trending

പേപ്പട്ടി കടിയേറ്റ് ജീവൻ നഷ്‌ടപ്പെട്ടവർക്കും ജീവിക്കാൻ ഉള്ള അവകാശമുണ്ടായിരുന്നു, ഡോ അനുജ ജോസഫ്

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ദിവസവും നിരവധി ആളുകളാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. ഇതോടെ അക്രമകാരികളായ നായകളെ കൊല്ലാൻ അനുമതി തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ഇവയെ പുനഃരധിവസിപ്പിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട് ഒരു വിഭാഗം മൃഗസ്‌നേഹികളും രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. പത്തനംതിട്ട റാന്നിയിൽ, പേപ്പട്ടി കടിച്ചു കൊച്ചിനെ നഷ്‌ടപ്പെട്ട ഒരപ്പന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും കണ്ണീരിനു കൂടെ മൃഗ സ്നേഹക്കാരൊന്നു സമാധാനം പറഞ്ഞിട്ട് പോകണേ.നാളെ നിങ്ങളുടെ വീട്ടിലെ കൊച്ചിനും ഇങ്ങനെ എങ്ങാനും സംഭവിച്ചാൽ അഭിപ്രായം ഇതു തന്നെയാകണം.ഇത്തരത്തിൽ ഉള്ള ദാരുണ സംഭവങ്ങളിൽ മൃഗ സ്നേഹം മാത്രം വിളമ്പാണ്ട്, ഇതിനെ തരണം ചെയ്യാനുള്ള വഴി കൂടെ പറഞ്ഞേച്ചിട്ടു പോയാൽ മതിയെന്ന് ഡോ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

പട്ടിക്കും പൂച്ചയ്ക്കും എന്നു വേണ്ട സകല മൃഗങ്ങളോടും ഉള്ള കര കവിയുന്ന ‘കപട’ സ്നേഹവുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. അവരോടായി ഇടയ്ക്കൊക്കെ നിങ്ങൾക്ക് ഇച്ചിരി മനുഷ്യ സ്നേഹം ആവാമെന്നേ. പേപ്പട്ടി കടിച്ചു ഇവിടെ മനുഷ്യ ജീവൻ നഷ്‌ടപ്പെടുമ്പോൾ ഈ ദെണ്ണമൊന്നും കാണുന്നില്ലല്ലോ.അന്നേരം സ്ഥലത്തു ഇല്ലാത്തോണ്ടാവും അല്ലെ? ഈ seasonal മൃഗസ്നേഹം മൊഴിയാതെ തെരുവിൽ അലഞ്ഞു തിരിയുന്ന പട്ടികളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കാൻ ഉള്ള വകുപ്പും കൂടി പറയുന്നതല്ലെ അതിന്റെ ശെരി,

“വേറെ ഒരുപാടു രീതികളുണ്ട്, stray dogs നെ വെറുതെ വിടു” എന്ന സ്നേഹപ്രകടനത്തിന് പകരം ഞങ്ങൾ പ്രതീക്ഷിക്കുന്നത്,,,,, മേല്പറഞ്ഞ നിങ്ങളുടെ അഭിപ്രായത്തിലെ ആ സംരക്ഷണ രീതികൾ എന്തൊക്കെയാന്നു അറിയാനായിരുന്നു .ആ രീതികൾ നടപ്പിൽ ആക്കാൻ നിങ്ങളുടെ ഭാഗത്തു നിന്നുമുള്ള ശ്രമങ്ങൾ എന്തൊക്കെയാണ്?മനുഷ്യ ജീവനും വിലയുണ്ടേ, അടുത്തിടെ പത്തനംതിട്ട റാന്നിയിൽ, പേപ്പട്ടി കടിച്ചു കൊച്ചിനെ നഷ്‌ടപ്പെട്ട ഒരപ്പന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും കണ്ണീരിനു കൂടെ മൃഗ സ്നേഹക്കാരൊന്നു സമാധാനം പറഞ്ഞിട്ട് പോകണേ.നാളെ നിങ്ങളുടെ വീട്ടിലെ കൊച്ചിനും ഇങ്ങനെ എങ്ങാനും സംഭവിച്ചാൽ അഭിപ്രായം ഇതു തന്നെയാകണം.ഇത്തരത്തിൽ ഉള്ള ദാരുണ സംഭവങ്ങളിൽ മൃഗ സ്നേഹം മാത്രം വിളമ്പാണ്ട്, ഇതിനെ തരണം ചെയ്യാനുള്ള വഴി കൂടെ പറഞ്ഞേച്ചിട്ടു പോയാൽ മതി.

തെരുവ് പട്ടികളെ കൊല്ലാതെ, സംരക്ഷിക്കാൻ ആഗ്രഹം ഉള്ള നിങ്ങളൊക്കെ അതുങ്ങളെ കൂടെ അങ്ങു സ്വീകരിക്കണം എന്നാണ് എന്റെയൊരു എളിയ അപേക്ഷ.അല്ലാണ്ട് വഴിയേ കൂടി പോകുന്ന മനുഷ്യന്മാരുടെ മെക്കിട്ടു കയറി ആക്രമിക്കുന്നതിലും നല്ലതു നിങ്ങളെ പോലെയുള്ള മൃഗ സ്നേഹക്കാർ ആ സ്നേഹം സത്യസന്ധമാണെന്നു കൂടെ തെളിയിക്കാൻ ബാധ്യസ്ഥരാണെന്നു ഈ അവസരത്തിൽ ഓർമപ്പെടുത്തുന്നു.
(പേപ്പട്ടി കടിയേറ്റ് ജീവൻ നഷ്‌ടപ്പെട്ടവർക്കും ജീവിക്കാൻ ഉള്ള അവകാശമുണ്ടായിരുന്നു🙏).

Karma News Network

Recent Posts

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തി ക്കൊന്നു

ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30…

13 seconds ago

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

9 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

9 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

9 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

10 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

10 hours ago