kerala

ക്ഷമിച്ചും സ്‌നേഹിച്ചും കുടുംബത്തെ നേടാനായി, സ്വപ്നങ്ങളെല്ലാം മനസ്സിലൊളിപ്പിച്ചു, ഒരായുസ്സ് മാറ്റി വച്ച ജീവിതങ്ങള്‍, ഡോ. അനുജ ജോസഫ് പറയുന്നു

സ്ത്രീകള്‍ വീടുകളിലും സമൂഹത്തിലും പലതും സഹിച്ചാണ് ജീവിക്കുന്നത്. പല കുടുംബങ്ങളും തകരാതിരിക്കുന്നത് തന്നെ ആ കുടുംബത്തിലെ സ്ത്രീകള്‍ എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നത് കൊണ്ടുമാണ്. ഇപ്പോള്‍ സ്ത്രീകളെ കുറിച്ച് ഡോ. അനുജ ജോസഫ് ഫെസബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ശാരീരികവും മാനസികവുമായ ഒട്ടേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രഹേളികയത്രേ ഓരോ സ്ത്രീ ജീവിതവും, അവളെ അറിയുക, സ്‌നേഹത്തിനു മുന്നില്‍ തോല്‍ക്കുന്ന അവളുടെ ഹൃദയത്തെ ചേര്‍ത്തു പിടിക്കുക, സര്‍വ്വംസഹയായി നില്‍ക്കുമ്പോഴും പിടയുന്ന അവളുടെ മനസ്സിനെ അറിയുക.അവളുടെ പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കട്ടെ. ഓരോ പുലരിയും അവള്‍ക്കായി പൊന്‍കിരണങ്ങള്‍ വിതറട്ടെ.-അനുജ ജോസഫ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, പെണ്ണേ, നീ മാനം മുട്ടെ ഉയരേണം, നിന്റെ സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങളേകണം, സ്വതന്ത്ര്യത്തിന്‍ മധു നുകരേണം, ഇനിയും ഉയരങ്ങളിലേക്ക് പറക്കാന്‍ നിനക്കാകണം. ജ്വലിക്കണം നീ, ഉറവ വറ്റാത്ത നദി പോലാകേണം നിന്റെ സ്‌നേഹം. അനീതിക്കു മേല്‍ അഗ്‌നിയായി പടരുക, മുറിവേറ്റ പക്ഷിയായി മാറിടാതെ, നിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ ചിറകടിച്ചു ഉയരുക. ഒന്നു തീര്‍ന്നാല്‍ മതിയായിരുന്നു ഈ നശിച്ച ജീവിതമെന്നു വിലപിക്കുന്ന എത്രയോ സ്ത്രീ ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റിലും, ഏതു സാഹചര്യത്തിലും തളരില്ലെന്ന വാശിയില്‍ മുന്നോട്ടു നടക്കുന്ന ജീവിതങ്ങളുമേറേ, ആ വാശിയെ അഹങ്കാരമെന്നു മുദ്ര കുത്തുന്നവരാ ണധികവും , അവള്‍ക്കു തന്റേടം കൂടുതലാ പോലും!

ക്ഷമിച്ചും സ്‌നേഹിച്ചും കുടുംബത്തെ നേടാനായി, സ്വപ്നങ്ങളെല്ലാം മനസ്സിലൊളിപ്പിച്ചു, ഒരായുസ്സ് മാറ്റി വച്ച ജീവിതങ്ങളുമേറേ, അവളെ ത്യാഗത്തിന്റെ പ്രതീകമായി, കുടുംബത്തിലെ വിളക്കായി മാറ്റുന്നതോടെ ശുഭം! ജോലി, കുടുംബം എന്നു തുടങ്ങി തനിക്കു കുറഞ്ഞതു 10കൈകള്‍ എങ്കിലും ഉണ്ടായിരുന്നെങ്കിലെന്നു ചിന്തിച്ചു, ഓരോ ദിനവും സ്വന്തമാക്കാന്‍ ഓട്ടപ്പാച്ചില്‍ നടത്തുന്ന സ്ത്രീ ജീവിതങ്ങളും. മറുവശത്തു സ്ത്രീയെന്ന previlege ല്‍ സര്‍വ്വസ്വതന്ത്ര്യവും അനുഭവിച്ചു സമൂഹത്തിനു ഭീഷണിയായി മാറുന്ന ജീവിതങ്ങളുമുണ്ടെന്നതും മറന്നു കൂടാ.

ശാരീരികവും മാനസികവുമായ ഒട്ടേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രഹേളികയത്രേ ഓരോ സ്ത്രീ ജീവിതവും, അവളെ അറിയുക, സ്‌നേഹത്തിനു മുന്നില്‍ തോല്‍ക്കുന്ന അവളുടെ ഹൃദയത്തെ ചേര്‍ത്തു പിടിക്കുക, സര്‍വ്വംസഹയായി നില്‍ക്കുമ്പോഴും പിടയുന്ന അവളുടെ മനസ്സിനെ അറിയുക.അവളുടെ പ്രതീക്ഷകള്‍ അസ്തമിക്കാതിരിക്കട്ടെ. ഓരോ പുലരിയും അവള്‍ക്കായി പൊന്‍കിരണങ്ങള്‍ വിതറട്ടെ.

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

18 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

40 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

52 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago