trending

മകനായി കരുതേണ്ടുന്നവനെ ചെറിയമ്മ ഉപയോ​ഗിച്ചു, ഒടുവിൽ ചെറിയമ്മ ശീലാവതിചമഞ്ഞു

ഒരു അമ്മ സ്വന്തം മകന്റെ ജീവിതം നഷ്ടപ്പെട്ടതിനെക്കുറിച്ച് തന്നോട് കരഞ്ഞ് പറഞ്ഞതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വിവരിക്കുകയാണ് ഡോ. അനുജ ജോസഫ്. വകയിൽ ചെറിയമ്മയായ ബന്ധുവായ സ്ത്രീയോടുള്ള അവന്റെ പ്രണയം ആണ് 17-18 വയസ്സ് മാത്രം പ്രായമുള്ള ആ കൊച്ചിനെ ആത്മഹത്യയിലേക്ക് നയിച്ചത്

ഡോ. അനുജ പങ്കിട്ട കുറിപ്പിങ്ങനെ

വകയിൽ എന്റെ കുഞ്ഞിന് ചെറിയമ്മയായിരുന്നു അവള്, അവളുടെ ഭർത്താവ് ദൂര ജോലിയായൊണ്ട്, കുഞ്ഞുങ്ങളൊക്കെ ഉള്ളതല്ലേ, ഒരു സഹായത്തിനു എപ്പോ വിളിച്ചാലും മോൻ ചെല്ലുമായിരുന്നു, ആരും ഞങ്ങളോടൊന്നും പറഞ്ഞില്ല, അവൻ മരിക്കുന്നതു വരെ, കൊന്നതല്ലേ” എന്റെ മുന്നിലിരുന്ന് ആ സ്ത്രീ ഓരോന്നു പറഞ്ഞു കരയുമ്പോൾ എന്തു പറഞ്ഞു അവരെ ആശ്വസിപ്പിക്കണമെന്നു അറിയാത്ത മാനസികാവസ്ഥയിൽ ഞാനും,അവരുടെ ഇളയ മകൻ 17-18വയസ്സ് പ്രായം, ആത്മഹത്യ ആയിരുന്നത്രെ,

വീട്ടിൽ യാതൊരു ബുദ്ധിമുട്ടും അറിയാതെ വളർന്നവൻ, പെട്ടെന്നൊരു നാൾ ഈ ലോകത്തിൽ നിന്നു പോകാൻ മാത്രം! ഒടുവിൽ ആ കാരണം അവരറിഞ്ഞു, അവിശ്വസനീയം ആയിരുന്നു ആ അമ്മയ്ക്ക്,വീടിനു അടുത്തുള്ള ബന്ധുവായ സ്ത്രീയോടുള്ള അവന്റെ പ്രണയം, വകയിൽ ചെറിയമ്മ ആണ് താനും, അവരുടെ വീട്ടിലേക്കുള്ള അവന്റെ പോക്കുവരവിൽ യാതൊരു സ്പെല്ലിങ് mistake ഉള്ളതായി അവരാരുമൊട്ടു തിരിച്ചറിഞ്ഞുമില്ല.

ഒരു വശത്തു ബന്ധങ്ങളുടെ വിലയോ ഒന്നും നോക്കാതെ തന്റെ കാമപൂർത്തിക്കായി, മകനായി കരുതേണ്ടുന്നവനെ ഉപയോഗിച്ച ചെറിയമ്മ,ഒടുവിൽ ചെറിയമ്മ ശീലാവതിചമഞ്ഞപ്പോൾ എല്ലാ തെറ്റുകളും ഏറ്റു വാങ്ങി അവനങ്ങു പോയി. ചില സന്ദർഭങ്ങളിൽ, മനുഷ്യൻ ഇത്രയ്ക്കും അധംപതിച്ചു പോയല്ലോയെന്നു തോന്നാറുണ്ട്, ഇവിടെയും മറിച്ചല്ല,ആ പതിനേഴുകാരൻ അവനും ചിന്തിക്കേണ്ടിയിരുന്നില്ലേ,ഏതായാലും അവന്റെ ആയുസ്സ് അവൻ പാഴാക്കിയെന്നെ പറയാനാകൂ, ആ അമ്മയുടെ കണ്ണുനീരിനു ആരു സമാധാനം പറയും. ഇനിയെങ്കിലും മാതാപിതാക്കൾ ശ്രദ്ധിക്കുക, കാലം ഒരുപാട് മാറിപ്പോയി, കാമത്തിന് വേണ്ടി ബന്ധങ്ങളുടെ പവിത്രത പോലും നഷ്‌ടപ്പെടുത്താൻ ഇന്നാർക്കും മടിയില്ല, നിങ്ങളുടെ ആൺമക്കൾ ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങളിൽ അകപ്പെടാതിരിക്കാനുള്ള കരുതലുകൾ സ്വീകരിക്കുക(അതിപ്പോ ചെറിയമ്മ എന്നു വിചാരിച്ചെന്നോ ഒന്നും പറഞ്ഞിട്ട് കഥയില്ല)

കൗമാരത്തിലെ എടുത്തു ചാട്ടം, പ്രണയമാണോ, മരണമാണോ കാത്തിരിക്കുന്നതെന്നു തിരിച്ചറിയാനാകാതെ പോകുന്നു, പോൺ sitekalile നീലമയം പ്രയോഗികമാക്കാൻ ഇറങ്ങി തിരിക്കുമ്പോൾ ഉണ്ടാകുന്ന അനന്തരഫലങ്ങൾ,”അയ്യോ ഇന്ന വീട്ടിലെ പയ്യൻ ആത്മഹത്യ ചെയ്തു, അവന് എന്തിന്റെ കേടായിരുന്നു”,എന്തു പറയാൻ! ഇതു പോലെ ഒക്കെ സൂക്കേട് പിടിച്ച അമ്മായിമാരുടെയും ചെറിയമ്മ ടീമിന്റെയൊക്കെ ചതികളിൽ പെട്ടു ജീവിതം കളയാൻ നിൽക്കാതെ, സ്വന്തം വീട്ടുകാരെ എങ്കിലും ഓർക്കുക, ഒറ്റ ചാട്ടത്തിന് ജീവൻ കളഞ്ഞേച്ചു തിരിച്ചു വരാൻ പറ്റുമോ?ഇനിയിപ്പോൾ തെറ്റു സംഭവിച്ചു എന്നു തന്നെയിരിക്കട്ടെ,അതു correct ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുക,ഒരിക്കൽ കൂടെ, മനുഷ്യൻ അധംപതിക്കരുത്,നീലപടങ്ങൾക്കുമപ്പുറം ജീവിതമെന്ന യാഥാർഥ്യം ഉണ്ടെന്നു മറക്കാതിരിക്കുക.കേവലം കാമനകൾ പൂർത്തീകരിക്കാൻ ഏതു നിലയിലേക്കും തരംതാണു പോകാൻ ഇന്നാർക്കും മടിയില്ല,കാലം പോയൊരു പോക്കേ!

Karma News Network

Recent Posts

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

2 mins ago

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

36 mins ago

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

1 hour ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

2 hours ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

2 hours ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

3 hours ago