kerala

PSC യെ വിശ്വസിച്ച് ജീവിക്കല്ലേ ;പെരുവഴിയിലാകും

ബിരുദം കഴിഞ്ഞാൽ psc വഴി ജോലി നേടി ജീവിതം സുരക്ഷിതമാക്കാൻ കാത്തിരിക്കുന്നവരോട് ഒരു ചെറിയ ഉപദേശം ഉണ്ട്. psc പഠിച്ച് ജോലി നിന്നിറങ്ങി തിരിക്കുന്നതിന്‌ മുൻപ് സർക്കാരിന്റെ സാമ്പത്തികം ഒന്ന് നോക്കണം. മെച്ചപ്പെട്ട സ്ഥിതിയല്ലെങ്കിൽ പുറം രാജ്യങ്ങളിൽ പോയി രക്ഷപ്പെടണം. സിപിഒ ലിസ്റ്റിൽ പേരുള്ള പാവങ്ങളുടെ ഉപദേശമാണിത്. സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് അർദ്ധരാത്രി 12-ന് അവസാനിക്കുമ്പോൾ തുലാസിലായത് 9,946 പേരുടെ ജീവിതമാണ് . കഴിഞ്ഞ 60 ദിവസമായി യാചിച്ചും മണ്ണ് തിന്നും നിലത്തുരുണ്ടും തലമുണ്ഠനം ചെയ്തും ഇവർ പ്രയോ​ഗിക്കാത്ത സമരമുറകളില്ല. സഹനസമരം ചെയ്തിട്ടും എല്ലാം ശരിയാകുമെന്ന് പറയുന്ന സർക്കാർ മുഖം തിരിക്കുകയാണ്.

പട്ടികയുടെ കാലാവധി അവസാനിക്കുന്നതോടെ സമരം ഇന്ന് അവസാനിപ്പിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. ഇന്നലെ സെക്രട്ടറിയേറ്റ് നോര്‍ത്ത് ഗേറ്റ് ഉപരോധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍, പട്ടികയില്‍ നിന്നും നിയമനം നടത്താന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് ദീപജ്വാല തീര്‍ത്ത് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. 2019ലാണ് റങ്ക് പട്ടിക നിലവില്‍ വന്നത്. പട്ടിക റദ്ദാകുന്നതോടെ പതിനായിരം യുവാക്കളുടെ പൊലീസ് സ്വപ്നമാണ് പൊഴിഞ്ഞത്. കൊവിഡ് മൂലം നിയമന നടപടികള്‍ പ്രതിസന്ധിയിലായ കാലത്തെ പട്ടികയാണിത്. പൊലീസില്‍ ആള്‍ക്ഷാമം രൂക്ഷമായിട്ടും നിയമനം നടത്താത്തതില്‍ സേനക്ക് അകത്തുനിന്നുതന്നെ പ്രതിഷേധം രൂക്ഷമാണ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് പൊലീസിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതെന്ന് ഉദ്യോ​ഗാർത്ഥികൾ ആരോപിക്കുന്നു. കേരളത്തിലെ സാമ്പത്തിക സ്ഥിതി എന്താണെന്ന് മനസിലാക്കിയതിന് ശേഷം മാത്രമേ ഇനി വരുന്നവർ പി.എസ്.സി പഠിക്കാൻ ഇറങ്ങാവൂ. മെച്ചപ്പെട്ട സ്ഥിതിയല്ലെങ്കിൽ പുറം രാജ്യങ്ങളിൽ പോയി രക്ഷപ്പെടാനും മറ്റൊരു ഉദ്യോ​ഗാർത്ഥി നിർദ്ദേശിക്കുന്നു.2023 ‌ഏപ്രിൽ 13-നാണ് ഏഴ് ബറ്റാലിയനുകളിലായി 13,975 പേരുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 4,029 പേർക്ക് മാത്രമാണ് ഇതുവരെ പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയത്. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ പലരുടെയും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പൊലീസ് സേനയിലേക്ക് അവസരവുമില്ല.

നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 12 മുതൽ ഉദ്യോ​ഗാർത്ഥികൾ സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരിക്കുകയാണ്. ഇന്ന് 61 ദിവസങ്ങൾ പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ ഒന്ന് കാണാൻ പോലും അനുവാദം കിട്ടിയില്ലെന്നും എന്തിനാണ് സർക്കാരും പി.എസ്.സിയും വഞ്ചിക്കുന്നതെന്നും ഉദ്യോ​ഗാർത്ഥികളിൽ ഒരാൾ പറയുന്നു.“വളരെയേറെ പ്രതീക്ഷയോടെയാണ് സമരത്തിന് പോലുമിറങ്ങിയത്. സർക്കാർ കണ്ണു തുറക്കുമെന്നായിരുന്നു പ്രതീക്ഷ. മാനുഷിക പരി​ഗണ മാനിച്ച് ഷോട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതി ന് മുൻപ് കട്ട് ഓഫ് മാർക്ക് അൽപ്പം കയറ്റാമായിരുന്നു. അങ്ങനെയെങ്കിൽ ഇരുനൂറോ മൂന്നുറോ പേർ മാത്രം ലിസ്റ്റിൽ വരുകയുള്ളൂ. അവർക്ക് ജോലി കൊടുക്കാനും സാധിക്കുമായിരുന്നു.ഞങ്ങളെ എന്തിന് വിഡ്ഢികളാക്കി? സർക്കാർ തലത്തിൽ ഒരാൾ പോലും ചർച്ചയ്‌ക്ക് തയ്യാറായിട്ടില്ല”- ഉദ്യോ​ഗർത്ഥികളിലൊരാൾ പറഞ്ഞു.

2019-ലെ വിജ്ഞാപന പ്രകാരം. 2021 ഏപ്രിൽ 22-ന് പ്രിലിമിനറി പരീ​ക്ഷയും 2023 മാർച്ച് 20-ന് മെയിൻ പരീക്ഷയും നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീ‌കരിച്ചത്. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 5.610 പേരെ നിയമിച്ചിരുന്നു. മുൻ റാങ്ക് ലിസ്റ്റിലുള്ളതിനെക്കാൾ 3.035 പേരെ കൂടി നിലവിലെ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രതീക്ഷ നൽകിയാണ് സർക്കാർ വഞ്ചിച്ചത്. പൊലീസ് സേനയുടെ ലിസ്റ്റിൽ കയറി കൂടിയതിനാൽ പലരും കേന്ദ്ര സർവീസിലേക്കുള്ള പരീക്ഷകളും എഴുതിയില്ല.ഇന്ന് അർദ്ധരാത്രി 12 വരെ റിപ്പോർട്ട് ചെയ്യുന്ന എള്ലാ ഒഴിവുകളിലും പി.എസ്.സി അഡ്വൈസ് മെമ്മോ നൽകുമെന്നും റാങ്ക് ലിസ്റ്റ് നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും പി.എസ്.സി അധികൃതർ അറിയിച്ചു.

Karma News Network

Recent Posts

പാക്ക് ചാരൻ, ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞനെ ജീവിത കാലം മുഴുവൻ തടവിനു വിധിച്ചു

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ഒഫീഷ്യൽ സീക്രട്ട്‌സ് ആക്‌ട് പ്രകാരം മുൻ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ്…

40 mins ago

ഇന്ത്യൻ തിരഞ്ഞെടുപ്പ് ലോകറെക്കോർഡിലേക്ക് ; ആകെ വോട്ട് ചെയ്തത് 642 ദശലക്ഷം

ലോകം കണ്ട ഏറ്റവും വലിയ തിരെഞ്ഞെടുപ്പ് . ഇന്ത്യൻ തെരെഞ്ഞെടുപ്പ് ലോക റെക്കോർഡിലേക്ക് .ഇത്തവണ ഏറ്റവും കൂടുതൽ ജനങ്ങളെ പോളിങ്…

52 mins ago

സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തു, ഒരു മഴ പെയ്താല്‍ ജനം ദുരിതത്തില്‍; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ കാനശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒരു മഴ പെയ്താല്‍ തന്നെ ജനം ദുരിതത്തിലാണെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ്…

1 hour ago

പത്താംനിലയിൽ നിന്ന് ചാടി നിയമവിദ്യാർത്ഥിനി ജീവനൊടുക്കി

മുംബൈ∙ നിയമവിദ്യാർത്ഥിനി താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ഐഎഎസ് ദമ്പതികളുടെ മകളും ഹരിയാനയിൽ നിയമ വിദ്യാർഥിനിയുമായ ലിപി രസ്തോഗിയാണ്…

2 hours ago

സ്വരം കൊണ്ട് പണിത ഈ വീട് ഇതാ നിലംപതിച്ചു, വേദന പങ്കിട്ട് ഭാഗ്യലക്ഷ്മി

മലയാളിക്ക് മുഖവുര ആവിശ്യമില്ലാത്ത ശബ്ദമാണ് ഭാഗ്യലക്ഷ്മിയുടെത്. നിരവധി സിനിമകളില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായി തിളങ്ങിയ ഭാഗ്യലക്ഷ്മി നടിയായും സാമൂഹ്യപ്രവര്‍ത്തകയായും എല്ലാം പൊതുമണ്ഡലത്തില്‍…

2 hours ago

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ജയിച്ചാൽ 2000 പേർക്ക് പിടിയും പോത്തും ഫ്രീ

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയത്ത്‌ ഫ്രാൻസിസ് ജോർജ് ജയിച്ചാൽ 2000 പേർക്ക് പിടിയും പോത്തും വിളമ്പാൻ പിറവത്തെ ജനകീയ സമിതി…

3 hours ago