national

മദ്യപാനികള്‍ക്ക് പെണ്‍മക്കളെയും സഹോദരിമാരെയും വിവാഹം കഴിച്ച് നല്‍കരുത് – മന്ത്രി കൗശല്‍ കിഷോര്‍

ലംഭുവ. സഹോദരിമാരെയും പെണ്‍മക്കളെയും മദ്യപാനികള്‍ക്ക് വിവാഹം കഴിച്ച് നല്‍കരുതെന്ന് കേന്ദ്ര ഭവന – നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍. ഒരു റിക്ഷാക്കാരനോ ഒരു തൊഴിലാളിയോ മദ്യപാനിയെക്കാള്‍ മികച്ച വരനാണെന്ന് തെളിയിക്കുമെന്നും, മദ്യപാനിയുടെ ആയുസ്സ് വളരെ കുറവാണെന്നും കൗശല്‍ കിഷോര്‍ പറഞ്ഞു. ലംഭുവ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഒരു ഡീഅഡിക്ഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

‘എന്റെ മകനായ ആകാശ് കിഷോറിന് സുഹൃത്തുക്കളോടൊപ്പം മദ്യം കഴിക്കുന്ന ശീലമുണ്ടായിരുന്നു, അവനെ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അവന്‍ ആ ദുശ്ശീലം ഉപേക്ഷിക്കുമെന്ന് കരുതി. ആറ് മാസത്തിന് ശേഷം അവന്‍ വിവാഹിതനായി. എന്നാല്‍, വിവാഹത്തിന് ശേഷം വീണ്ടും മദ്യപിക്കാന്‍ തുടങ്ങി. അത് ഒടുവില്‍ മരണത്തിലേക്ക് നയിച്ചു. രണ്ട് വര്‍ഷം മുമ്പ് ഒരു ഒക്ടോബര്‍ 19 ന് ആകാശ് മരിക്കുമ്പോള്‍ അവന്റെ മകന് രണ്ട് വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്,’ കേന്ദ്രമന്ത്രി പറഞ്ഞു.

എന്റെ മരുമകള്‍ വിധവയായത് മദ്യം മൂലമാണെന്നും ഇതില്‍ നിന്ന് പെണ്‍മക്കളെയും സഹോദരിമാരെയും രക്ഷിക്കണമെന്നും കൗശല്‍ കിഷോര്‍ പറഞ്ഞു. എംപിയായ ഞാനും എംഎല്‍എയായ ഭാര്യയും ശ്രമിച്ചിട്ടും മകന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒരു സാധാരണക്കാരന്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

‘സ്വാതന്ത്ര്യ സമരത്തില്‍ 90 വര്‍ഷത്തിനുള്ളിൽ 6.32 ലക്ഷം പേര്‍ ബ്രിട്ടീഷുകാരോട് പോരാടി ജീവന്‍ ബലിയര്‍പ്പിക്കുകയുണ്ടായി. അതേസമയം മദ്യാസക്തി മൂലം ഓരോ വര്‍ഷവും 20 ലക്ഷം ആളുകള്‍ മരിക്കുന്നു. കാന്‍സര്‍ മൂലം ഉണ്ടാകുന്ന മരണങ്ങളില്‍ 80 ശതമാനവും പുകയില, സിഗരറ്റ്, ബീഡി എന്നിവ ശീലമാക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു

 

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

47 mins ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

2 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

3 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

4 hours ago