനുവദിക്കാമെന്നും കോടതി വാക്കാല്‍ പറഞ്ഞു. ആനുകൂല്യ വിതരണത്തിനുള്ള സീനിയോറിറ്റി പ്രകാരമുള്ള റിപ്പോര്‍ട്ട് നല്കാന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
സീനിയോറിറ്റിയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് പെന്ഷന് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കി കെഎസ്ആര്‍ടിസി ഹൈക്കോടതിയുടെ അനുമതിക്ക് നൽകിയിരുന്നു. സീനിയോറിറ്റി അടിസ്ഥാനമാക്കി 38 പേര്‍ക്കും അടിയന്തര സാഹചര്യമുള്ള 7 പേര്‍ക്കും ഉള്‍പ്പെടെ ഒരു മാസം 45 പേര്‍ക്ക് പെന്ഷന് ആനുകൂല്യങ്ങള്‍ നല്‍കുമെന്ന റിപ്പോർട്ടാണ് സർക്കാർ കോടതിക്ക് നൽകിയിരുന്നത്. കക്ഷികളുടെ നിലപാട് കൂടി ആരാഞ്ഞ ശേഷമാകും ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനം ഉണ്ടാവുക.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…