kerala

മെഴുകുതിരിയായി തീരുന്ന ഒത്തിരി സ്ത്രീ ജന്മങ്ങളുണ്ട് നമുക്ക് ചുറ്റിലും, വനിതാദിനം പോയിട്ടു, ഒരു ദിനവും അവർ അറിയാറില്ല- ഡോ അനുജ ജോസഫ്

ലോകമെമ്പാടുമുള്ള സ്ത്രീകള്‍ മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുകയാണ്. സാമൂഹിക സാമ്പത്തിക സാംസ്‌കാരിക മേഖലകളില്‍ സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങളെ കൂടി ആദരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. വനിതാ ദിനത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയിരിക്കുകയാണ് ഡോ അനുജ ജോസഫ്.

ഡോ. അനുജ ജോസഫിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഫേഷ്യൽ, ത്രെഡിങ്, എന്നല്ല വാക്സിങ്, ഹെയർ ട്രീറ്റ്മെന്റ് തുടങ്ങിയവയ്ക്കു ഡിസ്‌കൗണ്ട്, കൊള്ളാല്ലോ വീഡിയോൺ ഇനിയിപ്പോ ഇവിടെ അങ്ങു കൂടിക്കളയാം എന്നൊക്കെ വിചാരിച്ചു പരസ്യം ശെരിക്കൊന്നു നോക്കിയപ്പോൾ ദേ കിടക്കുന്നു,,, വനിതാ ദിനം പ്രമാണിച്ചു 4ദിവസത്തേയ്ക്ക് മാത്രമാണത്രെ ഓഫർ! പോട്ടെ വനിതാദിനമായിട്ടു അവർക്കു ആ ഡിസ്‌കൗണ്ടേലും തരാൻ തോന്നിയല്ലോ.

ഈയിടെ എന്നോട് ചിലർക്ക് അതിയായ ബഹുമാനം,ചേച്ചി,അമ്മായി, ആന്റി, ഇത്യാദി വിളികൾക്കൊടുവിൽ അമ്മൂമ്മയെന്ന വിളി കൂടെ ബാക്കിയുള്ളു. ശെടാ പ്രായം കൂട്ടാനുള്ള ഓരോരുത്തരുടെ സൈക്ലോജിക്കൽ മൂവ്, അനുവദിച്ചു കൂടാ! അടുക്കള എന്റെ സ്വർഗം ആണ്, അവിടെയാണെന്റെ ജീവിതം!!ശെരിക്കും പിന്നെ നല്ല ഭക്ഷണം വേണേൽ അടുക്കളയിൽ കയറണം മോളേ, ഇവിടത്തെ പെണ്ണുങ്ങളൊക്കെ അങ്ങനാണ് (സമത്വം പോലും, ഈ സിസ്റ്റം ഒക്കെ നമുക്കൊന്ന് മാറ്റണ്ടേ ഇച്ചായാ, Noooo,,,,, ഇതൊക്കെ ഒരു പെങ്കൊച്ചിന്റെ സന്തോഷം അല്ലെ,,, പിന്നെ എനിക്കത്ര സന്തോഷമില്ല.

ഈയിടെ സോഷ്യൽ മീഡിയയിൽ ചില പെണ്ണുങ്ങളുടെ റീൽസ് കണ്ടു കണ്ണു തള്ളിപ്പോയി.സ്വാതന്ത്ര്യം കുറച്ചു കൂടിയാലും വിഷയം ആണല്ലേ!! My Body, My Life, My Rules എന്നൊക്കെ പറഞ്ഞു ഒരു കൂട്ടര് ഇപ്പൊ ഇങ്ങെത്തും, ആയിക്കോ, സ്വന്തം ശരീരം ഒരു വില്പന വസ്തുവായി കണ്ടു തരം താഴുന്ന ദയനീയ കാഴ്ച. പിന്നെ ഒരു കൂട്ടരുണ്ട് bold shoot കാര്, boldness full മാറിടത്തിൽ ആണോ മറഞ്ഞിരിക്കുന്നതെന്ന സംശയം ഇല്ലാതില്ല.

ഇനി മേൽപ്പറഞ്ഞ ഒരു ഗണത്തിലും ഉൾപ്പെടാത്ത ഒരു കൂട്ടരുണ്ട് ,ചേച്ചി വനിതാദിനം ആയിട്ട് rest എടുത്തൂടെ, കൊച്ചെ അതെന്തു ദിനം, പ്ലിങ്. സ്ത്രീ അമ്മയാണ്, പെങ്ങളാണ്, അമ്മൂമ്മയാണ്, അവൾക്കു freedom, equality ഇതൊക്കെ കേൾക്കാൻ രസമുണ്ട്. പക്ഷെ അവൾക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കു എത്ര മാത്രം നീതി ലഭിച്ചു ഈ നാട്ടിൽ,,,,?? ഒരേ ജോലി ചെയ്താലും വസ്ത്രം ധരിച്ചാലും സ്ത്രീജീവിതം വൈവിധ്യം നിറഞ്ഞ ഒരു പ്രഹേളികയത്ര,,,,, എത്രയൊക്കെ വേദനിച്ചാലും സ്വയം ഒരു മെഴുകുതിരിയായി തീരുന്ന ഒത്തിരി സ്ത്രീ ജന്മങ്ങളുണ്ട് നമുക്ക് ചുറ്റിലും,,,, വനിതാദിനം പോയിട്ടു, ഒരു ദിനവും അവർ അറിയാറില്ല,,,, അവർക്കു സോഷ്യൽ മീഡിയയിൽ അക്കൗണ്ടുമില്ല,,,, ഫോണും പിടിച്ചു സൊറ പറഞ്ഞിരിക്കാൻ നേരവുമില്ല,,, അവർക്കെന്റെ ആശംസകൾ.

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

35 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

40 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

1 hour ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

1 hour ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

2 hours ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

2 hours ago