Premium

കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നല്‍കരുത് – കര്‍ദ്ദിനാള്‍ ക്‌ളീമിസ് ബാവ

കക്കുകളി നാടകത്തിനെതിരെ മലങ്കര സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്‌ളീമീസ്. നാടകത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് മലങ്കര സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്‌ളീമീസ് ആവശ്യപ്പെട്ടു. വെറുപ്പിന്റെ വക്താക്കളാണ് ഈ നാടകം കളിക്കണമെന്നാവ ശ്യപ്പെടുന്നത്. സര്‍ക്കാരും പാര്‍ട്ടികളും ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണം – കര്‍ദ്ദിനാള്‍ ക്‌ളീമിസ് ബാവ ആവശ്യപ്പെട്ടു.

പ്രമുഖ എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയുടെ നാടകാവിഷ്‌കാരമാണ് കക്കുകളി. കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ‘കക്കുകളി’ നാടകത്തില്‍ ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ക്രൈസ്തവ സഭകള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ആലപ്പുഴയിലെ നെയ്തല്‍ സംഘം എന്ന നാടക സംഘമാണ് ഇതിന്റെ അവതരണത്തിന് പിന്നില്‍ പ്രവർത്തിക്കുന്നത്.

മുഖ്യമന്ത്രിയും മുസ്ലിം മത നേതാക്കളും മറ്റു രാഷ്ട്രീയക്കാരുമെല്ലാം ദി കേരള സ്റ്റോറിയെന്ന സിനിമക്കെതിരെ രംഗത്തുവരികയും കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ടയാണ് ഇതെന്നൊക്കെയാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ ഈ സിനിമയെ കുറിച്ച് പറഞ്ഞത്. എന്നാൽ ക്രിസ്ത്യൻ സഭയെ വേദനിപ്പിച്ച ഈ കക്കുകളി നാടകത്തിനെതിരെ ഒരു വാക്ക് പോലും ഉരിയാടാതെയാണ്‌ പിണറായി സർക്കാർ നിലകൊള്ളുന്നത്. ഈ സാഹചര്യത്തിലാണ് ‘കക്കുകളി നാടകത്തിന്‍റെ പ്രദര്‍ശനാനുമതി നിഷേധിക്കണം എന്നും സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം എന്നും കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ആണ് ക്രിസ്ത്യൻ സഭ പറയുന്നത്. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും സൗന്ദര്യമുള്ള ഭാവമാണ് സന്യാസം. ലോകം മുഴുവനും ക്രിസ്തീയ സന്യാസ സമൂഹങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്രയോ വലുതാണ്. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി അവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്‌കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ കഥകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണ്. സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും ഈ അജണ്ടയുടെ അര്‍ത്ഥം ഇനിയും മനസിലാക്കി യിട്ടുണ്ടോ എന്നു സംശയമാണ്. ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളാണ് – കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറയുന്നു.

നാഴികയ്ക്ക് നാല്‍പ്പത് പ്രാവശ്യം മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ഈ കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണ്. ശാരീരികമായി ആക്രമിക്കുന്നതിന് തുല്യമായി സഭ ഇത്തരം നടപടികളെ കാണുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഈ കാര്യത്തില്‍ അറിയുവാന്‍ സഭയ്ക്ക് താല്‍പര്യമുണ്ട്. നേരിട്ട് കണ്ടും പ്രസ്താവനകളിലൂടെയും സഭയെയും ക്രൈസ്തവ സമൂഹത്തെയും പിന്‍തുണ അറിയിക്കുന്നവര്‍ ഈ വിഷയത്തില്‍ നടത്തുന്ന ഒളിച്ചുകളി അങ്ങേയറ്റം അപലപനീയമാണ്.

എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും അതാത് ജില്ലകളില്‍ ഈ നാടകത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്ന് നിവേദനം നേരത്തേ തന്നെ നല്‍കിയിട്ടുള്ളത് തമസ്‌ക്കരിച്ചു കൊണ്ടാണ് ഈ ദിവസങളില്‍ വീണ്ടും പ്രദര്‍ശനാനുമതി നല്‍കിയത്. തങ്ങളുടെ പോഷക സംഘടനകളെ മുന്നില്‍ നിര്‍ത്തി ക്രിസ്തീയ വിശ്വാസത്തെ തകര്‍ത്തുകളയാ മെന്നുള്ള വ്യാമോഹം നടക്കില്ല. ഇതര സമുദായങ്ങളെപ്പോലെ തുല്യനീതി ക്രൈസ്തവര്‍ക്കും അര്‍ഹതയുള്ളതാണെന്ന് മാര്‍ ക്ലീമീസ് ബാവ പറഞ്ഞു.

അതേസമയം, കക്കുകളി’ നാടക വിവാദങ്ങൾ ശക്തമാകുന്നു. കക്കുകളി നാടകത്തെയും ഇടത് സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപതയും രം​ഗത്ത് വന്നു. വിഷയത്തിന്റെ വിമർശന പരാമർശങ്ങൾ ഉൾപ്പെടുത്തി തൃശൂർ അതിരൂപത സർക്കുലർ ഇറക്കി.
ഇടവകകളിൽ വായിച്ച സർക്കുലറിൽ കക്കുകളി എന്ന നാടകത്തെ ഉന്നതമായ കലാ സൃഷ്ടിയെന്ന് സാംസ്‌കാരിക വകുപ്പ് തന്നെ വരുത്തി തീർക്കാൻ ശ്രമിക്കുന്നതായാണ് തൃശൂർ രൂപത കുറ്റപ്പെടുത്തിരിക്കുന്നത്. ഇടതു സാംസ്‌കാരിക ബോധം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന എറാണാകുളം ‘ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണെന്നും തൃശൂർ അതിരൂപത സർക്കുലറിൽ പറയുന്നു.

കക്കുകളി എന്ന നാടകം നിരോധിക്കണമെന്നതാണ് തൃശൂർ അതിരൂപതയുടെ ആവശ്യം. അതു മാത്രമല്ല ഇടതു സംഘടനകൾ മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്നും നാടകം ക്രൈസ്തവ വിശ്വാസത്തിനെയും പുരോഹിതരെയും അപഹസിക്കുന്നതാണ് എന്നും തൃശ്ശൂർ അതിരൂപതയുടെ വിവാദ പരാമർശങ്ങളിൽ പറഞ്ഞിട്ടുണ്ട്. കാക്കുകളി നാടക വിവാദത്തിൽ കഴിഞ്ഞ ദിവസം കെസിബിസിയും രം​ഗത്ത് വന്നിരുന്നു. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ പറഞ്ഞത്.

ചരിത്രത്തെ അപനിർമിക്കുന്ന സൃഷ്ടികളെ അംഗീകരിക്കാനാകില്ല. നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ സർക്കാർ ഇടപെടണം. അന്താരാഷ്ട്ര നാടക വേദിയിൽ അവസരം നൽകിയത് അപലപനീയമാണ്. കമ്മ്യൂണിസ്റ്റ് സംഘടനകൾ നാടകത്തിന് നൽകുന്ന പ്രചാരണവും അപലപനീയമാണ്. നാടകം നിരോധിക്കാൻ സർക്കാർ ഇടപെടണം. ദുർബലരേയും പാവപ്പെട്ടവരേയും സഹായിക്കുന്നതാണ് സന്യാസിമഠങ്ങൾ. എന്നാൽ അതിനെ ചൂഷണകേന്ദ്രങ്ങളാക്കിയാണ് കക്കുകളി നാടകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കെസിബിസി വ്യക്തമാക്കി.

നാടകത്തിനും സാഹിത്യ രചനകൾക്കും എക്കാലവും വ്യക്തമായ സാമൂഹിക പ്രസക്തിയുണ്ട്. തിരുത്തലുകൾക്കും പരിവർത്തനങ്ങൾക്കും സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കിയ ചരിത്രവും അവയ്ക്കുണ്ട്. എന്നാൽ, ആ ചരിത്രത്തെ ഉയർത്തിക്കാണിച്ചുകൊണ്ട് അത്യന്തം അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിർമ്മിക്കുന്നതുമായ സൃഷ്ടികളെ മഹത്വവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ലാ എന്നും കെസിബിസി കൂട്ടി ചേർത്തു.ഉപേക്ഷിക്കപ്പെട്ടവരെയും ദുർബ്ബലരെയും ഏറ്റെടുത്ത് സംരക്ഷിക്കുകയും അവർക്കുവേണ്ടി ജീവിക്കുകയും ചെയ്ത ചരിത്രമാണ് ഇന്ത്യയിലെമ്പാടും സന്യാസ സമൂഹങ്ങൾക്കുളളത്.

ഇപ്പോഴും കേരളസമൂഹത്തിൽ സർക്കാർ സംവിധാനങ്ങളുടെ സംരക്ഷണയിൽ കഴിയുന്നതിനേക്കാൾ പതിന്മടങ്ങ് അനാഥരും രോഗികളും വൃദ്ധരും കത്തോലിക്കാ സന്യാസിനിമാരാൽ പരിരക്ഷിക്കപ്പെടുന്നു. ഇത്തരത്തിൽ കേരളത്തിൽ അതുല്യമായ സേവന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും പതിനായിരക്കണക്കിന് സന്യാസിനിമാരുടെയും ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും വിലപറയുന്ന കക്കുകളി എന്ന നാടകത്തിന് സംസ്ഥാന സർക്കാരിന്റെ അന്തർദേശീയ നാടക മേളയിൽ ഉൾപ്പെടെ സ്ഥാനം ലഭിച്ചതും കമ്യൂണിസ്റ്റ് സംഘടനകൾ പ്രസ്തുത നാടകത്തിന് വലിയ പ്രചാരം നൽകിക്കൊണ്ടിരിക്കുന്നതും അത്യന്തം അപലപനീയമാണ്.

സംസ്ഥാന സർക്കാർ തലത്തിൽ തൃശൂരിൽ നടന്ന നാടകോത്സവത്തിൽ ഈ വിവാദനാടകം അവതരിപ്പിക്കുകയും സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിതന്നെ നാടകാവതരണത്തേയും അതിലെ അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നത് പതിവാക്കിയിരിക്കുകയാ ണെന്നും ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണെന്നും കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിച്ചുകൊണ്ട് ഇപ്പോൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കക്കുകളി എന്ന വിവാദ നാടകമെന്നും ത‍‍ൃശ്ശൂർ അതിരൂപത ഇതിന് മുമ്പും വിവാദ പരാമർശം നടത്തിയതാണ്.

അടിയന്തിരമായി ഈ നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കെസിബിസിയും തൃശ്ശൂർ അതിരൂപതയുമുൾപ്പെടെ ഇപ്പോൾ ആവശ്യപ്പെടുന്നത്.എന്നാൽ സർക്കാറിന്റെ ഭാ​ഗത്ത് നിന്ന് ഇനിന് ഒരുതീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.നാടകം നിരേധിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന്റെ മറുപടിക്കായ് കാത്തിരിക്കുകയാണ് ജനം

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

5 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

6 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

6 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

7 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

7 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

8 hours ago