kerala

വന്ദനയെ കൊലപ്പെടുത്തിയത് MDMA ലഹരി ഉപയോഗിച്ചതിനെ തുടർന്നു സസ്‌പെൻഷനിലായ അധ്യാപകൻ, ലഹരിയുടെ നീരാളിപിടുത്തത്തിൽ അകപ്പെട്ട യുവതലമുറ, ഡോ. അനുജ ജോസഫ്

വിരിയും മുൻപേ കൊഴിഞ്ഞ് വന്ദന എന്ന യുവഡോക്ടർ. ഒരു തെറ്റും ചെയ്യാതെ ജീവനും ജീവിതവും നിമിഷങ്ങൾകൊണ്ട് നഷ്ടമായവൾ. ഒരാളുടെ ലഹരി ഉപയോഗം ഒരു തെറ്റും ചെയ്യാത്ത മറ്റൊരു പെൺകുട്ടിയുടെ ജീവനെടുത്തു. യുവാവിനെ ആശുപത്രിയിൽ എത്തിച്ച പോലീസ് ഉദ്യോഗസ്ഥർ അൽപ്പം കൂടി ജാഗ്രത കാട്ടിയിരുന്നെങ്കിൽ ഒരുപക്ഷെ ഈ അരുംകൊല ഒഴിവാക്കാമായിരുന്നു. ഇതിനെല്ലാം പുറമെ ഡോക്ടർക്ക് പരിചയം കുറവായിരുന്നെന്നുള്ള ആരോഗ്യമന്ത്രിയുടെ വിശദീകരണം. ആരെ പഴിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് അധികാരികൾ. ഇതേക്കുറിച്ച് ഡോ. അനുജ ജോസഫ് എഴുതിയ കുറിപ്പ് ഇങ്ങനെ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

“കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ വന്ദനാദാസ് അതിദാരുണമായി കൊല്ലപ്പെട്ടു.MDMA ലഹരി ഉപയോഗിച്ചതിനെ തുടർന്നു സസ്‌പെൻഷനിൽ ആയ കുണ്ടറ യൂ പി സ്കൂൾ അദ്ധ്യാപകൻ സന്ദീപ്,ട്രീറ്റ്മെന്റ് നൽകുന്നതിനിടെ ഡോക്ടറെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടർക്കു ആദരാഞ്ജലികൾ” എന്ന തലക്കെട്ടോടെ ഈ ക്രൂരകൃത്യത്തിനു നേരെ പതിവ് പോലെ കണ്ണടയ്ക്കാം.അതാണല്ലോ കുറച്ചു നാളായി നമ്മുടെ നാട്ടിൽ നടന്നോണ്ടിരിക്കുന്നത്.

പ്രസ്തുത സംഭവത്തിൽ ഡോക്ടർക്കു എക്സ്പീരിയൻസ് ഇല്ലായെന്നും, ഉണ്ടായിരുന്നേൽ പ്രതിയെ കാലും വാരി നിലത്തടിച്ചേനെ എന്നൊക്കെയുള്ള അഭിപ്രായം കേട്ടു. കരോട്ടയും കുൺഫ്യൂ ഒക്കെ ആയിരുന്നു MBBS പഠനമെന്ന തെറ്റിദ്ധാരണ കുറച്ചു കഷ്‌ടമാണേ ഈ നൂറ്റാണ്ടിലും. മതിയായ സുരക്ഷാ സംവിധാനം ഒരുക്കാതെ പ്രതിയെ ആശുപത്രിയിൽ കൊണ്ടു പോയ നിയമപാലകർക്കു ഇതിൽ യാതൊരു പങ്കും ഇല്ല അല്ലെ !

M അടിച്ചാൽ ആഹാ ഓഹോ ഒന്നു പറഞ്ഞ ഒരു ടീമിന് കേരളത്തിലെ ഒരു പ്രമുഖ റിയാലിറ്റി show യിൽ ഈ അടുത്ത കാലത്തു പങ്കെടുക്കാൻ അവസരം. എന്താ ഇത്രയ്ക്കും ആളുടെ കേമത്തരം എന്നു മാത്രം ചോദിക്കരുത്. ലഹരി ഉപയോഗത്തെ പറ്റി വാചാലയായതിനാണ് മേൽപ്പറഞ്ഞ അവസരം. ഇത്തരത്തിൽ ഉള്ള വ്യക്തികൾക്ക് പ്രചോദനം നൽകുന്ന നാടായി നമ്മുടെ കേരളം അധംപതിച്ചു എന്നെ പറയാനാകൂ.

ലഹരി ഉപയോഗിച്ചതിനെ തുടർന്നു,ആരാണ്ടുടെ ജീവൻ എടുത്താലും കുറ്റം മരിച്ചയാൾക്ക് തന്നെ എന്നു പറയുന്നത് എവിടെത്തെ ന്യായം ആണെന്ന് മനസിലാകുന്നില്ല. ഒരാളുടെ ജീവനു പോലും സംരക്ഷണം നൽകാൻ കഴിയാത്ത നാടിന്റെ അവസ്ഥ പരിതാപകരം. വീട്ടിൽ ആരൊക്കെയോ ഉപദ്രവിച്ചു അക്രമാസക്തനായ പ്രതിയെ ചികിത്സ നൽകാനായി കൊണ്ടു പോകുമ്പോൾ, ഇത്രയ്ക്കും നിരുത്തരവാദപരമായ സമീപനം പുലർത്തിയ നിയമപാലകർക്കും ഈ മരണത്തിൽ പങ്കുണ്ട്.

ലഹരി ഉപയോഗമെന്ന നീരാളിയുടെ കരങ്ങളിൽ അകപ്പെട്ടോണ്ടിരിക്കുന്ന തലമുറയെ ഇനിയും കെട്ടഴിച്ചു വിട്ടാൽ സംഭവിക്കാവുന്ന വിപത്തുകൾ ഓർത്തെങ്കിലും അധികാരികളും സമൂഹവും ജാഗരൂകരാകുക. കത്തിയെടുത്തും, പെട്രോൾ ഒഴിച്ചും നിന്നനിൽപ്പിൽ മക്കളെ കൊലപ്പെടുത്തുമ്പോൾ, ചങ്ക് പിടയുന്ന മാതാപിതാക്കളെ ഓർത്തെങ്കിലും നിയമങ്ങൾ കർശനമാക്കുക. ക്ഷണനേരത്തിൽ, തന്റെ ജീവൻ നഷ്‌ടപ്പെട്ട വന്ദന ഡോക്ടർക്കു എന്തു മറുപടി നൽകും,പൊലിഞ്ഞു പോയ അവരുടെ സ്വപ്നങ്ങൾക്കു പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല. ആത്മാവിനു നിത്യശാന്തി നേരുന്നു, ഡോ. അനുജ ജോസഫ്.

Karma News Network

Recent Posts

50 ടണ്ണുള്ള ഒറ്റക്കൽ ദേവീ വിഗ്രഹം സ്ഥാപിച്ച് പൗർണ്ണമിക്കാവ് ക്ഷേത്രം, കല്ലിന്റെ വില മാത്രം 6കോടി

ആദിപരാശക്തി അമ്മയുടെ വി​ഗ്രഹം സ്ഥാപിച്ച് പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രം. വളരെയധികം ശ്രമപ്പെട്ട് ഒത്തിരി കഠിനാധ്വാനം എടുത്താണ്…

8 mins ago

കയ്യടിക്കുന്ന നേതാക്കന്മാരാണ് അശ്ലീലം, സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ- ദീപ നിശാന്ത്

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ്…

55 mins ago

കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം അംഗീകരിക്കാനാവില്ല- കെ.കെ രമ

ആർഎംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പരസ്യമായി തള്ളി എംഎൽഎ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലക്കും…

2 hours ago

വെളുപ്പിന് അഞ്ച് മണിക്ക് എണീക്കും, ഫുഡ് കൺട്രോൾ ചെയ്യും, എക്സർസൈസ് മുടക്കാറില്ല- ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന…

2 hours ago

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

3 hours ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

3 hours ago