trending

വഫയ്ക്ക് വായുകോപം, റാമിന് നെഞ്ചരിച്ചിൽ, എല്ലാറ്റിനും ഉത്തരവാദി ബഷീർ എന്ന പോലെയായി കാര്യങ്ങൾ, ഡോ. അനുജ ജോസഫ്

മാധ്യപ്രവർത്തകൻ കെഎം ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെയും വഫയെയും കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയ വിധി വന്നത് കഴിഞ്ഞ ദിവസമാണ്. ശ്രീറാമിനെതിരെ നിലനിൽക്കുന്നത് മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റവും മദ്യപിച്ച് വാഹനം ഓടിച്ചതും മാത്രമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോടതിയുടെ ഈ നടപടിക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഇതെന്തു നീതി,ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നു നമ്മുടെ നീതിന്യായപീഠം അവകാശപ്പെടുമ്പോഴും കുറ്റവാളി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്ന പ്രവണത ഇതാദ്യമല്ല.കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെ ജീവനിവിടെ വിലയില്ലേ, അയാളുടെ അനാഥമാക്കപ്പെട്ട കുടുംബത്തിന്റെ കണ്ണീരിനു ആരു സമാധാനം പറയുമെന്ന് ചോദിക്കുകയാണ് ഡോ. അനുജ ജോസഫ്.

ഡോ. അനുജയുടെ കുറിപ്പിങ്ങനെ, “വഫയ്ക്ക് വായുകോപം, റാമിന് നെഞ്ചരിച്ചിൽ, എല്ലാറ്റിനും ഉത്തരവാദി മരണമടഞ്ഞ ബഷീറും എന്ന പോലായി പോയി നടപടികൾ. ഈ നിയമത്തിന്റെ ഒക്കെ ഒരു കാര്യം. തെളിവുണ്ടോ, ഉണ്ടേൽ മാത്രം, അല്ലെങ്കിൽ ശെരികേട് എന്നും “ശെരി “മാത്രമായി അവശേഷിക്കും. 2019ൽ തിരുവനന്തപുരത്തു K. M. ബഷീർ എന്ന മാധ്യമപ്രവർത്തകൻ തന്റെ മോട്ടോർ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ,കാറിടിച്ചു സ്പോട്ടിൽ മരണമടയുന്നു. ആ കാർ ഓടിച്ചിരുന്നതോ IAS ഓഫീസർ ആയ ശ്രീറാം വെങ്കിട്ടരാമനും കൂടെ അദ്ദേഹത്തിന്റെ സുഹൃത്ത്‌ എന്നവകാശപ്പെടുന്ന വഫ ഫിറോസും ചേർന്നാണെന്നാണ് വാർത്തകളിൽ നിന്നറിഞ്ഞത് (വഫ യാണ് driving സീറ്റിൽ ഉണ്ടായിരുന്നതെന്നും അല്ലെന്നുമൊക്കെ മൊഴികൾ കേൾക്കാനിടയായി, ഏതായാലും ഓഫീസറും സുഹൃത്തും തമ്മിൽ അക്കാര്യത്തിൽ ഒരു ധാരണയിൽ എത്തട്ടെ). അപകടം നടന്ന സമയത്തു ഓഫീസർ മദ്യപിച്ചിരുന്നു പോലും, ഏതായാലും സംഭവം നടന്നു ഒൻപതോ പത്തോ മണിക്കൂറിനു ശേഷമാണത്രെ ഓഫീസറുടെ bloodsample ശേഖരിക്കാൻ കഴിഞ്ഞുള്ളു പോലും(എന്തു കഷ്‌ടമാണല്ലേ! ഇത്രയും ആശുപത്രികൾ തലസ്ഥാനത്തു ഉണ്ടായിട്ടും blood ടെസ്റ്റ്‌ ചെയ്യാൻ ഒരു സൗകര്യവും കിട്ടിയില്ലെന്നു പോലും ).

ഫലത്തിൽ താൻ അപകടം നടന്ന സമയത്തു മദ്യപിച്ചിരുന്നില്ല എന്ന വാദം ഉന്നയിക്കാൻ ഓഫീസർക്കു മേൽപ്പറഞ്ഞ delay ചെയ്യിപ്പിക്കൽ കൊണ്ടു ഉപകാരം ഉണ്ടായി. (മൂപ്പര് MBBS പഠിച്ചത് ചുമ്മാതാണോ , ഈ മേഖലയിലെങ്കിലും സംഗതി പ്രയോജനപ്പെട്ടു ).നമ്മുടെ ഓഫീസർ സുഹൃത്തിനു വായുഗുളിക മേടിക്കാൻ പോയ വഴിക്കാവാം ഈ അപകടം ഉണ്ടായതു.കാരണം ആൽക്കഹോളിക് അല്ലായിരുന്നു, മരണമടഞ്ഞ മാധ്യമപ്രവർത്തകനെ മുൻപരിചയമില്ല,

എങ്കിൽ പിന്നെ ഓഫീസറിനും സുഹൃത്തിനും ‘വായുകോപം’ പോലുള്ള അത്യാവശ്യം ഉണ്ടായിക്കാണണം അല്ലെങ്കിൽ ഇജ്ജാതി പാച്ചിൽ നടത്തില്ലല്ലോ എന്നാണ് കവിയുടെ നിരീക്ഷണം. ഏതായാലും ഓഫീസർ ഇപ്പോഴും on duty ആണ്(അടുത്തിടെ ആലപ്പുഴയിൽ കളക്ടർ ആയി ചാർജ് എടുക്കാൻ ശ്രെമിച്ചെങ്കിലും, ആൾക്കാരുടെ opposition കാരണം അവിടെ ചാർജ് ഏറ്റെടുക്കാതെ മറ്റൊരു മേഖലയുടെ തലപ്പത്തു ഇപ്പോഴും ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത),

culpable homicide (കുറ്റകരമായ നരഹത്യ ) ഒഴിവാക്കി, അറിയാതെ, driving ൽ വന്നൊരു പിഴവ്, മാപ്പാക്കണം, എന്ന നിലയിൽ കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കാൻ നമ്മുടെ ഓഫീസർക്കു കഴിഞ്ഞു. ഇതെന്തു നീതി,ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നു നമ്മുടെ നീതിന്യായപീഠം അവകാശപ്പെടുമ്പോഴും കുറ്റവാളി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്ന പ്രവണത ഇതാദ്യമല്ല.

കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്റെ ജീവനിവിടെ വിലയില്ലേ, അയാളുടെ അനാഥമാക്കപ്പെട്ട കുടുംബത്തിന്റെ കണ്ണീരിനു ആരു സമാധാനം പറയും. നിലവിൽ ഓഫീസർ പരിക്കുകളില്ലാതെ ഈ കേസിൽ നിന്നും രക്ഷപ്പെടും, ഇനിയും ഇതൊക്കെ ആവർത്തിക്കപ്പെടും. ഏതായാലും ജനകീയ കോടതി വിധി എന്നുണ്ടെങ്കിൽ , നിങ്ങൾ നിരപരാധിയല്ല mr. ശ്രീറാം, നിയമങ്ങൾ അറിയുന്ന, especially road നിയമങ്ങൾ അറിയുന്ന, മദ്യപിച്ചു വാഹനമോടിക്കരുത് എന്നറിയുന്ന ഒരു ഓഫീസർ അല്ലെ നിങ്ങൾ,ഈ നാട്ടിലെ ഓരോ പൗരന്റെയും ജീവന് സംരക്ഷണം നൽകേണ്ടുന്ന, law &order നടപ്പിലാക്കേണ്ടുന്ന ഉത്തരവാദിത്തപ്പെട്ട IAS ഓഫീസർ. ഒരു തെറ്റും ചെയ്യാത്ത ഒരു പാവപ്പെട്ടവന്റെ മെക്കിട്ടു വാഹനമോടിച്ചു അയാളുടെ ജീവൻ നഷ്‌ടപ്പെടുത്തിയപ്പോൾ നിങ്ങൾ ഓർത്തു വയ്ക്കണം “കാലത്തിന്റെ കണക്കു പുസ്തകത്തിൽ നിങ്ങൾക്ക് മാപ്പില്ല ”

Karma News Network

Recent Posts

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

27 mins ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

54 mins ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

1 hour ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

2 hours ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

3 hours ago

നവജാത ശിശുവിന്റെ കൊലപാതകം, പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്ത്, ഡാൻസറായ യുവാവ് ഉടൻ അറസ്റ്റിലാകും

കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…

3 hours ago